Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശപ്പടക്കാൻ മൂത്ത കുട്ടി മണ്ണുവാരി തിന്നുന്ന അവസ്ഥ; മദ്യപാനിയായ ഭർത്താവ് ഭക്ഷണത്തിനുള്ള വക തരാറില്ല; വിശപ്പടക്കാൻ വഴിയില്ലാതെ നാലു പിഞ്ചുകുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറി ഒരുഅമ്മ; എട്ടുപേരടങ്ങുന്ന കുടുംബം കഴിയുന്നത് പുറമ്പോക്കിലെ ഷെഡ്ഡിൽ; ഭർത്താവിനെതിരെ പരാതിയില്ലെന്നും മക്കൾ ആരോഗ്യത്തോടെ വളർന്നാൽ മതിയെന്നും പുറമ്പോക്കിൽ കഴിയുന്ന അമ്മ; ആരോഗ്യ സൂചികയിൽ കേരളം നമ്പർ വണ്ണെന്ന് അഭിമാനിക്കുമ്പോൾ തലസ്ഥാനത്ത് നിന്നും ഞെട്ടിക്കുന്ന വാർത്ത

വിശപ്പടക്കാൻ മൂത്ത കുട്ടി മണ്ണുവാരി തിന്നുന്ന അവസ്ഥ; മദ്യപാനിയായ ഭർത്താവ് ഭക്ഷണത്തിനുള്ള വക തരാറില്ല; വിശപ്പടക്കാൻ വഴിയില്ലാതെ നാലു പിഞ്ചുകുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറി ഒരുഅമ്മ; എട്ടുപേരടങ്ങുന്ന കുടുംബം കഴിയുന്നത് പുറമ്പോക്കിലെ ഷെഡ്ഡിൽ; ഭർത്താവിനെതിരെ പരാതിയില്ലെന്നും മക്കൾ ആരോഗ്യത്തോടെ വളർന്നാൽ മതിയെന്നും പുറമ്പോക്കിൽ കഴിയുന്ന അമ്മ; ആരോഗ്യ സൂചികയിൽ കേരളം നമ്പർ വണ്ണെന്ന് അഭിമാനിക്കുമ്പോൾ തലസ്ഥാനത്ത് നിന്നും ഞെട്ടിക്കുന്ന വാർത്ത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നമ്പർ വൺ കേരളത്തിൽ നിന്നിതാ ഒരു ദുരന്ത വാർത്ത. പട്ടിണി സഹിക്കാൻ കഴിയാതെ പെറ്റമ്മ മക്കളെ ശിശുക്ഷേമ സിമിതിക്ക് കൈമാറി. തിരുവനന്തപുരം കൈതമുക്കിൽ റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന സ്ത്രിയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേൽപ്പിച്ചത്. ഇവരുടെ ആറുമുക്കളിൽ നാലുപേരേയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വിശപ്പും പട്ടിണിയും കഠിനമായതോടെയാണ് സ്വന്തം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറാൻ ഈ പെറ്റമ്മ തീരുമാനമെടുത്തത്.

കുട്ടികളിൽ മൂത്ത് കുട്ടി പച്ചമണ്ണ് വാരി തിന്നാണ് വിശപ്പ് അടക്കിയെതെന്നും അമ്മ ശിശുക്ഷേമ സമിതിക്ക് മുന്നിൽ സമർപ്പിച്ച കണ്ണൂനീർ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. തലസ്ഥാന നഗരിയിൽ ഭരണകൂടങ്ങളുടെ മൂക്കിൻ തുമ്പത്താണ് കേരളത്തെ ലജ്ജിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവം അറിഞ്ഞ് ശിശുക്ഷേമ സമിതി പ്രവര്ഡത്തകർ ഇടപെട്ടതോടെയാണ് വാർഡ് കൗൺസിലർ പോലും വിവരം അറിയുന്നത്.

ടാർപോളിൻ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും ഇവരുടെ മദ്യപനായ ഭർത്താവും കഴിയുന്നത്. ഭർത്താവിന്റെ അമിത മദ്യപാനവും മദ്യപിച്ച് എത്തിയാൽ കുട്ടികളെ നിരന്തരം മർദ്ദിക്കുകയും ചെയ്യുന്നതോടെ ആത്മഹ്യയുടെ നിഴലിലാണ് ഈ അമ്മ നിന്നത്. ഇതോടെയാണ് ശിശുക്ഷേമ സമിതിയുടെ പരസ്യം കണ്ട് കുട്ടികളെ ഏറ്റെടുക്കണമെന്ന അപേക്ഷയുമായി സമീപിച്ചത്. കാര്യം ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ടതോടെ സമിതി പ്രവർത്തകർ വീട്ടിലെത്തി യുവതിയുടേയും കുഞ്ഞുങ്ങളുടേയും അവസ്ഥ കണ്ട് മനസിലാക്കിയ ശേഷം കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു,

മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാൽ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഇവരെയും നോക്കാൻ കഴിയാത്ത സാഹചര്യം വരികയാണെങ്കിൽ ഈ കുട്ടികളേക്കൂടി ശിശുക്ഷേമ സമിതി ഏറ്റേടുക്കുമെന്ന വിവരം അറിയിച്ചിട്ടുണ്ട്.

തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോൾ കൊണ്ടുപോയിരിക്കുന്നത്. ഇവർക്ക് വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങൾ ഇവിടെ ഒരുക്കി നൽകും. അതിനൊപ്പം നിശ്ചിത സമയത്ത് മാതാപിതാക്കൾക്ക് ഇവരെ അവിടെയെത്തി കാണാം. നാലുകുട്ടികൾക്കും 18 വയസ് പ്രായമാകുന്നതുവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാകും ഉണ്ടാകുക.

ആറു കുട്ടികളുണ്ട്. മൂത്തയാൾക്ക് 7 വയസ്സ്. ഏറ്റവും ഇളയ ആൾക്ക് മൂന്ന് മാസം പ്രായം. കൂലിപ്പണിക്കാരനായ ഭർത്താവ് മദ്യപാനിയാണ്. ഭക്ഷണത്തിനുള്ള വക ഭർത്താവ് തരാറില്ല. ആരോഗ്യരംഗത്തും ചികിത്സാ രംഗത്തും, ജീവിതരീതിയും സാക്ഷരതയിലും കേരളം നമ്പർ വൺ എന്ന് കൊട്ടി ഘോഷിക്കുമ്പോഴാണ് അധികാര വർഗത്തിന്റെ മൂക്കിൻ തുമ്പത്ത് ഈ ദുരവസ്ഥ തുടർന്നത്. കോർപ്പറേൻ തലം വരെയുള്ള ഭരണസിരാകേന്ദ്രങ്ങളി്ൽ നിന്ന് പോലും ഇവർക്ക് നീതി ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP