Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സോണിയാ ഗാന്ധി സിന്ദാബാദ്, കോൺഗ്രസ് പാർട്ടി സിന്ദാബാദ്, രാഹുൽ ഗാന്ധി സിന്ദാബാദ്'.... പ്രിയങ്കാ ചോപ്രാ സിന്ദാബാദ്! ആവേശത്തിൽ പ്രിയങ്ക ഗാന്ധിക്ക് പകരം നടി പ്രിയങ്ക ചോപ്രയ്ക്ക് ജയ് വിളിച്ച കോൺഗ്രസ് പ്രവർത്തകന് പരിഹാസം; തെറ്റി വിളിച്ച മുദ്രാവാക്യം കണ്ണുംപൂട്ടി ഏറ്റുവിളിച്ച് അണികളും; രാഹുൽ ഗാന്ധി എന്നതിനു പകരം 'രാഹുൽ ബജാജ് സിന്ദാബാദ്' എന്ന് വിളിക്കാതിരുന്നത് ഭാഗ്യമായെന്ന് ട്രോൾ; ഡൽഹിയിലെ കോൺഗ്രസ് പൊതുയോഗം വൈറലായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'സോണിയാ ഗാന്ധി സിന്ദാബാദ്, കോൺഗ്രസ് പാർട്ടി സിന്ദാബാദ്, രാഹുൽ ഗാന്ധി സിന്ദാബാദ്'....പിയങ്കാ ചോപ്രാ സിന്ദാബാദ്! ഡൽഹിയിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് പൊതുയോഗത്തിനിടെ പ്രിയങ്കാഗാന്ധിക്ക് പകരം നടി പ്രിയങ്കാചോപ്രയുടെ പേരിൽ മുദ്രാകാവ്യം വിളിച്ച കോൺഗ്രസ് പ്രവർത്തകന സോഷ്യൽമീഡിയുടെ പരിഹാസം. . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്ര അടക്കമുള്ളവർ പങ്കെടുത്ത പരിപാടിക്കിടെയാണ്, ആവേശം മൂത്ത കോൺഗ്രസ് നേതാവ് സുരേന്ദ്രകുമാറിന് അബദ്ധം പിണഞ്ഞത്. 'സോണിയാ ഗാന്ധി സിന്ദാബാദ്, കോൺഗ്രസ് പാർട്ടി സിന്ദാബാദ്, രാഹുൽ ഗാന്ധി സിന്ദാബാദ്' എന്നിങ്ങനെ വിളിക്കുകയും പ്രവർത്തകർ അത് ഏറ്റുവിളിക്കുകയും ചെയ്തു. അടുത്ത പേരിലാണ് പണിപാളിയത്. 'പ്രിയങ്ക ഗാന്ധി സിന്ദാബാദ്' എന്നതിനു പകരം 'പ്രിയങ്ക ചോപ്ര സിന്ദാബാദ്' എന്നാണ് നേതാവ് മുദ്രാവാക്യം മുഴക്കിയത്.

അപ്രതീക്ഷിതമായ നാവു പിഴയിൽ തൊട്ടടുത്തു നിന്ന കോൺഗ്രസ് നേതാവ് സുഭാഷ് ചോപ്ര ഞെട്ടുന്നതും വീഡിയോയിൽ കാണാം. പ്രിയങ്ക ചോപ്രയുടെ പേരിൽ തെറ്റി വിളിച്ച മുദ്രാവാക്യം അണികളിൽ പലരും കണ്ണുംപൂട്ടി ഏറ്റുവിളിക്കുന്നുമുണ്ട്. ഇതിനെതിരെ ട്രോളും സജീവമായിട്ടുണ്ട്. രാഹുൽ ഗാന്ധി എന്നതിനു പകരം രാഹുൽ ബജാജ് സിന്ദാബാദ് എന്ന് വിളിക്കാതിരുന്നത് ഭാഗ്യമായെന്ന് ഒരാൾ ട്വിറ്ററിൽ പരിഹസിക്കുന്നു. ട്രോളുകൾ സജീവമായതോടെ പ്രിയങ്ക ചോപ്ര ട്വിറ്ററിൽ ട്രൻഡിങ്ങായിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP