Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇപ്പോൾ ഉയരുന്ന പ്രശ്നങ്ങളെല്ലാം മാധ്യമസൃഷ്ടികളാണ്; ഗുരുതരമായ ഒരു കുറ്റവും ഞങ്ങൾ ചെയ്തിട്ടില്ല; വാഹനാഭ്യാസം നടത്തിയത് പൊതുനിരത്തിലല്ല,അപകടമോ മറ്റ് പരിക്കുകളോ സംഭവിച്ചിട്ടില്ല; അതിനാൽ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക; വെണ്ടാർ സ്‌കൂളിലെ സ്വകാര്യബസിന്റെ അഭ്യാസ പ്രകടനത്തിന് പിന്നാലെ ന്യായീകരിച്ച് കുറിപ്പ്; കുറിപ്പ് പ്രത്യക്ഷപ്പെട്ടത് മോട്ടോർ വാഹനവകുപ്പ് നടപടിക്ക് പിന്നാലെ

ഇപ്പോൾ ഉയരുന്ന പ്രശ്നങ്ങളെല്ലാം മാധ്യമസൃഷ്ടികളാണ്; ഗുരുതരമായ ഒരു കുറ്റവും ഞങ്ങൾ ചെയ്തിട്ടില്ല; വാഹനാഭ്യാസം നടത്തിയത് പൊതുനിരത്തിലല്ല,അപകടമോ മറ്റ് പരിക്കുകളോ സംഭവിച്ചിട്ടില്ല; അതിനാൽ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക; വെണ്ടാർ സ്‌കൂളിലെ സ്വകാര്യബസിന്റെ അഭ്യാസ പ്രകടനത്തിന് പിന്നാലെ ന്യായീകരിച്ച് കുറിപ്പ്; കുറിപ്പ് പ്രത്യക്ഷപ്പെട്ടത് മോട്ടോർ വാഹനവകുപ്പ് നടപടിക്ക് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: വെണ്ടാറിലെ വിദ്യാധിരാജ സ്‌കൂളിൽ വിനോദയാത്രാ സംഘം നടത്തിയ അഭ്യാസ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടതിന് പിന്നാലെ ടൂറിസ്റ്റ് ബസിനെതിരെ മോട്ടോർ വെഹിക്കിൾ നടപടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ കുട്ടികളുടേയും ടൂറിസ്റ്റ് ബസ് ട്രൈവറിന്റേയും സാഹസത്തിനെ ന്യായികരിച്ച് ഇൻസ്റ്റഗ്രം കുറിപ്പ് എത്തിയതാണ് ചർച്ചയായി മാറുന്നത്്. ബ്ലൂവോക്സ് എന്ന ഇൻസ്റ്റഗ്രാമം അക്കൗണ്ടിലാണ്് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന വാദമുയർത്തുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോൾ ഉയരുന്ന പ്രശ്നങ്ങളെല്ലാം മാധ്യമസൃഷ്ടികളാണും ആനുകാലിക പ്രസക്തിയുള്ള ചില വാർത്തകളും സംഭവങ്ങളും മറച്ചുവയ്ക്കുകയെന്ന അജണ്ടയുടെ ഭാഗമായാണ് വാഹനാഭ്യാസത്തിന്റെ വാർത്തകൾക്ക് പ്രധാന്യം നൽകുന്നതെന്ന വിമർശനത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ നിർബന്ധിതരാകുകയാണ്. ഇപ്പോൾ പുറത്തുവരുന്നതിൽ ഭൂരിഭാഗവും വ്യാജവാർത്തകളാണ്. മോട്ടോർ വാഹനവകുപ്പും അധികൃതരും അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും കുറിപ്പിലുണ്ട്.

ഗുരുതരമായ ഒരു കുറ്റവും ഞങ്ങൾ ചെയ്തിട്ടില്ല. വാഹനാഭ്യാസം നടത്തിയത് പൊതുനിരത്തിലല്ല, ഒരു ഗ്രൗണ്ടിലാണ്. ഈ അഭ്യാസത്തിൽ ആർക്കും അപകടമോ മറ്റ് പരിക്കുകളോ സംഭവിച്ചിട്ടില്ല. അതുകൊണ്ട് അനാവശ്യമായ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കണമെന്നും പോസ്റ്റിൽ പറയുന്നു.സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്നതിന് മുന്നോടിയായി എട്ടുബൈക്കുകളുടെയും ഒരു കാറിന്റെയും അകമ്പടിയോടെ സ്‌കൂൾ വളപ്പിൽ ബസ് അഭ്യാസം നടന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയും വാർത്തയാകുകയും ചെയ്തതിന് പിന്നാലെ അഭ്യാസം നടത്തിയ വാഹനങ്ങക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.

അഞ്ചലിലെ വെണ്ടാർ വിദ്യാധിരാജ സ്‌കൂൾ ഗ്രൗണ്ടിൽ വിനോദയാത്രയ്ക്ക് പോയ ബസ് നടത്തിയ സാഹസ പ്രവർത്തി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായതിന് പിന്നാലെ വെഹിക്കിൾ ബസിന്റെ ഫിറ്റ് നസും ഡ്രൈവർമാരുടെ ലൈസൻസും കട്ട് ചെയ്തിരുന്നു. സ്‌കൂൾ വളപ്പിലും പിന്നീട് തമിഴ്‌നാട്ടിലെത്തിയപ്പോൾ നടത്തിയ അഭ്യാസ പ്രകടനവും ചർച്ചയായിരുന്നു. മുന്നോട്ട് സഞ്ചരിക്കുന്ന ബസിൽ നിന്ന് ഇറങ്ങി ഡ്രൈവർ നടത്തിയ അപകടകരമായ പ്രകടനമാണ് വൈറലായി മാറുന്നത്. സ്‌കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കാർ റൈസിങ്ങും, ബൈക്ക് സ്റ്റണ്ടിങ്ങും നടത്തിയതും വിവാദമായിരുന്നു. സ്‌കൂൾ വളപ്പിൽ ലൈസൻസ് പോലുമില്ലാത്ത പെൺകുട്ടിയടക്കം നടത്തിയ ബൈക്ക് റൈസിങും ബസിന്റെ സാഹസിക ഒാേട്ടവും വിവാദമായതോടയായിരുന്നു ബസിനെതിരെ നടപടിയെത്തിയത്. എന്നാൽ സ്‌കൂൾ മാനേജ് മെന്റ് കാണിച്ച അലംഭാവത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതികരണം എത്തിയിട്ടുണ്ട്.

അദ്ധ്യാപകരുടെ അനുവാദത്തോടെയാണോ സ്‌കൂൾ ഗ്രൗണ്ടിൽ ഇത്തരം അഭ്യാസ പ്രകടനങ്ങൾ നടത്തിയത് എന്ന ചോദ്യവും ഉയർന്നിരുന്നു. നഗ്നമായ നിയമലംഘനമായിട്ട് പോലും അഭ്യാസ പ്രകടനം അനുവദിച്ച് നൽകിയ മാനേജ്‌മെന്റും നടപടി പറയേണ്ടി വന്നേക്കും. പുത്തൂർ പൊലീസാണ് വിദ്യാർത്ഥി കളടങ്ങുന്ന സംഘം വിനോദയാത്ര കഴിഞ്ഞു മടങ്ങുന്ന വഴിയിൽ ഏനാത്ത് വച്ച് കസ്റ്റഡിയിൽ എടുത്തത്.

ലൂമിയർ ബസിന്റെ ഡ്രൈവർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ലൈസെൻസ് ഉൾപ്പടെ ഉള്ള കാര്യങ്ങൾ റദ്ദ് ചെയ്യുന്നതിനായുള്ള മേൽ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പുത്തൂർ പൊലീസ് അറിയിച്ചു. ഈ മാസം 23നാണ് പ്ലസ്ടു വിദ്യാർത്ഥികൾ വിനോദ യാത്രയ്ക്കായി വിളിച്ച ടൂറിസ്റ്റ് ബസ് അപകടകരമാം വിധം സ്‌കൂൾ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം നടത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP