Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

23 വയസുള്ള മുടിയന് 20 വയസുകാരി വധു; മുടിയൻ ഇനി ദാമ്പത്യജീവിതത്തിലേക്ക്; ശേഷം വെബ് സീരിസ് പറയും

23 വയസുള്ള മുടിയന് 20 വയസുകാരി വധു; മുടിയൻ ഇനി ദാമ്പത്യജീവിതത്തിലേക്ക്; ശേഷം വെബ് സീരിസ് പറയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുടിയന് ഫേസ്‌ബുക്കിലും ആരാധകരേറെയാണ്. മുടിയൻ കിടിലൻ ഡാൻസറാണ്. തന്റെ രസകരമായ ഡാൻസ് പരീക്ഷണങ്ങളെല്ലാം മുടിയൻ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.വലിയ പ്രേക്ഷക പിന്തുണയാണ് സാമൂഹിക മാധ്യങ്ങളിലെല്ലാം മുടിയന്റെ ഇത്തരം വീഡിയോകൾക്ക് ലഭിക്കുന്നത്.

എന്നാൽ പുതിയ പരീക്ഷണവുമായി എത്തുകയാണ് റിഷിയിപ്പോൾ. 2023 എന്ന പേരിൽ പുതിയ വെബ് സീരീസ് ആരംഭിക്കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. 20 വയസുകാരിയായ പെൺകുട്ടിയെ വിവാഹം ചെയ്യുന്ന 23കാരനായ കഥാപാത്രത്തിന്റെ കഥ പറയുന്നതാണ് വെബ് സീരീസെന്നാണ് പ്രൊമോ നൽകുന്ന സൂചന. '2023' എന്നാണ് സീരീസിന് പേര് നൽകിയിരിക്കുന്നത്.

അടുത്ത ആഴ്ച സീരീസ് യൂട്യൂബിലെത്തുമെന്നാണ് പ്രൊമോ വ്യക്തമാക്കുന്നത്. സൂഹൃത്തുക്കളുടെ സഹായത്തിൽ വിവാഹതിരായ യുവതീ യുവാക്കൾ ഇപ്പോൾ തന്നെ വിവാഹം ചെയ്യണമായിരുന്നോ എന്ന് ചോദിക്കുന്ന രംഗമാണ് പ്രൊമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുടിയൻ വേഷമിടുന്ന സീരീസിന്റെ പിന്നണി പ്രവർത്തകരെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മലയാളത്തിൽ ഏറെ സ്വീകരിക്കപ്പെട്ട പരമ്പരയായിരുന്നു ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ് റിഷി അവതരിപ്പിക്കുന്നത്. ഒരു കുടുംബ പശ്ചാത്തലത്തിൽ ഹാസ്യാത്മകമയി അവതരിപ്പിക്കുന്ന പരമ്പരയിൽ അഞ്ച് മക്കളിൽ മൂത്തവനായാണ് റിഷിയെത്തുന്നത്. സീരിയലിന്റെ സ്വീകാര്യത പോലെ വെബ് സീരീസും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് റിഷി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP