Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ വിരൽ തുമ്പിൽ പിടിച്ച് എന്നെ നടക്കാൻ സഹായിച്ച പ്രിയ ചങ്ങാതി എന്ന് മോദി പരസ്യമായി വാഴ്‌ത്തിയ ശരദ് പവാറിന് തുറന്നുസമ്മതിക്കാതെ വയ്യ! എൻസിപിയും ബിജെപിയും സഖ്യത്തിലാകണമെന്ന് മോദി തന്നോട് ആവശ്യപ്പെട്ടതായി തുറന്നടിച്ച് പവാർ; വ്യക്തിബന്ധം മാനിക്കുന്നുവെങ്കിലും ഒരുമിച്ച് പ്രവർത്തിക്കുക അസാധ്യമെന്ന് മറുപടി പറഞ്ഞതായും മറാത്ത നേതാവ്; തനിക്ക് മോദി സർക്കാർ രാഷ്ട്രപതി പദം വാഗ്ദാനം ചെയ്തിട്ടില്ല; സുപ്രിയ സുലയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നൽകിയിരുന്നുവെന്നും പവാർ

എന്റെ വിരൽ തുമ്പിൽ പിടിച്ച് എന്നെ നടക്കാൻ സഹായിച്ച പ്രിയ ചങ്ങാതി എന്ന് മോദി പരസ്യമായി വാഴ്‌ത്തിയ ശരദ് പവാറിന് തുറന്നുസമ്മതിക്കാതെ വയ്യ! എൻസിപിയും ബിജെപിയും സഖ്യത്തിലാകണമെന്ന് മോദി തന്നോട് ആവശ്യപ്പെട്ടതായി തുറന്നടിച്ച് പവാർ; വ്യക്തിബന്ധം മാനിക്കുന്നുവെങ്കിലും ഒരുമിച്ച് പ്രവർത്തിക്കുക അസാധ്യമെന്ന് മറുപടി പറഞ്ഞതായും മറാത്ത നേതാവ്; തനിക്ക് മോദി സർക്കാർ രാഷ്ട്രപതി പദം വാഗ്ദാനം ചെയ്തിട്ടില്ല; സുപ്രിയ സുലയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നൽകിയിരുന്നുവെന്നും പവാർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബിജെപിയും എൻസിപിയുമായുള്ള ബന്ധത്തിൽ ഒളിച്ചുകളികളുണ്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നു. മഹരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ശരദ് പവാർ മോദിയെ കണ്ടതും പല വിധ ചർച്ചകൾക്കും വഴിവച്ചു. എൻസിപി, ബിജെപിയുമായി കൈകോർക്കാൻ പോവുകയാണെന്ന ധാരണകളും പരന്നു. ഇപ്പോൾ അക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് പവാർ. ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം മുന്നോട്ട് വച്ചിരുന്നു. എന്നാൽ, അത് സാധ്യമല്ലെന്ന് താൻ മോദിയോട് വ്യക്തമാക്കി. 'നമ്മൾ തമ്മിലുള്ള വ്യക്തിബന്ധം മാനിക്കുന്നു. അതങ്ങനെ തന്നെ തുടരും. എന്നാൽ ഒരുമിച്ച് പ്രവർത്തിക്കുക എനിക്ക് സാധ്യമല്ല', പവാർ മോദിയോട് പറഞ്ഞു. ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പവാർ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

മോദി സർക്കാർ തനിക്ക് രാഷ്ട്രപതി പദം വാഗ്ദാനം ചെയ്തുവെന്ന റിപ്പോർട്ടുകൾ പവാർ തള്ളി. എന്നാൽ, മകൾ സുപ്രിയ സുലെയ്ക്ക് കേന്ദ്ര മന്ത്രിസഭയിലേക്ക് ക്ഷണമുണ്ടായിരുന്നു. ബാരാമതിയിൽ നിന്നുള്ള എംപിയാണ് സുപ്രിയ. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും ശരദ് പവാറിനെ നോവിക്കാതിരിക്കാൻ മോദി ശ്രദ്ധിച്ചിരുന്നു. രാജ്യസഭയുടെ 250 ാമത് സമ്മേളനത്തിലാണ് ഏറ്റവുമൊടുവിൽ മോദി പവാറിന പ്രശംസ ചൊരിഞ്ഞത്. പാർലമെന്ററി നടപടിക്രമങ്ങളോട് എൻസിപി കാട്ടുന്ന പ്രതിബദ്ധത ബിജെപിയും മറ്റുപാർട്ടികളും കണ്ടുപഠിക്കണമെന്നാണ് മോദി പറഞ്ഞത്.

2016 ൽ പൂണെയിലെ വസന്ത്ദാദ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചപ്പോൾ പൊതുജീവിതത്തിലെ അനുകരണീയ മാതൃകയാണ് പവാറെന്ന് മോദി രപ്രശംസിച്ചിരുന്നു.'എനിക്ക് പവാറിനോട് ആദരവുണ്ട്. ഞാൻ ആ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രി. എന്റെ വിരലിൽ പിടിച്ച് എന്നെ നടക്കാൻ അദ്ദേഹം സഹായിച്ചു. ഇത് പരസ്യമായി പറയാൻ എനിക്ക് അഭിമാനമുണ്ട്, മോദി അന്ന് പ്രസംഗിച്ചു.

നവംബർ 28 ന് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അജിത് പവാർ സത്യപ്രതിജ്ഞ ചെയ്യാതിരുന്നത് ബോധപൂർവമായ തീരുമാനമായിരുന്നുവെന്നും പവാർ അഭിമുഖത്തിൽ പറഞ്ഞു. എൻസിപി നേതാവിന്റെ പൊടുന്നനെയുള്ള കൂറുമാറ്റമാണ് ആ തീരുമാനത്തിന് പിന്നിലെന്നും പവാർ സൂചിപ്പിച്ചു. അജിത്, ഫട്‌നാവിസിനെ പിന്തുണച്ചെന്ന് ഞാൻ അറിഞ്ഞപ്പോൾ ആദ്യം വിളിച്ചത് ഉദ്ധവ് താക്കറെയാണ്. സംഭവിച്ചത് എന്തായാലും ശരിയല്ലെന്നും ഈ കലാപം ഞാൻ അടിച്ചമർത്തുമെന്നും ഉദ്ധവിന് ഞാൻ ആത്മിവിശ്വാസം പകർന്നു. എന്റെ പിന്തുണ അജിത്തിന് ഇല്ലെന്ന് അറിഞ്ഞപ്പോൾ മുതൽ അയാൾക്കൊപ്പം പോയ 10 എംഎൽഎമാരുടെ മേൽ കടുത്ത സമ്മർദ്ദമുണ്ടായി. അജിതുമായി പവാർ കുടുംബത്തിലെ ആരെങ്കിലും സംസാരിച്ചുവോയെന്ന് തനിക്ക അറിയില്ല. എന്നാൽ, കുടുംബത്തിലെ എല്ലാവർക്കും അജിത് ചെയ്തത് ശരിയായില്ലെന്ന് ബോധ്യമുണ്ടായിരുന്നു.

അജിത് ചെയ്തത് ക്ഷമിക്കാൻ കഴിയാത്ത കുറ്റമാണെന്ന് പിന്നീട് അദ്ദേഹത്തോട് പറഞ്ഞു. അതാരായാലും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി. അതേസമയം, എൻസിപിയിലെ വലിയ ഒരു വിഭാഗത്തിന് അദ്ദേഹത്തിൽ വിശ്വാസമുണ്ട്. അദ്ദേഹം കാര്യങ്ങൾ നടത്തിയെടുക്കാൻ മിടുക്കനാണ്, പവാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP