Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സലീമിന് കിട്ടിയ ദൗത്യം കൊലയ്ക്ക് ശേഷം പ്രതികളെ ജീപ്പിൽ രക്ഷപ്പെടുത്താൻ; വിദേശത്തേക്ക് മുങ്ങിയ ശേഷം പൊങ്ങിയത് കേസിൽ വേറെ ആളുകളെ പ്രതികളാക്കിയെന്ന് അറിഞ്ഞപ്പോൾ; നാട്ടിലെത്തിയപ്പോൾ കൈയോടെ പിടികൂടി പൊലീസ്; തൊഴിയൂർ സുനിൽ വധക്കേസിലെ അഞ്ചാം പ്രതിയും ജംഇയ്യത്തുൽ ഇസ്ഹാനിയ തീവ്രവാദ സംഘടനയുടെ മുൻ പ്രവർത്തകൻ

സലീമിന് കിട്ടിയ ദൗത്യം കൊലയ്ക്ക് ശേഷം പ്രതികളെ ജീപ്പിൽ രക്ഷപ്പെടുത്താൻ; വിദേശത്തേക്ക് മുങ്ങിയ ശേഷം പൊങ്ങിയത് കേസിൽ വേറെ ആളുകളെ പ്രതികളാക്കിയെന്ന് അറിഞ്ഞപ്പോൾ; നാട്ടിലെത്തിയപ്പോൾ കൈയോടെ പിടികൂടി പൊലീസ്; തൊഴിയൂർ സുനിൽ വധക്കേസിലെ അഞ്ചാം പ്രതിയും ജംഇയ്യത്തുൽ ഇസ്ഹാനിയ തീവ്രവാദ സംഘടനയുടെ മുൻ പ്രവർത്തകൻ

ജംഷാദ് മലപ്പുറം

മലപ്പുറം: ആർ.എസ്.എസ്. പ്രവർത്തകൻ തൊഴിയൂർ സുനിൽ വധക്കേസിലെ അഞ്ചാംപ്രതിയും പിടിയിൽ. കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പെടുത്താൻ ജീപ്പ് ഓടിക്കുന്ന ദൗത്യമായിരുന്നു പിടിയിലായ സലീമിന്റേത്. പാലൂർ മോഹനചന്ദ്രൻ വധക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ജീപ്പ് ഓടിച്ചതും താനായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ പ്രതി സലീം (44) പൊലീസിന് മൊഴി നൽകി.

തൊഴിയൂർ സുനിൽ വധക്കേസിൽ ഒരു പ്രതിയെ കൂടി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി: കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ജംഇയ്യത്തുൽ ഇസ്ഹാനിയ എന്ന തീവ്രവാദ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു അറസ്റ്റിലായ ചെറുതുരുത്തി കടപ്പുറം വീട്ടിൽ സലീം. കേസിൽ ഇയാൾ അഞ്ചാം പ്രതിയാണ്.

കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പെടുത്താൻ ജീപ്പ് ഓടിക്കുന്ന ദൗത്യമായിരുന്നു സലീമിനുണ്ടായിരുന്നത്.ചോദ്യം ചെയ്തതിൽ പാലൂർ മോഹനചന്ദ്രൻ വധക്കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് ജീപ്പ് ഓടിച്ചിരുന്നതും താനാണെന്ന് സലീംസമ്മതിച്ചതായി ഡി.വൈ.എസ്‌പി. പറഞ്ഞു. സുനിൽ വധത്തിനു ശേഷം വിദേശത്തേക്ക് മുങ്ങിയ സലീം ഈ കേസിൽ വേറെ ആളുകളെ പ്രതികളാക്കിയത് അറിഞ്ഞ് അഞ്ചു വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങി വന്നു.പിന്നീട് വീണ്ടും വിദേശത്തേക്ക് പോയി. കഴിഞ്ഞ ദിവസം നാട്ടിൽ വന്ന വിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിൽ തീവ്രവാദ സംഘടനയുടെ ആത്മീയ ഗുരുവായ മതപ്രഭാഷകനും പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിയാൽ കസ്റ്റഡിയിലെടുക്കും.പെരുമ്പടപ്പ് സിഐ.കെ.എം.ബി ജൂ, എസ്‌ഐ: പ്രമോദ്, എഎസ്ഐ: ജയപ്രകാശ് എന്നിവരും അറസ്റ്റിനു നേതൃത്വം നൽകി.പ്രതിയെ കോടതിയിൽ ഹാജരാക്കി.

തൊഴിയൂർ സുനിൽ വധക്കേസിലെ രണ്ട് പ്രതികൾ ഗൾഫിൽ ഒളിവിൽ കഴിയുന്നതായി നേരത്തെ തന്നെ ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചിരുന്നു.. കേസിലെ മുഖ്യപ്രതിയായ ജംഇയ്യത്തുൽ ഇസ്ഹാനിയ തലവൻ സെയ്തലവി അൻവരിയെ കൂടാതെ ഗൾഫിൽ ഒളിവിൽ കഴിയുന്ന രണ്ടുപ്രതികളെ കുറിച്ചാണ് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിരുന്നത്. ഇക്കാര്യം നേരത്തെ 'മറുനാടൻ' റിപ്പോർട്ട് ചെയ്തിരുന്നു.കേസിൽ നേരത്തെ അറസ്റ്റിലായ ജംഇയ്യത്തുൽ ഇസ്ഹാനിയ പ്രവർത്തകനും കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതല വഹിക്കുകയും ചെയ്തിരുന്ന തൃശൂർ പള്ളം സ്വദേശി പുത്തൻപീടിയക്കൽ സുലൈമാനെതിരെ(51) ആന്ധ്രയിൽ ഉൾപ്പെടെ മോഷണ കേസുകൾ നിലവിലുണ്ട്. പ്രതി അടുത്തിടെയാണ് പുരാതന വിഗ്രഹങ്ങളുടെ വിൽപന തട്ടിപ്പിൽ ആന്ധ്രയിൽ അറസ്റ്റിലായത്. നിലവിൽ ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പൊലീസിനും, പട്ടാളത്തിനും തന്നെ പിടിക്കാൻ കഴിയില്ലെന്ന വിശ്വാസത്തിൽ തൃശൂർ പള്ളത്തിനിന്നും കിലോമീറ്ററുകൾ മാറിയുള്ള ഒരു ഫാംഹൗസിൽ താമസിച്ചുവരികയായിരുന്നു.

ദിഖ്‌റും സൂക്തവുംചൊല്ലിയാൽ തന്നെ പൊലീസുംപട്ടാളവും പിടിക്കില്ലെന്ന് ഉസ്താദിന്റെവാക്കും വിശ്വസിച്ചാണു ഇവിടെ കഴിഞ്ഞിരുന്നതെന്നു പ്രതി പൊലീസിന് മൊഴി നൽകി. എന്തുകൊലയും, മോഷണവും നടത്തിയാലും തന്റെ ഉസ്താദ് പറയുന്ന സൂക്തങ്ങൾ കൃത്യമായി ചൊല്ലിയാൽ പിടിക്കപ്പെടില്ലെന്നാണ് പറഞ്ഞിരുന്നത്.ഇതിനെ തുടർന്ന് സുനിൽ വധക്കേസിൽ നേരത്തെ മൂന്നു പ്രതികൾ അറസ്റ്റിലായതിനെ തുടർന്നു വീണ്ടും സുലൈമാൻ ഈ ഉസ്താദിന്റെ അടുത്തുപോയത്. എന്നാൽ താൻ ഒരുക്കിലും പിടിക്കപ്പെടില്ലെന്ന ഉസ്താദിന്റെ വാക്കുകേട്ട് തിരിച്ചുപോന്നതായിരുന്നു. ഇതിന്റെ തുടർദിവസമാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. ഭാര്യയോടും, മക്കളോടുമൊപ്പമാണ് സുലൈമാൻ ഒളിവിൽ കഴിഞ്ഞിരുന്നത്. മോഹനചന്ദ്രൻ വധക്കേസിൽ സുലൈമാന് പങ്കില്ലെന്നാണ് പ്രാഥമിക വിവരമെങ്കിലും കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. 1993-94 കാലഘട്ടത്തിൽ ചെറുതുരുത്തിയിൽ വിവിധ ഭാഗങ്ങളിലുണ്ടായ മോട്ടോർ കളവു കേസുകളിൽ സൈതലവി അൻവരിയോടൊപ്പം ഇയാൾ പങ്കെടുത്തിരുന്നു. കാരന്തൂർ ഉസ്മാൻ മുസ്ല്യാരുടെ ശിഷ്യനായ സെയ്തലവി അൻവരിയുടെ അടുത്ത സുഹൃത്താണ് സുലൈമാൻ. ആന്ധ്രാപ്രദേശിൽ 2014ൽ പുരാവസ്തുക്കൾ മോഷ്ടിച്ച കുറ്റത്തിന് സുലെ മാൻ ശിക്ഷഅനുഭവിച്ചത്.

ഇതിന് ശേഷം ഒരാളെ കൂടി മുമ്പ് തിരൂർ ഡി.വൈ.എസ്‌പി.കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു.ജംഇയ്യത്തുൽ ഇസ്ഹാനിയ എന്ന തീവ്രവാദ സംഘടനയുടെ പ്രവർത്തകനും ഇതിന്റെ കണ്ണൂർ കാസർകോട് ജില്ലകളുടെ ചാർജ്ജ് വഹിച്ചിരുന്നയാളുമായ തൃശൂർ പള്ളം സ്വദേശി പുത്തൻപീടിയക്കൽ സുലൈമാനെ (51) യാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തയാളാണ് സുലൈമാൻ. സുനിൽ വധക്കേസിൽ അന്വേഷണം തന്നിലേക്ക് നീളുന്നുണ്ടെന്ന് അറിഞ്ഞതോടെ മറ്റൊരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ അറസ്റ്റിലായത്. കേസിൽ ഇതുവരെ നാലു പേർ അറസ്റ്റിലായി. അഞ്ചു പേരെ കൂടി കിട്ടാനുണ്ട്. പാലൂർ മോഹനചന്ദ്രൻ വധക്കേസിൽ സുലൈമാന് പങ്കില്ലെന്നാണ് പ്രാഥമിക വിവരമെങ്കിലും കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. 1993-94 കാലഘട്ടത്തിൽ ചെറുതുരുത്തിയിൽ വിവിധ ഭാഗങ്ങളിലുണ്ടായ മോട്ടോർ കളവു കേസുകളിൽ സൈതലവി അൻവരിയോടൊപ്പം ഇയാൾ പങ്കെടുത്തിരുന്നു. കാരന്തൂർ ഉസ്മാൻ മുസ്ല്യാരുടെ ശിഷ്യനായ സെയ്തലവി അൻവരിയുടെ അടുത്ത സുഹൃത്താണ് സുലൈമാൻ. ആന്ധ്രാപ്രദേശിൽ 2014ൽ പുരാവസ്തുക്കൾ മോഷ്ടിച്ച കുറ്റത്തിന് സുലെ മാൻ ജയിലിൽ കിടന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP