Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എലിസബത്ത് രാജ്ഞിയുടെ കുടുംബത്തിൽ പിറന്നവർക്കെല്ലാം എന്തെങ്കിലും രാജപദവി നൽകുന്ന ഏർപ്പാട് അവസാനിപ്പിക്കാൻ ഉറച്ച് ചാൾസ് രാജകുമാരൻ; വില്യമിനും ഹാരിക്കും ഭാര്യമാർക്കും മാത്രമായി രാജപദവികൾ നിയന്ത്രിക്കും; സകല മക്കളും കിരീടാവകാശി ശ്രേണിയിൽ വരുന്ന ഏർപ്പാട് നിർത്തുന്നത് സഹോദരൻ ആൻഡ്ര്യൂവിന്റെ പീഡന കേസിന്റെ പശ്ചാത്തലത്തിൽ

എലിസബത്ത് രാജ്ഞിയുടെ കുടുംബത്തിൽ പിറന്നവർക്കെല്ലാം എന്തെങ്കിലും രാജപദവി നൽകുന്ന ഏർപ്പാട് അവസാനിപ്പിക്കാൻ ഉറച്ച് ചാൾസ് രാജകുമാരൻ; വില്യമിനും ഹാരിക്കും ഭാര്യമാർക്കും മാത്രമായി രാജപദവികൾ നിയന്ത്രിക്കും; സകല മക്കളും കിരീടാവകാശി ശ്രേണിയിൽ വരുന്ന ഏർപ്പാട് നിർത്തുന്നത് സഹോദരൻ ആൻഡ്ര്യൂവിന്റെ പീഡന കേസിന്റെ പശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ

ലണ്ടൻ: താൻ ബ്രിട്ടീഷ് രാജാവായാൽ രാജകുടുംബത്തിൽ പിറന്ന ഏവർക്കും രാജപദവി നൽകുന്ന ഇപ്പോഴത്തെ സമ്പ്രദായത്തിന് തടയിടുമെന്ന സൂചനയുമായി ചാൾസ് രാജകുമാരൻ രംഗത്തെത്തി. അതായത് തന്റെ മാതാവ് എലിസബത്ത് രാജ്ഞിയുടെ കുടുംബത്തിൽ പിറന്നവർക്കെല്ലാം എന്തെങ്കിലും രാജപദവി നൽകുന്ന ഏർപ്പാട് അവസാനിപ്പിക്കുമെന്നുറച്ചാണ് ചാൾസ് മുന്നോട്ട് പോകുന്നത്. പുതിയ നീക്കത്തിന്റെ ഭാഗമായി തന്റെ മക്കളായ വില്യമിനും ഹാരിക്കും അവരുടെ ഭാര്യമാർക്കും മാത്രമായി രാജപദവികൾ നിയന്ത്രിക്കാനാണ് ചാൾസ് ഒരുങ്ങുന്നത്. നിലവിലെ സംവിധാനം അനുസരിച്ച് സകല മക്കളും കിരീടാവകാശി ശ്രേണിയിൽ വരുന്ന ഏർപ്പാട് നിർത്താൻ ചാൾസ് ഒരുങ്ങുന്നത് സഹോദരൻ ആൻഡ്ര്യൂവിന്റെ പീഡന കേസിന്റെ പശ്ചാത്തലത്തിലാണ്.

ബാലപീഡകനായ ജെഫ്രി എപ്സ്റ്റെയിനുമായുള്ള ആൻഡ്ര്യൂവിന്റെ വഴി വിട്ട ബന്ധം വെളിപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ രാജപദവി അഥവാ യോർക്കിലെ ഡ്യൂക്ക് സ്ഥാനം രാജ്ഞി എടുത്ത് മാറ്റിയിരുന്നു. ഇത്തരത്തിൽ രാജപദവികൾ ചുരുക്കം പേരിലേക്ക് ചുരുക്കുന്നതിനുള്ള നീക്കങ്ങൾ രാജകുടുംബത്തിൽ നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും ആൻഡ്ര്യൂവിന്റെ കേസ് ആ നീക്കത്തെ ഇപ്പോൾ ത്വരിതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ചാൾസ് അച്ഛനായ പ്രിൻസ് ഫിലിപ്പിനെ സാൻഡ്രിഗാമിൽ പോയി കാണുകയും അടുത്ത 18 മാസങ്ങൾക്കുള്ളിൽ രാജ്ഞി ഔദ്യോഗിക പദവിയൊഴിയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. തനിക്ക് ശേഷം ചാൾസിനെ രാജാവായി വാഴിക്കുന്നതിനുള്ള നീക്കങ്ങൾ രാജ്ഞി ആരംഭിച്ചിട്ടുമുണ്ട്.

ചാൾസ് ഇത്തരത്തിൽ പ്രിൻസ് റീജന്റായി ചുമതലയേൽക്കുന്നതോടെ അദ്ദേഹത്തിന് രാജകുടുംബത്തിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട അവസാന തീരുമാനമെടുക്കുന്നതിനും അധികാരം ലഭിക്കും. ഇതിനെ തുടർന്നായിരിക്കും രാജ പദവി നൽകുന്നത് പരിമിതപ്പെടുത്തുന്ന നടപടിയും അദ്ദേഹം നടപ്പിലാക്കുന്നത്. നിലവിലെ രാജകുടുംബം വളരെ വലുതാണെന്ന് തനിക്കും തോന്നിയിട്ടുണ്ടെന്ന് ലേബർ നേതാവ് ജെറമി കോർബിൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രിൻസ് ആൻ്രഡ്ര്യൂ കേസിൽ അകപ്പെട്ടതിനെ തുടർന്ന് രാജകുടുംബാംഗങ്ങളുടെ പ്രവർത്തനത്തിൽ മാന്യത ഉറപ്പിക്കണമെന്ന നിർദ്ദേശം പൊതുജനത്തിൽ നിന്നുയരാൻ തുടങ്ങിയിട്ടുണ്ടെന്നും രാജപദവി ചുരുക്കം പേർക്ക് മാത്രം നൽകുക അതിനുള്ള ഒരു പോംവഴിയാണെന്നും കോർബിൻ നിർദേശിക്കുന്നു.

രാജകുടുംബം ചെറുതാക്കാനുള്ള ചാൾസിന്റെ നീക്കത്തെ ആൻഡ്ര്യൂവിന്റെ കേസ് സഹായിക്കുമെന്നാണ് താൻ കരുതുന്നതെന്നാണ് റോയൽ സെൻട്രലിന്റെ ഡെപ്യൂട്ടി ഡയറക്ടറായ ബ്രിട്ടനി ബാർഗർ അഭിപ്രായപ്പെടുന്നത്.കേസിൽ അകപ്പെട്ട ആൻഡ്രൂവിനെ രാജപദവിയിൽ നിന്നും നീക്കംചെയ്തതിനെ നിരവധി പേർ അനുകൂലിക്കുന്നുണ്ടെന്നും അദ്ദേഹം രാജകീയ കർത്തവ്യങ്ങൾ നിർവഹിക്കുന്നത് കാണാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും ബാർഗർ വെളിപ്പെടുത്തുന്നു.ചാൾസിനും അദ്ദേഹത്തിന്റെ കുട്ടികൾക്കും പേരക്കുട്ടികൾക്കും മാത്രം രാജപദവി നൽകിയാൽ മതിയെന്ന അഭിപ്രായപ്പെടുന്ന നിരവധി പേരുണ്ടെന്നും ബാർഗർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP