Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാം രണ്ട് നമുക്ക് രണ്ട്; സേവ് ദ ഡേറ്റ് ഉപദേശത്തിൽ നഷ്ടമായ ജനകീയത വീണ്ടെടുക്കാൻ 'പൊലീസ് മാമ'ന്റെ ഹെൽമറ്റ് ചലഞ്ച്

നാം രണ്ട് നമുക്ക് രണ്ട്; സേവ് ദ ഡേറ്റ് ഉപദേശത്തിൽ നഷ്ടമായ ജനകീയത വീണ്ടെടുക്കാൻ 'പൊലീസ് മാമ'ന്റെ ഹെൽമറ്റ് ചലഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

ഹെൽമറ്റ് വേട്ടയും ലാത്തിയേറുമൊക്കെയായി പേരുദോഷം കേട്ടിരിക്കുന്നതിനിടെയാണ് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകാരെ ഉപദേശിച്ച പൊലീസ് മാമൻ സൈബർ ലേകത്ത് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. സൈബർ ലോകത്ത് ജനകീയമായിരുന്ന കേരള പൊലീസിനെ അതോടെ കേശവൻ മാമനായി പലരും മുദ്രകുത്തി. വിമർശനം ഏറിയതോടെ പോസ്റ്റ് മുക്കിയ പേജ് തിരിച്ച് വരവ് നടത്തിയിരിക്കുന്നത് മറ്റൊരു കിടിലൻ പോസറ്റുമായാണ്. നാം രണ്ട് നമുക്ക് രണ്ട് എന്ന തലവാചകത്തോടെ ഹെൽമറ്റ് ബോധവൽക്കരണ മത്സരമാണ് കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹെൽമെറ്റ് ചലഞ്ച് പ്രഖ്യാപിച്ചതോടെ പൊലീസ് മാമന്റെ ആരാധകരും കമന്റും ലൈക്കും ഷെയറുമായി ചലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞു.

പ്രിയപ്പെട്ടവരുമായി ഹെൽമെറ്റ് ധരിച്ചു കൊണ്ട് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ അയച്ചു തരാനും അത് കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യാമെന്നുമാണ് പൊലീസിന്റെ വാഗ്ദാനം.

ചിത്രങ്ങൾ, വിവരങ്ങൾ സഹിതം [email protected] എന്ന ഇ മെയിൽ വിലാസത്തിലാണ് ചിത്രങ്ങൾ അയക്കേണ്ടത്. ലഭിക്കുന്നവയിൽ മികച്ചവ പ്രസിദ്ധീകരിക്കും. വാഹനം ഓടിച്ചുകൊണ്ടല്ല നിർത്തിയിട്ടതിന് ശേഷമേ ചിത്രമെടുക്കാവൂ എന്നും മുന്നറിയിപ്പുണ്ട്.

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഒരാൾക്ക് 500 എന്ന കണക്കിൽ പിഴ ഈടാക്കുന്ന നിയമം ഡിസംബർ ഒന്നുമുതൽ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ബൈക്ക് യാത്രക്കാരെ ഹെൽമെറ്റ് ധരിക്കുന്നത് ശീലമാക്കിക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊലീസ് ഇത്തരമൊരു ആശയം കൊണ്ടുവന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP