Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അപ്പവും അരവണയും വാങ്ങുന്നിടത്ത് ആരുമില്ല; പണം കൊടുത്ത് വാങ്ങാൻ ക്യൂ നിൽക്കുന്നത് മണിക്കൂറുകൾ; ഡിജിറ്റലായാൽ അയ്യപ്പ ഭക്തർക്ക് സമയം ലാഭിക്കാം; പുല്ലുമേട് വഴിയും തീർത്ഥാടകർ എത്തി തുടങ്ങി; ശബരിമലയിൽ തിരക്ക് കൂടുമ്പോൾ

ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അപ്പവും അരവണയും വാങ്ങുന്നിടത്ത് ആരുമില്ല; പണം കൊടുത്ത് വാങ്ങാൻ ക്യൂ നിൽക്കുന്നത് മണിക്കൂറുകൾ; ഡിജിറ്റലായാൽ അയ്യപ്പ ഭക്തർക്ക് സമയം ലാഭിക്കാം; പുല്ലുമേട് വഴിയും തീർത്ഥാടകർ എത്തി തുടങ്ങി; ശബരിമലയിൽ തിരക്ക് കൂടുമ്പോൾ

സ്വന്തം ലേഖകൻ

ശബരിമല: ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇതോടെ അപ്പവും അരവണയും വാങ്ങാനുള്ള ക്യൂവും കൂടി. അപ്പവും അരവണയും ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങാൻ സൗകര്യമുണ്ടായിട്ടും ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണ്. പതിനെട്ടാംപടിക്ക് സമീപവും മാളികപ്പുറം ക്ഷേത്രത്തിന് സമീപവുമെല്ലാം അപ്പം-അരവണ വിതരണത്തിന് ഒട്ടേറെ കൗണ്ടറുകളുണ്ട്. എന്നാൽ മറ്റ് കൗണ്ടറിൽ എല്ലാം

ഡെബിറ്റ് കാർഡ് ഉൾപ്പെടെ ഉപയോഗിച്ച് അപ്പവും അരവണയും വാങ്ങാൻ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കുന്നു. വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇവിടെയെത്തുന്നത്. ഭക്തരിലേറെയും മണിക്കൂറുകളോളം കാത്തുനിന്ന് പണം കൊടുത്ത് അരവണയുംമറ്റും വാങ്ങുകയാണ്. പ്രീ-പെയ്ഡ് കൗണ്ടറുകളിലും തിരക്ക് കുറവാണ്.

പുല്ലുമേടുവഴി എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവുണ്ട്. 3224 തീർത്ഥാടകരാണ് ഇതുവരെ ഇതുവഴി ദർശനത്തിനെത്തിയതെന്നാണ് പൊലീസിന്റെ കണക്ക്. മണ്ഡലകാലം തുടങ്ങി 15 ദിവസത്തിനുള്ളിലാണ് ഇത്രയും തീർത്ഥാടകർ എത്തിയത്. നവംബർ 17-ന് 141 പേരാണ് ഇതുവഴി സന്നിധാനത്ത് വന്നത്. ഏറ്റവും കൂടുതൽപ്പേർ എത്തിയത് ഇന്നലെയാണ്-706 പേർ. നവംബർ 20-ന് അഞ്ചുപേരേ ഉണ്ടായിരുന്നുള്ളൂ. ദിവസവും 150-നും 300-നും ഇടയിൽ തീർത്ഥാടകരാണ് ഇതുവഴി കടന്നുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP