Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നാളെ മുതൽ ക്ലാസുകൾ പുനരാരംഭിക്കും; സമാധാനം ഉറപ്പാക്കാൻ കോളജ് തുറന്ന ശേഷം വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത യോഗം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നാളെ മുതൽ ക്ലാസുകൾ പുനരാരംഭിക്കും; സമാധാനം ഉറപ്പാക്കാൻ കോളജ് തുറന്ന ശേഷം വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത യോഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തെ തുടർന്ന് അടച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നാളെ മുതൽ ക്ലാസുകൾ പുനരാരംഭിക്കും. കോളേജിലും ഹോസ്റ്റലിലും നടന്ന സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് യൂണിവേഴ്‌സിറ്റി കോളേജിന് ഇന്നും അവധിയായിരുന്നു. റഗുലർ ക്ലാസുകൾ ആരംഭിച്ച ശേഷം വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ സംയുക്ത യോഗം വിളിച്ച് കാമ്പസിൽ സമാധാന അന്തരീക്ഷം ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ നേതാവായിരുന്ന 'ഏട്ടപ്പൻ' എന്ന് വിളിക്കപ്പെടുന്ന മഹേഷ് കൊലവിളി മുഴക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കോളേജിൽ വീണ്ടും പ്രശ്‌നങ്ങൾ വഷളാക്കിയത്. കെഎസ്‌യു പ്രവർത്തകനായ നിതിൻ രാജിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പിന്നാലെ പുറത്തുവരികയും ചെയ്തു. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിന് പിന്നാലെ കോളേജിന് മുന്നിലും എംജിറോഡിലും വെച്ച് നടന്ന സംഘർഷത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനടക്കം മർദ്ദനമേറ്റു. സംഭവങ്ങളുമായി ബന്ധപ്പെട്ട് കെഎസ്‌യു എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതിനിടെ, യൂണിവേഴ്‌സിറ്റി കോളേജിൽ അഖിൽ വധശ്രമക്കേസിലെ പിടികിട്ടാനുള്ള അവസാന പ്രതിയും കീഴടങ്ങി. അതിയന്നൂർ ആറാംലുംമൂട് ഹൈദർ പാലസിൽ ഹൈദർ ഷാനവാസാണ് കീഴടങ്ങിയത്. മുഴുവൻ പ്രതികളെയും പിടികൂടിയ സാഹചര്യത്തിൽ ഈയാഴ്ച തന്നെ കേസിൽ കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ ദിവസമാണ് കന്റോൺമെന്റ് പൊലീസിന് മുൻപാകെ പ്രതി കീഴടങ്ങിയത്. മജിസ്‌ട്രേട്ടിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ പതിനഞ്ചാം പ്രതിയാണ് ഹൈദർ ഷാനവാസ്.

പ്രതി ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദേശത്തേക്ക് കടന്നതായി സംശയിച്ച് പ്രതിയുടെ വിവരങ്ങൾ വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തിന് പൊലീസ് കൈമാറിയിരുന്നു. ഇത് അറിഞ്ഞതോടെയാണ് പ്രതി കീഴടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP