Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീട്ടിൽ മാളമാക്കി ഇഴഞ്ഞു നീങ്ങിയത് മൂർഖനും വെള്ളിക്കെട്ടനും അടക്കമുള്ള പാമ്പുകൾ; മുറിയിലും പുറത്തും ഇഴഞ്ഞു നടക്കുന്ന വിഷപാമ്പുകളെ തുരത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒന്നു നടന്നില്ല; വീടിന്റെ ഭിത്തി തന്നെ പൊളിച്ചുമാറ്റിയിട്ടും രക്ഷയില്ല; ഗതികെട്ട് വയനാട് സുൽത്താൻ ബത്തേരിയിലെ സുനിതയും മക്കളും വീട് ഉപേക്ഷിച്ചു കഴിയുന്നത് സഹോദരിയുടെ വീട്ടിൽ

വീട്ടിൽ മാളമാക്കി ഇഴഞ്ഞു നീങ്ങിയത് മൂർഖനും വെള്ളിക്കെട്ടനും അടക്കമുള്ള പാമ്പുകൾ; മുറിയിലും പുറത്തും ഇഴഞ്ഞു നടക്കുന്ന വിഷപാമ്പുകളെ തുരത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒന്നു നടന്നില്ല; വീടിന്റെ ഭിത്തി തന്നെ പൊളിച്ചുമാറ്റിയിട്ടും രക്ഷയില്ല; ഗതികെട്ട് വയനാട് സുൽത്താൻ ബത്തേരിയിലെ സുനിതയും മക്കളും വീട് ഉപേക്ഷിച്ചു കഴിയുന്നത് സഹോദരിയുടെ വീട്ടിൽ

മറുനാടൻ ഡെസ്‌ക്‌

സുൽത്താൻ ബത്തേരി: വിഷപ്പാമ്പുകളുടെ ശല്യം കാരണം പൊറുതിമുട്ടി ഒരു കുടുംബം. ശല്യം പെരുകിയതോടെ വീടിന്റെ ഭിത്തി തന്നെ പൊളിച്ചുമാറ്റേണ്ടി വന്നു വയനാട്ടിലെ ഈ കുടുംബത്തിന്. കൊടുംവിഷമുള്ള മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സുനിതയും മക്കളും. ബത്തേരി താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന സുനിതയുടെ ഭർത്താവ് കുറച്ച് നാളുകൾക്ക് മുമ്പ് മരിച്ചുപോയി. മക്കളായ പ്ലസ്ടു വിദ്യാർത്ഥി പവനും പ്ലസ് വൺ വിദ്യാർത്ഥി നന്ദനയുമാണ് സുനിതയോടൊപ്പമുള്ളത്.

നാലര സെന്റിലെ വീട് ഉപേക്ഷിച്ച് സഹോദരിയുടെ വീട്ടിലാണ് ഇപ്പോഴിവർ. സഹോദന്റെ ഭക്ഷണശാലയിൽ സഹായത്തിനു നിൽക്കുന്ന സുനിതയ്ക്കു മറ്റൊരു വീട് വാടകയ്‌ക്കെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മൂന്നു വർഷം മുൻപാണ് പാമ്പ് ശല്യം തുടങ്ങിയതെന്ന് സുനിത പറയുന്നു. വീട് ഉപേക്ഷിക്കേണ്ട ദുരവസ്ഥയിലാണ് ഈ നിർധന കുടുംബം. വേറെ സ്ഥലത്ത് പുതിയ വീട് വയ്ക്കാൻ സുമനസുകളുടെ സഹായം ഇവർക്കാവശ്യമാണ്. പുതിയ വീടിനുള്ള അനുവാദം നൽകുന്ന കാര്യങ്ങൾ വേഗത്തിലാക്കാമെന്ന് ബത്തേരി നഗരസഭാധ്യക്ഷൻ ഉറപ്പ് നൽകിയിട്ടുണ്ട്.

ഗവൺമെന്റ് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഫെയർലാൻഡിലെ തയ്യിൽ സുനിതയും കുടുംബവുമാണ് നിരന്തരമുണ്ടാകുന്ന പാമ്പിൻ ശല്യത്തിൽ പൊറുതിമുട്ടി വീടുപേക്ഷിച്ചത്. 17 വർഷം മുമ്പാണ് ഫെയർലാൻഡിൽ നാല് സെന്റ് സ്ഥലവും വീടും സുനിത വാങ്ങിയത്. എട്ടുവർഷം മുമ്പ് വീടിനോട് ചേർന്ന് കുറച്ച് ഭാഗം കൂട്ടി നിർമ്മിച്ചിരുന്നു. ഇതിനുശേഷമാണ് വീട്ടിനുള്ളിൽ സ്ഥിരമായി പാമ്പുകളെ കണ്ടുതുടങ്ങിയതെന്ന് സുനിത പറഞ്ഞു. പൊറുതിമുട്ടി സ്ഥിരമായി പാമ്പുകളെത്തുന്ന അടുക്കളഭാഗവും കുളിമുറിയും പൊളിച്ചുകളഞ്ഞെങ്കിലും പാമ്പ് ശല്യത്തിന് കുറവുണ്ടായില്ല.

വീട് നിന്നിരുന്ന സ്ഥലത്ത് മുമ്പ് മൺപുറ്റുണ്ടായിരുന്നുവെത്രേ. ഇത് പൊളിച്ചുകളഞ്ഞാണ് വീട് പണിതതെന്നാണ് പ്രദേശവാസികളിൽ ചിലർ പറയുന്നത്. ഒരുദിവസംമാത്രം മൂന്ന് വെള്ളിക്കെട്ടനെവരെ വീട്ടിനുള്ളിൽനിന്നും പിടികൂടിയിട്ടുണ്ട്. പ്ലസ് ടൂ വിദ്യാർത്ഥിയായ പവനും പ്ലസ് വൺ വിദ്യാർത്ഥിനിയായ നന്ദനയും സുനിതയുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

ഭർത്താവ് സതീഷ് എട്ടു മാസംമുമ്പ് അപകടത്തിൽ മരിച്ചതോടെയാണ് മക്കളുമായി ഈ വിട്ടിൽ താമസിക്കാൻ ഭയം തുടങ്ങിയതെന്ന് സുനിത പറഞ്ഞു. മുമ്പ് ഭർത്താവുണ്ടായിരുന്നപ്പോൾ പാമ്പുകളെത്തിയാലും അദ്ദേഹം തന്നെ പാമ്പുകളെ പിടികൂടി കളയുമായിരുന്നു. മുമ്പ് വല്ലപ്പോഴും എത്തിയിരുന്ന പാമ്പുകൾ, നിരന്തരം വീട്ടിനുള്ളിലെത്തിയതോടെയാണ് കുടുംബത്തിന്റെ സ്വസ്ഥത നശിച്ചത്. പാമ്പുകളെ ഭയന്ന് രാത്രിയിൽ ഉറങ്ങാൻപോലും കഴിയാത്ത അവസ്ഥയായി. കട്ടിലിൽ കിടന്ന് മുകളിലേക്ക് നോക്കിയാൽ പാമ്പ്, കുളിമുറിയിലും വീടിന്റെ ചുമരിലും ആസ്ബസ്റ്റോസ് ഷീറ്റുകൾക്കിടയിലും അടുക്കളയിലും മുറികൾക്കുള്ളിലുമെല്ലാം പാമ്പുകൾ. ഇതോടെയാണ് താമസം മാറാൻ കുടുംബം തീരുമാനിച്ചത്. ചിലരുടെ ഉപദേശപ്രകാരം വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുകൾ പോലും നടത്തി. ഒടുവിൽ വീടിന്റെ ഒരുഭാഗംത്തന്നെ പൊളിച്ചുകളഞ്ഞു. എന്നിട്ടും ഇഴജന്തുക്കൾ എത്തിക്കൊണ്ടേയിരുന്നു. ഒടുവിൽ ഗതികെട്ടാണ് ഈ കുടുംബം വീട് ഉപേക്ഷിച്ചു പോയത്.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP