Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് സഹായത്തിനായി ഇനി ടോൾ ഫ്രീ നമ്പർ "112": സന്ദേശം എത്തുന്നത് പൊലീസ് ആസ്ഥാനത്തെ കമാന്റ് സെന്ററിൽ; ലൊക്കേഷൻ തിരിച്ചറിഞ്ഞ് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തും

പൊലീസ് സഹായത്തിനായി ഇനി ടോൾ ഫ്രീ നമ്പർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ‍നിങ്ങൾക്കുണ്ടാവുന്ന ഏത് അടിയന്തരഘട്ടത്തിലും ലഭിക്കാനുള്ള ടോൾ ഫ്രീ നമ്പർ 112. പൊലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിലാണ് സന്ദേശം ലഭിക്കുക. ലൊക്കേഷൻ തിരിച്ചറിഞ്ഞ് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽനിന്ന് പൊലീസ് ഉടനെത്തും. നമ്പർ ഡയൽ ചെയ്യാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ മൊബൈൽ ഫോണിന്റെ പവർ ബട്ടൺ 3 തവണ അമർത്തിയാലും പൊലീസിന് സന്ദേശം ലഭിക്കും.

അടിയന്തര സഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പർ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവിൽ വന്നത്. 112 ഇന്ത്യ എന്ന മൊബൈൽ ആപ് ഉപയോഗിച്ചും കമാൻഡ് സെന്ററിന്റെ സേവനം ​ഉപയോഗിക്കാം. ഈ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാൽ പൊലീസ് ആസ്ഥാനത്തെ സെന്ററിൽ സന്ദേശം ലഭിക്കും. അവിടെ നിന്നും തിരിച്ച് ഈ നമ്പറിലേക്ക് വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.

സിഡാക് ആണ് പദ്ധതിയുടെ നോഡൽ ഏജൻസി. 6.18 കോടി രൂപയാണ് ചെലവ്. വിവിധ സഹായ അഭ്യർഥനകൾക്കായി വ്യത്യസ്ത ഫോൺ നമ്പറുകളാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത്. പുതിയ സംവിധാനത്തിൽ എല്ലാ ആവശ്യങ്ങൾക്കും 112 ലേക്ക് വിളിച്ചാൽ മതി. വഴുതക്കാട് പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെന്റർ ആണ് 112 ന്റെ കൺട്രോൾ റൂം.

സ്ത്രീകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിന് പിങ്ക് പട്രോൾ പൊലീസിനെ വിളിക്കാം നമ്പർ 1515. 112 ഇന്ത്യ എന്ന മൊബൈൽ ആപ്പും ഇതിനോടപ്പം സഹായത്തിനുണ്ട്. ഈ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാലും കൺട്രോൾ സെന്ററിൽ സഹായാഭ്യർഥന എത്തുമെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP