Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ച് ബോധം കെടുത്തി; നാലു പേരും ഊഴമിട്ട് പീഡിപ്പിച്ചു; ഡോക്ടർ നിലവിളിച്ചപ്പോൾ വായിലേക്ക് ഒഴിച്ചു കൊടുത്തത് വിസ്‌കി; രക്തസ്രാവമുണ്ടായിട്ടും ക്രൂരന്മാർക്ക് ബോധമുണ്ടായില്ല; യുവതിയുടെ മുഖം മറച്ചുള്ള ബലാത്സംഗത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊല; കുപ്പിയിൽ പെട്രോൾ വാങ്ങി ബോഡി കത്തിച്ചത് ആരും ഒന്നും അറിയാതിരിക്കാൻ; എന്നിട്ടും കിട്ടിയത് ഒരു പിടി തെളിവും സാക്ഷി മൊഴികളും; ഹൈദരാബാദിലെ കാമവെറിക്കാർ 20നും 26നും ഇടയിൽ പ്രായമുള്ള ക്രിമിനലുകൾ; ഇനി അവൾ 'ദിശ'

മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ച് ബോധം കെടുത്തി; നാലു പേരും ഊഴമിട്ട് പീഡിപ്പിച്ചു; ഡോക്ടർ നിലവിളിച്ചപ്പോൾ വായിലേക്ക് ഒഴിച്ചു കൊടുത്തത് വിസ്‌കി; രക്തസ്രാവമുണ്ടായിട്ടും ക്രൂരന്മാർക്ക് ബോധമുണ്ടായില്ല; യുവതിയുടെ മുഖം മറച്ചുള്ള ബലാത്സംഗത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊല; കുപ്പിയിൽ പെട്രോൾ വാങ്ങി ബോഡി കത്തിച്ചത് ആരും ഒന്നും അറിയാതിരിക്കാൻ; എന്നിട്ടും കിട്ടിയത് ഒരു പിടി തെളിവും സാക്ഷി മൊഴികളും; ഹൈദരാബാദിലെ കാമവെറിക്കാർ 20നും 26നും ഇടയിൽ പ്രായമുള്ള ക്രിമിനലുകൾ; ഇനി അവൾ 'ദിശ'

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചു വിട്ട ശേഷം സഹായവാദ്ഗാനം നൽകി വനിതാ വെറ്ററിനറി ഡോക്ടറെ കെണിയിൽപെടുത്തിയ ലോറി ഡ്രൈവറും സംഘവും അവരെ പീഡിപ്പിച്ചത് മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ച് ബോധം കെടുത്തി. യുവതിയെ പ്രതികൾ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. യുവതിയുടെ മുഖം മറച്ചായിരുന്നു പീഡനം. തുടർന്നു പെട്രോൾ വാങ്ങി വന്ന് പുലർച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.

യുവതിയെ പീഡിപ്പിക്കുന്നതിനു മുമ്പു ലോറി ഡ്രൈവറും സംഘവും മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിലും ഉണ്ട്. മയങ്ങിയ യുവതിയെ പ്രതികൾ ഊഴമിട്ട് പീഡിപ്പിച്ചു. ഡോക്ടർ നിലവിളിച്ചപ്പോൾ വായിലേക്ക് വിസ്‌കിയൊഴിച്ചു. ഡോക്ടറുടെ ബോധം മറയുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. ബോധം തിരിച്ചുവന്നപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.പിന്നീട് മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ട്രക്കിൽ കയറ്റി കൊണ്ടുപോയി. 27 കിലോമീറ്റർ അകലെ പുലർച്ചെ 2.30ന് ഒരു പാലത്തിനടിയിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ട്. പ്രതികളെ വീടുകളിൽ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 20നും 26നും ഇടയിൽ പ്രായമുള്ളവരാണ് ക്രൂരത കാട്ടി കൂട്ടിയത്.

കേസിൽ പൊലീസിനു സഹായകമായി സി.സി.ടിവി ദൃശങ്ങളും കിട്ടി. വിവിധ കേന്ദ്രങ്ങളിൽനിന്നു പ്രതികളുടെ സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടർ ഇനി ദിശ എന്നറിയപ്പെടുമെന്നു ഹൈദരാബാദ് പൊലീസ് കമ്മിഷണർ വി സി. സജ്ജനർ അറിയിച്ചു. നേരത്തെ ഡൽഹിയിൽ ക്രൂരതയ്ക്കിരനായ പെൺകുട്ടിക്കു 'നിർഭയ' എന്ന പേരു നൽകിയ മാതൃകയിലാണിത്. പുതിയ പേര് നൽകിയതിനു പിന്നാലെ ജസ്റ്റിസ്ഫോർദിശ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ഹാഷ്ടാഗും തുടങ്ങി. പ്രതികളെ പിടികൂടാൻ പ്രധാന വിവരം നൽകിയത് ടയറിലെ പങ്ചർ ഒട്ടിക്കുന്ന ഒരാളാണെന്നു പൊലീസ് അറിയിച്ചു. ഇരയുടെ സഹോദരിയിൽനിന്നാണ് പങ്ചർ ഒട്ടിച്ച വിവരം ലഭിച്ചത്.

സ്‌കൂട്ടറിൽ തെറ്റായ ദിശയിലൂടെയാണു പ്രതികളെത്തിയതെന്നും ഇയാൾ മൊഴി നൽകി. സമീപമുള്ള ഫാക്ടറിയുടെ സി.സി.ടിവി ക്യാമറയിൽ ഈ ദൃശ്യം പതിഞ്ഞു. എന്നാൽ, സ്‌കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്താനായില്ല. റോഡിൽ ഏറെനേരം പാർക്ക് ചെയ്ത ലോറിയും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, അന്വേഷണവുമായി ലോറിയുടമ കാര്യമായി സഹകരിച്ചില്ല. വൈകാതെ സമീപമുള്ള പെട്രോൾ പമ്പിൽനിന്നു പ്രതികളുടെ വ്യക്തമായ ചിത്രവും ലഭിച്ചു. തുടരന്വേഷണമാണു ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ് (25), ജോലു ശിവ (20), ജോലു നവീൻ (20), ചെന്നകേശവലു എന്നിവരുടെ അറസ്റ്റിലെത്തിയത്. ഇരയെ ഇവർ ബലപ്രയോഗത്തിലൂടെ മദ്യം കുടിപ്പിക്കാൻ ശ്രമിച്ചെന്നും കണ്ടെത്തി. ഇതെല്ലാം വ്യക്തമായ തെളിവുകളോടെയാണ് പൊലീസ് ഉറപ്പിക്കുന്നത്. പോരാത്തതിന് പ്രതികളിൽ ഒരാളെ യുവതി വിളിച്ചതിനും തെളിവുണ്ട്. ലോറി പാർക്ക് ചെയ്ത് അതിന്റെ മറവിലായിരുന്നു പീഡനം. കൊലപാതകത്തിനു ശേഷം മുഖ്യപ്രതി മുഹമ്മദ് ആരിഫ് കൂട്ടാളികളെ വീടുകളിൽ കൊണ്ടുവിട്ടു. തുടർന്നു നാരായൺപേട്ടിലെ സ്വന്തം വീട്ടിലേക്കു പോയി.

ആരിഫും ശിവയുമാണ് ലോറിയിൽ ഇഷ്ടികയുമായി വന്നത്. സാധനമിറക്കാൻ വൈകിയതു കൊണ്ട് അവർ ടോൾ പ്ലാസയിൽ കാത്തുനിൽക്കുമ്പോൾ സുഹൃത്തുക്കളായ മറ്റു പ്രതികൾ എത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തിൽ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേർന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടർന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു. രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോൾ, സഹായിക്കാമെന്നു പറഞ്ഞ് ഒരാൾ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. വണ്ടി പങ്ചറായിരുന്ന കാര്യം അങ്ങനെയാണ് അവർ അറിഞ്ഞതും. ഇത് പൊലീസിനും കൈമാറി. ഇതോടെ പങ്ചർ കട കേന്ദ്രീകരിച്ച് അന്വേഷണമെത്തി. ഫോണിൽ നിന്ന് പങ്ചർ ഒട്ടിക്കാൻ പോയ വ്യക്തിയെ വിളിച്ചിതനും തെളിവ് കിട്ടി.

അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്ന് സഹോദരിയെ വിളിക്കുമ്പോൾ യുവതി സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോൾ ഫോൺ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. തുടർന്നു വീട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതും നിർണ്ണായകമായി. ഹെദരാബാദ് ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ വ്യാഴാഴ്ച പുലർച്ചെയാണു കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഷംഷാബാദിൽ ബുധനാഴ്ച രാത്രി നടന്നത് ക്രൂരമായ കൊലപാതകമായിരുന്നു. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കുറ്റവാളികൾക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ പ്രതിഷേധക്കാർ ഷഡ്‌നഗർ പൊലീസ് സ്റ്റേഷനു മുന്നിൽ സംഘടിച്ചതു സംഘർഷം സൃഷ്ടിച്ചു. പ്രതികൾക്കു നിയമസഹായം നൽകില്ലെന്ന് അഭിഭാഷക സംഘടന അറിയിച്ചിട്ടുണ്ട്. 2012ൽ പെൺകുട്ടിയെ ബസ്സിൽ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നതിന് സമാനമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. നഗരങ്ങളിൽപ്പോലും സ്ത്രീകൾക്ക് സുരക്ഷയില്ലെന്നതിന്റെ സൂചനയാണിതെന്ന് ചൂണ്ടിക്കാട്ടി, #ഹാങ് ദ റേപ്പിസ്റ്റ്‌സ് എന്ന ഹാഷ് ടാഗ് ക്യാമ്പെയ്നും തുടങ്ങിയിരുന്നു.

ഇതേസമയം, പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ശ്രമം തുടങ്ങി. യുവതിയുടെ ശരീരം കത്തിക്കുന്നതിനായി പ്രതികൾ കുപ്പിയിൽ പെട്രോൾ വാങ്ങിയ പെട്രോൾ പമ്പിന്റെ ഉടമകൾക്കെതിരെ നിയമനടപടി എടുക്കാനാവുമോ എന്ന് വിദഗ്ധാഭിപ്രായം തേടുകയാണ് പൊലീസ്. എന്നാൽ, ചെറിയ അളവിൽ കുപ്പിയിലും മറ്റും പെട്രോൾ നൽകാൻ അനുമതിയുണ്ടെന്നാണ് പെട്രോളിയം ഉൽപന്ന വിതരണക്കാരുടെ നിലപാട്.കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിച്ച മൂന്നു പൊലീസുകാരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പ്രതികൾക്കു നിയമസഹായം നൽകില്ലെന്ന് ജില്ലയിലെ അഭിഭാഷക സംഘടനയും വ്യക്തമാക്കി.

ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോൾ പ്ലാസയിൽനിന്ന് കഴിഞ്ഞ 27നു രാത്രിയാണു യുവതിയെ ട്രക്ക് ഡ്രൈവർമാരായ നാലുപേർ ചേർന്നാണു തട്ടിക്കൊണ്ടുപോയി പിഡിപ്പിച്ചു കൊന്നത്. ടോൾ പ്ലാസയിൽനിന്ന് 25 കിലോമീറ്റർ അകലെയാണു പിറ്റേന്നു മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP