Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

‘നാം രണ്ട് നമുക്ക് രണ്ട്’; ഇരുചക്രവാഹനങ്ങൾക്ക് ഹെൽമറ്റ് ചലഞ്ചുമായി കേരള പൊലീസ്; വാഹനം ഓടിച്ചുകൊണ്ടല്ല നിർത്തിയിട്ടതിന് ശേഷം

‘നാം രണ്ട് നമുക്ക് രണ്ട്’; ഇരുചക്രവാഹനങ്ങൾക്ക് ഹെൽമറ്റ് ചലഞ്ചുമായി കേരള പൊലീസ്; വാഹനം ഓടിച്ചുകൊണ്ടല്ല നിർത്തിയിട്ടതിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിലുള്ളവർ ഹെൽമെറ്റ് ധരിക്കാൻ നിർബന്ധമാക്കിയുള്ള ഉത്തരവ് പുറത്തുവന്നതോടെ വ്യത്യസ്ത ചലഞ്ചുമായി കേരള പൊലീസ്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക് പേജിൽ നാം രണ്ട് നമുക്ക് രണ്ട് തലവാചകത്തോടെ ഹെൽമറ്റ് ചലഞ്ചുമായി പൊലീസ് എത്തിയിരിക്കുന്നത്.

പ്രിയപ്പെട്ടവരുമായി ഹെൽമെറ്റ് ധരിച്ചു കൊണ്ട് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ അയച്ചു തരാനും അത് കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യാമെന്നുമാണ് പൊലീസിന്റെ വാഗ്ദാനം. ചിത്രങ്ങൾ, വിവരങ്ങൾ സഹിതം [email protected] എന്ന ഇ മെയിൽ വിലാസത്തിലാണ് ചിത്രങ്ങൾ അയക്കേണ്ടത്. ലഭിക്കുന്നവയിൽ മികച്ചവ പ്രസിദ്ധീകരിക്കും. വാഹനം ഓടിച്ചുകൊണ്ടല്ല നിർത്തിയിട്ടതിന് ശേഷമേ ചിത്രമെടുക്കാവൂ എന്നും മുന്നറിയിപ്പുണ്ട്.

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഒരാൾക്ക് 500 എന്ന കണക്കിൽ പിഴ ഈടാക്കുന്ന നിയമം ഡിസംബർ ഒന്നുമുതൽ നടപ്പിലാക്കിയിരുന്നു. നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

മോട്ടോർ വാഹന വകുപ്പിന്റെ സ്ക്വാഡുകൾക്ക് പുറമെ നിരീക്ഷണ ക്യാമറകൾ വഴിയും നിയമലംഘകരെ കണ്ടെത്തും. ഹെൽമെറ്റ് പരിശോധനക്കിടെ ലാത്തി ഉപയോഗിക്കരുതെന്നും ശരീരത്തിൽ തൊടരുതെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനക്കിടെ പിഴവുണ്ടായാൽ ജില്ലാ പൊലീസ് മേധാവിമാർക്കായിരിക്കും ഉത്തരവാദിത്തമെന്നും ഡി.ജിപി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP