Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാർക്കിലെ കറങ്ങുന്ന കുതിരയുള്ള റൈഡിൽ നിന്ന് വീണ് പത്തുവയസുകാരിക്ക് പരിക്കേറ്റത് സുരക്ഷാ ബെൽറ്റ് ഇല്ലാത്തതിനാൽ; ഗുരുതര പരുക്കേറ്റ അഞ്ചാംക്ലാസുകാരിക്ക് സർജറി; വളാഞ്ചേരി വെങ്ങാട് ഫ്‌ളോറ അമ്യൂസ്‌മെന്റ് പാർക്കിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടും പരാതി ഇല്ലെന്ന് ബന്ധുക്കൾ; കേസ് ഒതുക്കി തീർക്കാൻ പാർക്ക് ഉടമകളുടെ ശ്രമമെന്നും ആരോപണം

പാർക്കിലെ കറങ്ങുന്ന കുതിരയുള്ള റൈഡിൽ നിന്ന് വീണ് പത്തുവയസുകാരിക്ക് പരിക്കേറ്റത് സുരക്ഷാ ബെൽറ്റ് ഇല്ലാത്തതിനാൽ; ഗുരുതര പരുക്കേറ്റ അഞ്ചാംക്ലാസുകാരിക്ക് സർജറി; വളാഞ്ചേരി വെങ്ങാട് ഫ്‌ളോറ അമ്യൂസ്‌മെന്റ് പാർക്കിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടും പരാതി ഇല്ലെന്ന് ബന്ധുക്കൾ; കേസ് ഒതുക്കി തീർക്കാൻ പാർക്ക് ഉടമകളുടെ ശ്രമമെന്നും ആരോപണം

ജംഷാദ് മലപ്പുറം

മലപ്പുറം: വളാഞ്ചേരി വെങ്ങാട് ഫ്ളോറ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽനിന്നും വീണ് 10വയസ്സുകാരിക്ക് പരിക്കേറ്റു. കറങ്ങുന്ന കുതിരയുള്ള റൈഡിൽനിന്നാണ് കുഞ്ഞ് തെറിച്ചുവീണത്. ഗുരുതര പരുക്കേറ്റ അഞ്ചാംക്ലാസുകാരിയുടെ ഓപ്പറേഷൻ നടത്തി. പൊലീസ് മൊഴിയെടുത്തെങ്കിലും പരാതിയില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ കേസിൽ നിന്നും പിന്മാറി. സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിലെ 10വയസ്സുകാരിയായ വിദ്യാർത്ഥിനിക്കാണ് ഇന്നലെ വെങ്ങാട് ഫ്ളോറ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽനിന്നും വീണ് പരുക്കേറ്റത്.

പെരിന്തൽമണ്ണ കർക്കിടംകുന്ന് സ്വദേശി മഠത്തൊടി വീട്ടിൽ നജ്മുദ്ദീന്റെ മകൾ നദയ്ക്കാണ് പരുക്കേറ്റത്. പെരിന്തൽമണ്ണ വെട്ടത്തൂർ എ.എം.യു.പി സ്‌കൂളിലെ അഞ്ചാംക്ലാസുകാരിയാണ് നദ. ഇന്നലെ രാവിലെയാണ് സ്‌കൂളിൽനിന്നും രണ്ടു ബസുകളിലായി 120ഓളം വരുന്നസംഘം യാത്ര പുറപ്പെട്ടത്. വെങ്ങാടുള്ള ഫ്ളോറ അമ്യൂസ്മെന്റ് പാർക്കിലേക്കായിരുന്നു കുട്ടി സംഘത്തിന്റെ യാത്ര. പാർക്കിലെ കറങ്ങുന്ന കുതിരയുള്ള റൈഡിൽനിന്നാണ് 10വയസ്സുകാരി തെറിച്ച് വീണത്. സുരക്ഷാബെൽറ്റ് ഇല്ലായിരുന്നുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

പരുക്കേറ്റ കുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ സമയം സംഭവം അറിഞ്ഞതോടെ നാട്ടുകാർ സ്ഥലത്തെത്തി ബഹളംവെച്ചതോടെ വെങ്ങാട് ഫ്ളോറ അമ്യൂസ്മെന്റ് പാർക്കിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് കൊളത്തുർ പൊലീസ് സ്ഥലത്തെത്തി റൈഡിന്റെ ചുമതലയുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയും ചെയ്തു.

ഇന്ന് കുട്ടിയുടെ ബന്ധുക്കളിൽനിന്നും മൊഴിയെടുത്തെങ്കിലും ഇവർക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല. അതേ സമയം പാർക്ക് ഉടമകൾ ബന്ധുക്കളെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീർത്തതായും ആരോപണമുയർന്നിട്ടുണ്ട്. വിദ്യാർത്ഥിനിയെ ആദ്യം മലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിലും പിന്നീട് മൗലാന ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ കുഞ്ഞിന്റെ ഓപ്പറേഷൻ നടത്തി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് അദ്ധ്യാപകരാണ് ഉടൻ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്നാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. അതേ സമയം കുഞ്ഞിന്റെ ആരോഗ്യനില മെച്ചെപ്പെട്ട് വരുന്നതായും ഭയപ്പെടേണ്ടെതില്ലെന്നും ഡോക്ടർമാർ അറിയിച്ചു. കേസുമായി മുന്നോട്ടുപോയാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും സംഭവം ആക്സിഡന്റായി എഴുതി തള്ളുമെന്നും ഇതിനാൽ നഷ്ടപരിഹാരം പോലും ലഭിക്കില്ലെന്ന് പറഞ്ഞു ചിലർ ബന്ധുക്കളെ അറിയിച്ചതായും വിവരമുണ്ട്. എന്നാൽ സംഭവത്തിൽ പാർക്ക് അധികൃതർ നഷ്ടപരിഹാരം നൽകാൻ മുന്നോട്ടുവന്നതായും സൂചനകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP