Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബേബി ക്യാപ്പ് അണിഞ്ഞ് വേറിട്ട ലുക്കിൽ ഷെയിൻ നിഗം; വിവാദങ്ങളിൽ നിന്ന് നല്ല ഇടവേളയെന്ന് ആരാധകരും

ബേബി ക്യാപ്പ് അണിഞ്ഞ് വേറിട്ട ലുക്കിൽ ഷെയിൻ നിഗം; വിവാദങ്ങളിൽ നിന്ന് നല്ല ഇടവേളയെന്ന് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാളുകളായി വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത്. ഷെയിന് നിർമ്മാതാക്കളുടെ വിലക്ക് നേരിട്ടതിന് പിന്നാലെ താരത്തിനെ അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ നിരവദി പേർ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ വിവാദങ്ങൾക്ക് ഒടുവിൽ കൗതുകമുള്ള ഒരു ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്. കിഡ് ക്യാപ്പണിഞ്ഞ് കണ്ണാടി വച്ച് ഫോട്ടോയുമായിട്ടാണ് ഷെയിൻ എത്തുന്നത്.

വെയിൽ എന്ന സിനിമയിൽ ഷെയ്ൻ സഹകരിക്കുന്നില്ലെന്നായിരുന്നു നിർമ്മാതാക്കളുടെ പരാതി. നിർമ്മാതാവ് ജോബി ജോർജ്ജ് തനിക്ക് എതിരെ വധഭീഷണി മുഴക്കിയെന്നും പറഞ്ഞ് ഷെയ്ൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഷെയ്ൻ നിഗമിന് വിലക്ക് ഏർപ്പെടുത്തുമെന്നും നിർമ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു.

വെയിൽ, കുർബാനി സിനിമകളുടെ നഷ്ടപരിഹാരമായി ഏഴ് കോടി രൂപ ഷെയ്ൻ നിഗം നൽകണമെന്നായിരുന്നു നിർമ്മാതാക്കളുടെ സംഘടന പറഞ്ഞത്. അതിനിടെ താരസംഘടന ഇടപെട്ട് ഷെയ്ൻ നിഗമിനെതിരെയുള്ള വിലക്ക് നീക്കാൻ ശ്രമം തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP