Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

13 വർഷത്തെ ഒരുമിച്ച് താമസിക്കലിന് ശേഷം അദ്ധ്യാപികയെ ചേർത്തലയിൽ കൊണ്ടു വന്ന് മിന്നുകെട്ടിയത് കഴിഞ്ഞ ആഴ്ച; രണ്ടാം വിവാഹം ഉറപ്പിച്ച ശേഷം അദ്ധ്യാപകൻ ശ്രമിച്ചത് പെരിന്തൽമണ്ണക്കാരെ പറ്റിക്കാൻ; ഭർത്താവിന്റെ വിവാഹം പൊളിക്കാൻ വധുവിന് കല്യാണ ഫോട്ടോ അയച്ച് ഭാര്യ; കള്ളി പൊളിഞ്ഞപ്പോൾ ബൈക്ക് എടുത്തു മുങ്ങി 37കാരൻ; വഞ്ചിമലയിലെ സനിലിനെതിരെ വിവാഹ തട്ടിപ്പിൽ കേസും; എലിക്കുളത്ത് സദ്യ കഴിക്കാൻ എത്തിയവർ അറിഞ്ഞത് വിവാഹം മുടങ്ങലിന്റെ കഥ

13 വർഷത്തെ ഒരുമിച്ച് താമസിക്കലിന് ശേഷം അദ്ധ്യാപികയെ ചേർത്തലയിൽ കൊണ്ടു വന്ന് മിന്നുകെട്ടിയത് കഴിഞ്ഞ ആഴ്ച; രണ്ടാം വിവാഹം ഉറപ്പിച്ച ശേഷം അദ്ധ്യാപകൻ ശ്രമിച്ചത് പെരിന്തൽമണ്ണക്കാരെ പറ്റിക്കാൻ; ഭർത്താവിന്റെ വിവാഹം പൊളിക്കാൻ വധുവിന് കല്യാണ ഫോട്ടോ അയച്ച് ഭാര്യ; കള്ളി പൊളിഞ്ഞപ്പോൾ ബൈക്ക് എടുത്തു മുങ്ങി 37കാരൻ; വഞ്ചിമലയിലെ സനിലിനെതിരെ വിവാഹ തട്ടിപ്പിൽ കേസും; എലിക്കുളത്ത് സദ്യ കഴിക്കാൻ എത്തിയവർ അറിഞ്ഞത് വിവാഹം മുടങ്ങലിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എലിക്കുളം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന വിവാഹമാണു മുടങ്ങിയതിന് പിന്നിൽ വരന്റെ ഭാര്യയുടെ ഇടപെടൽ, വരന്റെ മുൻവിവാഹം പുറത്തറിഞ്ഞതോടെയാണ് സദ്യവരെ ഒരുക്കിയ വിവാഹം അലങ്കോലമായത്. മലപ്പുറത്ത് അദ്ധ്യാപകനായ എലിക്കുളം വഞ്ചിമല കൂനാനിക്കൽതാഴെ സനിലി(37)ന്റെ പേരിൽ പൊൻകുന്നം പൊലീസ് കേസെടുത്തു.

സനിലുമൊത്തുള്ള വിവാഹഫോട്ടോ ശനിയാഴ്ച അർധരാത്രി പെരിന്തൽമണ്ണ സ്വദേശിയായ ഭാര്യ വധുവിന്റെ വാട്സ്ആപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്‌കൂളിൽ അദ്ധ്യാപകരാണു സനിലും ഭാര്യയും. വിവാഹം മുടക്കാൻ പലരും ശ്രമിക്കുമെന്നു സനിൽ നേരത്തെ പറഞ്ഞിരുന്നു. ഭാര്യയുടെ ഇടപെടൽ ഭയന്നായിരുന്നു ഈ മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ വധു ആദ്യം ഇക്കാര്യം വിശ്വസിച്ചില്ല. രാത്രിതന്നെ സനിലിനു ഫോട്ടോ അയച്ചുകൊടുത്ത് വിശദീകരണം തേടി.

ഇയാൾ ഫോൺ എടുക്കാതായതോടെ സംശയമുയർന്നു. വിവാഹത്തലേന്നു രാത്രി വിവരമറിഞ്ഞ് വരന്റെ ഇളയസഹോദരൻ തളർന്ന് വീണു. ഇദ്ദേഹത്തെ പൊൻകുന്നത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ സനിൽ ബൈക്കുമായി വീട്ടിൽനിന്നു മുങ്ങി. വധുവിന്റെ വീടിനടുത്തു സനിലിന്റെ കുടുംബക്കാരുണ്ട്. ഇവർ പെരിന്തൽമണ്ണ സ്വദേശിനിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് സംഭവം സത്യമാണെന്നു ബോധ്യപ്പെട്ടു.

അപ്പോഴേക്കും സദ്യയും തയ്യാറായി കഴിഞ്ഞിരുന്നു. തുടർന്ന് വധുവിന്റെ വീട്ടുകാർ പൊൻകുന്നം പൊലീസിൽ പരാതിപ്പെട്ടു. വിവാഹം മുടങ്ങിയതിനു നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.ഇയാളെ കാണാനില്ലെന്നു ബന്ധുക്കളും പരാതിപ്പെട്ടിട്ടുണ്ട്. സനിലുമായി പെരിന്തൽമണ്ണ സ്വദേശിനിയുടേതു പുനർവിവാഹമായിരുന്നു.

13 വർഷമായി ഒരുമിച്ചു ജീവിച്ച ഇവർ കഴിഞ്ഞയാഴ്ചയാണു ചേർത്തലയിലെ ക്ഷേത്രത്തിൽ ഔദ്യോഗികമായി വിവാഹിതരായത്. എലിക്കുളം സ്വദേശിനിയുമായുള്ള വിവാഹത്തിനു സനിൽ മലപ്പുറത്തെ സഹപ്രവർത്തകരെ ക്ഷണിച്ചിരുന്നുമില്ല. ഇതും തട്ടിപ്പായിരുന്നു. ആദ്യ വിവാഹം പുറത്ത് അറിയാതിരിക്കാനായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP