Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലണ്ടന് മുകളിൽ പ്രതികരിക്കാതെ ഇസ്രയേൽ വിമാനം; ശബ്ദത്തേക്കാൾ വേഗത്തിൽ പറന്ന് ഉയർന്നത് രണ്ട് സൂപ്പർ സോണിക് യുദ്ധവിമാനങ്ങൾ; യുദ്ധഭീതിയിൽ വിറച്ച് ലണ്ടൻ മുതൽ ബ്രൈറ്റൻ വരെയുള്ളവർ; ഒരു വിമാനം ഉണ്ടാക്കിയ പൊല്ലാപ്പുകളുടെ കഥ

ലണ്ടന് മുകളിൽ പ്രതികരിക്കാതെ ഇസ്രയേൽ വിമാനം; ശബ്ദത്തേക്കാൾ വേഗത്തിൽ പറന്ന് ഉയർന്നത് രണ്ട് സൂപ്പർ സോണിക് യുദ്ധവിമാനങ്ങൾ; യുദ്ധഭീതിയിൽ വിറച്ച് ലണ്ടൻ മുതൽ ബ്രൈറ്റൻ വരെയുള്ളവർ; ഒരു വിമാനം ഉണ്ടാക്കിയ പൊല്ലാപ്പുകളുടെ കഥ

സ്വന്തം ലേഖകൻ

ഇംഗ്ലീഷ് തലസ്ഥാനമായ ലണ്ടന് മുകളിലെ ആകാശത്തിൽ യാതൊരു പ്രതികരണവുമില്ലാതെ അഥവാ എയർട്രാഫിക് കൺട്രോളുമായി ബന്ധം പുലർത്താതെ ഒരു ബോയിങ് 767 ഇസ്രയേൽ വിമാനം പ്രത്യക്ഷപ്പെട്ടത് കടുത്ത ഭീതിയുണ്ടാക്കി. ഈ വിമാനത്തെ പ്രതിരോധിക്കാനെന്നോണം ലിൻകോളിൻഷെയറിലെ ആർഎഎഫ് കോനിൻഗ്സ്ബിയിൽ നിന്നും വിമാനങ്ങളെ അയച്ചതോടെ ലണ്ടൻ മുതൽ ബ്രൈറ്റൻ വരെയുള്ള ആകാശത്ത് ഇടിമുഴക്കത്തിന്റെ ശബ്ദമുണ്ടാവുകയും തദ്ദേശവാസികളെല്ലാം യുദ്ധ ഭീതിയിലാവുകയും ചെയ്തിരുന്നു.എയർക്രാഫ്റ്റ് ഫെറിയിങ് കമ്പനി ഈ വിമാനങ്ങളെ വിറ്റയാളിൽ നിന്നും വാങ്ങിയ ആളുടെ അടുത്തേക്ക് കൊണ്ട് പോവുകയായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടപ്പോഴാണ് ഏവർക്കും ശ്വാസം നേരെ വീണത്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭ്രമജനകമായ സംഭവം അരങ്ങേറിയിരിക്കുന്നത്. തന്റെ വിമാനത്തിന് ഇടത് വശത്തായി ആർഎഎഫ് വിമാനങ്ങൾ പറക്കുന്നത് കണ്ട് തനിക്ക് ഹൃദയാഘാതം വരുന്നത് പോലെ തോന്നിയെന്നാണ് ഇസ്രയേലിൽ നിന്നുള്ള ബോയിങ് 767 വിമാനത്തിന്റെ പൈലറ്റായ സ്റ്റീവൻ ജിയോർഡാനോ പിന്നീട് ബിബിസിയോട് പ്രതികരിച്ചിരിക്കുന്നത്.തുടർന്ന് തങ്ങൾ ലാൻഡിങ് ലൈറ്റുകൾ തെളിക്കുകയും ഗാർഡുമായി റേഡിയോ കോൺടാക്ടുണ്ടാക്കുകയും ചെയ്തിരുന്നുവെന്നും സ്റ്റീവൻ പറയുന്നു. ഇതിന് പുറമെ ലണ്ടൻ കൺട്രോളുമായും സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തന്റെ വിമാനത്തിന്റെ റേഡിയോ സിഗ്‌നലിന് പ്രശ്നമുണ്ടായിരുന്നുവെന്നും അതാണ് പ്രതികരിക്കാതിരുന്നതെന്നും ലണ്ടൻ കൺട്രോളിനെ പറഞ്ഞ് മനസിലാക്കാൻ തനിക്ക് പത്ത് മിനുറ്റ് വേണ്ടി വന്നുവെന്നാണ് യുഎസ് മറൈൻ കോർപ്സ് റിസർവിസ്റ്റിലെ മുൻ പൈലറ്റ് കൂടിയായ സ്റ്റീവൻ പറയുന്നത്. തന്റെ വിമാനത്തെ പ്രതിരോധിക്കാനായി ആർഎഎഫ് കാട്ടിയ കടുത്ത ജാഗ്രതയെയും വേഗതയെയും സ്റ്റീവൻ പ്രശംസിക്കുകയും ചെയ്തിരുന്നു. ആർഎഫ് വിമാനങ്ങളുടെ ശബ്ദം കേട്ട് ലണ്ടനിലെയും ഹോം കൗണ്ടികളിലെയും ആയിരക്കണക്കിന് പേരാണ് ഞെട്ടിത്തരിച്ച് പോയത്.

വലിയ സ്ഫോടനമുണ്ടാകുന്നത് പോലുള്ള ശബ്ദം കേട്ടിരുന്നുവെന്നാണ് ചിലർ വെളിപ്പെടുത്തുന്നത്. ആർഎഎഫ് വിമാനങ്ങൾ പറക്കുന്നതിന്റെ സ്വരമാണിതെന്ന് ജനത്തെ പറഞ്ഞ് മനസിലാക്കാൻ മെട്രൊപൊളിറ്റൻപൊലീസ് പാടുപെട്ടിരുന്നു. യുകെയുടെ ക്യുക്ക് റിയാക്ഷൻ അലേർട്ട് അനുസരിച്ചാണ് ഇന്നലെ കണ്ട് വിമാനത്തെ തങ്ങൾ പിന്തുടർന്നതെന്നാണ് ആർഎഫ് വക്താവ് വിശദീകരിച്ചിരിക്കുന്നത്. ഇസ്രയേൽ വിമാനം യാതൊരു വിധ ആശയവിനിമയവും പുലർത്താതെ യുകെയുടെ ആകാശത്തിലൂടെ പറന്നതിനെ തുടർന്നാണ് ഇതിനെ പിന്തുടരേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു.കാര്യം കുഴപ്പമില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് ആർഎഎഫ് വിമാനങ്ങൾ ബേസിലേക്ക് തന്നെ മടങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP