Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗളുരുവിൽ ജീവനൊടുക്കിയ മലയാളി ടെക്കികളുടെ മൃതദേഹം കണ്ടത് കാട്ടിൽ പശുവിനെ മെയ്‌ക്കാനെത്തിയവർ; അഭിജിത്ത് ടീം ലീഡറായ ഐടി കമ്പനിയിൽ ശ്രീലക്ഷ്മി ജോലി ചെയ്തു വന്നത് ജൂനിയർ സോഫ്റ്റ് വെയർ എൻജിനീയറായി; പ്രണയ വിവാഹത്തെ വീട്ടുകാർ എതിർത്തത് ജാതിയുടെ പേരിലെന്ന് പൊലീസ്; ആത്മഹത്യക്ക് ഇടയാക്കിയത് വിവാഹത്തിന് സമ്മതിക്കാത്തതു കൊണ്ടെന്ന വാദം തള്ളി ബന്ധുക്കളും

ബംഗളുരുവിൽ ജീവനൊടുക്കിയ മലയാളി ടെക്കികളുടെ മൃതദേഹം കണ്ടത് കാട്ടിൽ പശുവിനെ മെയ്‌ക്കാനെത്തിയവർ; അഭിജിത്ത് ടീം ലീഡറായ ഐടി കമ്പനിയിൽ ശ്രീലക്ഷ്മി ജോലി ചെയ്തു വന്നത് ജൂനിയർ സോഫ്റ്റ് വെയർ എൻജിനീയറായി; പ്രണയ വിവാഹത്തെ വീട്ടുകാർ എതിർത്തത് ജാതിയുടെ പേരിലെന്ന് പൊലീസ്; ആത്മഹത്യക്ക് ഇടയാക്കിയത് വിവാഹത്തിന് സമ്മതിക്കാത്തതു കൊണ്ടെന്ന വാദം തള്ളി ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ബംഗളുരുവിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മലയാളി ടെക്കികൾ ജീവനൊടുക്കാൻ ഇടയാക്കിയത് പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്നാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇക്കാര്യം പൊലീസും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതല്ല ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വീട്ടുകാരുടെ പക്ഷം. നേരത്തെ പുറത്തുവന്ന വാർത്തകളിൽ എറണാകുളം സ്വദേശികളാണ് ഇരുവരും എന്നായിരുന്ന ലഭിച്ച വിവരം. എന്നാൽ, അഗളി സ്വദേശിയാണ് അഭിജിത്ത് മോഹൻ(25), തൃശ്ശൂർ മാള ആലമറ്റം സ്വദേശിയാണ് 21കാരിയായ ശ്രീലക്ഷ്മിയും.

രണ്ട് മൃതദേഹങ്ങളാണ് ഇവർ ജോലി ചെയ്യുന്ന ഇലക്ട്രോണിക് സിറ്റിക്കു സമീപത്തുള്ള വനമേഖലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹങ്ങൾ അഴുകിത്തുടങ്ങി തല വേർപ്പെട്ട നിലയിലായിരുന്നു. ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐ.ടി. കമ്പനിയിലെ ജൂനിയർ സോഫ്റ്റ്‌വേയർ എൻജിനീയർമാരായിരുന്നു അഭിജിത്തും ശ്രീലക്ഷ്മിയും. ഒരു വർഷം മുമ്പാണ് ഇവർ ബംഗളുരുവിലെ ഐ.ടി. കമ്പനിയിൽ ജോലിക്കായി എത്തിയത്. ഒകേ്ടാബർ 11ന് ബംഗളുരുവിലെ ജോലിസ്ഥലത്തുനിന്നും പുറത്തുപോയ ഇരുവരേയും പിന്നീട് കാണാതാകുകയായിരുന്നു. കാണാതാകുന്നതിന് തലേന്ന് പെൺകുട്ടി വീട്ടുകാരെ ഫോണിൽ വിളിച്ചതായി പൊലീസ് പറയുന്നു.

പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പരപ്പന അഗ്രഹാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടേയും ഓഫീസിലും സുഹൃത്തുക്കളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഹോട്ടലുകളിലും ഇരുവരും പെയിങ് ഗസ്റ്റ് ആയി താമസിച്ചിരുന്ന സ്ഥലത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല.

കഴിഞ്ഞ 29ന് കാട്ടിൽ പശുവിനെ മെയ്‌ക്കാനെത്തിയവർ ദുർഗന്ധമനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു ശരീരത്തിൽനിന്നു തല വേർപ്പെട്ട നിലയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് എത്തി അഭിജിത്തിന്റെ മൃതദേഹത്തിൽനിന്നു സ്ഥാപനത്തിലെ ഐ.ഡി. കാർഡ്, പാൻകാർഡ്, ആധാർ കാർഡ് എന്നിവ കണ്ടെടുത്തു. മൃതദേഹം വളരെയധികം അഴുകിയതിനാൽ സംഭവസ്ഥലത്തുവച്ചുതന്നെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കേണ്ടിവന്നു.

പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹബന്ധത്തിന് വീട്ടുകാരുടെ ഭാഗത്തു നിന്നും എതിർപ്പുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ജാതിയുടെ പേരിലായിരുന്നു എതിർപ്പെന്നു പൊലീസ് പറയുന്നു. ഏതാനും നാളുകളായി ഇവർ തങ്ങളുടെ വീടുകളിൽ നിന്നും വരുന്ന ഫോൺ വിളികൾ സ്വീകരിക്കാറില്ലായിരുന്നു. ഒടുവിൽ തങ്ങൾ വിവാഹിതരാകാൻ പോകുകയാണെന്ന് ശ്രീലക്ഷ്മി തന്റെ കുടുംബത്തെ അറിയിച്ചതോടെ വലിയ ഭീഷണിയാണ് ഉയർത്തിയത്. ഇരുവരും വിവാഹം ചെയ്താൽ എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന് ശ്രീലക്ഷ്മിയുടെ അമ്മാവനും പറഞ്ഞതെന്നുമാണ് പൊലീസ് ഭാഷ്യം.

തുടർന്നാണ് പരപ്പന അഗ്രഹാര മേഖലയിൽ താമസിച്ചിരുന്ന ശ്രീലക്ഷിയും അഭിജിത്തും തങ്ങളുടെ വീടുകൾ വിട്ടിറങ്ങുന്നതും പിന്നീട് കാണാതാകുന്നതും. ഒരു കർഷകനാണ് ഇരുവരുടെയും മൃതദേഹങ്ങൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുന്നത്. അതിരൂക്ഷമായ ദുർഗന്ധം വന്നതിനെ തുടർന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഇയാൾ കണ്ടെടുക്കുന്നതും പൊലീസിൽ വിവരമറിയിക്കുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP