Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആന കുത്താൻ വന്നാലും നെഞ്ചും വിരിച്ച് നിൽക്കണം! സൈനിക ക്യാന്റീനിൽ കയറി കാട്ടാനയുടെ ചട്ടമ്പിത്തരം; നെഞ്ചും വിരിച്ച് നിന്ന് സൈനികർ തീപന്തം കാട്ടിയതോടെ ഗജവീരൻ കണ്ടംവഴി ഓടി; വീഡിയോ വൈറൽ

ആന കുത്താൻ വന്നാലും നെഞ്ചും വിരിച്ച് നിൽക്കണം! സൈനിക ക്യാന്റീനിൽ കയറി കാട്ടാനയുടെ ചട്ടമ്പിത്തരം; നെഞ്ചും വിരിച്ച് നിന്ന് സൈനികർ തീപന്തം കാട്ടിയതോടെ ഗജവീരൻ കണ്ടംവഴി ഓടി; വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത:ആന കുത്താൻ വന്നാലും നെഞ്ചും വിരിച്ച് നിൽക്കണം എന്നൊക്കെ പറയാറില്ലേ.. നടൻ മുകേഷ് ഹരിഹർ നഗർ സിനിമയിൽ പറയുന്ന ഈ രംഗത്തിന് സാക്ഷിയയാരിക്കുന്നത് ഒരു സൈനിക ക്യാന്റീനാണ്. പശ്ചിമബംഗാളിലെ സൈനിക കാന്റീനിൽ കയറി കാട്ടികൂട്ടിയ കാട്ടാനയുടെ പരാമ്രമാണ് സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്.

ആനയുടെ കാന്റീനിലേക്കുള്ള വരവും പോക്കുമെല്ലാം ചേർന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഡൂവാർസിലെ ഹാശിമാര ആർമി കാന്റീനിൽ കയറിയായിരുന്നു ആനയുടെ പോര്.

ആനകൾ ഇവിടെ സാധാരണ കാഴ്ചയായതിനാൽ കാന്റീനിലെ ജീവനക്കാർ ഭയപ്പെട്ടില്ല. ആളൊഴിഞ്ഞ നേരത്തായിരുന്നു കാന്റീനിലേക്കുള്ള ആനയുടെ വരവ്. തുമ്പിക്കൈ ചുഴറ്റി കസേര വലിച്ചറിഞ്ഞും ഒരു കീലേരി അച്ചുകളിയായിരുന്നു ആദ്യം ഈ ഗജവീരൻ. എന്നാൽ ഉദ്യോഗസ്ഥർ പന്തവുമായി എത്തിയതോടെ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഓ്ട്ടവും തുടങ്ങി. മുന്നിൽ കണ്ട കസേരകളും മേശകളും തുമ്പിക്കൈയും കാലുകളും കൊണ്ട് ദൂരേക്ക് തട്ടി മാറ്റി ആന മുന്നോട്ട് നടന്ന ആ ന അക്രമിക്കാൻ ശ്രമിച്ചതോടെയാണ് തീ കാണിച്ച് രക്ഷാ കവചം ഒരുക്കിയത്.

കാന്റീനിലെ ജീവനക്കാരൻ ആദ്യമൊരു കത്തിച്ച കാർഡ് ബോർഡ് കാണിച്ച് ആനയെ ഭയപ്പെടുത്താൻ നോക്കി. എന്നാൽ അത് അവഗണിച്ച് അവൻ മുന്നോട്ട് തന്നെ നടന്നു. തുടർന്ന് പന്തം കാണിച്ച് ആനയെ പേടിപ്പിക്കാനായി ശ്രമം.

വലിയ രീതിയിൽ തീ കണ്ണിൽ പെട്ടതോടെ ആന പിന്തിരിഞ്ഞു. ഭയപ്പെട്ട് ആന പുറത്തേക്കിറങ്ങിയെങ്കിലും കാന്റീൻ ജീവനക്കാർ ആനയുടെ പിന്നാലെ മുറ്റത്തേക്കിറങ്ങി പിന്നെയും അതിനെ ഓടിക്കാൻ ശ്രമിക്കുന്നത് വീഡിയോയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP