സെക്ഷ്വൽ എനർജി എപ്പോൾ ഒക്കെ അപകടമാകാം
ജയശ്രീ
കഴിഞ്ഞ ദിവസം ഞാൻ Karma and Rebirth in Hindu Astrology എന്നാ പുസ്തകം വായിക്കുകയായിരുന്നു. ഈ പുസ്തകം എഴുതിയിരിക്കുന്നത് എന്റെ ഗുരുജി ശ്രീ. കെ. എൻ റാവുജി ആണ്. നാം ഒരു ജ്യോതിഷിയുടെ അടുത്ത് പോകുന്നു, അയാൾ നമ്മുടെ ഭൂതകാലത്തെ കുറിച്ച് 60% കൃത്യമായി കാര്യങ്ങൾ പറയുന്നു എങ്കിൽ നമ്മുടെ ജീവിതം നേരത്തെ തന്നെ അങ്ങനെ ആകണം എന്ന് തീരുമാനിച്ചു വയ്ക്കപ്പെട്ടിരിക്കുന്നു എന്നാണു അദ്ദേഹം പറയുന്നത്. ഒരു പുണ്യ പുരുഷനും, അവന്റെ ജീവിതത്തിൽ നിന്നും വേദനകളെ മായ്ച്ചു കഴിയാൻ കഴിഞ്ഞിരുന്നില്ല. ഗാന്ധാരീ ശാപത്തെ തടുക്കാനുള്ള ശക്തി കൃഷ്ണനും, ഭാര്യാവിരഹത്തിൽ നൊന്തു ജീവിച്ച ശ്രീരാമനും വെറും ഉദാഹരണങ്ങൾ മാത്രം. ഇന്ന് കോഴി മൂന്നു തവണ കൂവുന്നതിനു മുന്പ് നീ എന്നെ തള്ളിപ്പറയും എന്ന് യേശു പറഞ്ഞു എങ്കിൽ, അതിനെ യാതൊരു കാരണവശാലും തടുക്കാൻ കഴിയില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു എന്നതാണ്. പക്ഷെ അദ്ദേഹം വേറൊരു കാര്യം പറയുന്നു, നമ്മുടെ ജീവിതത്തിലെ 100% ശതമാനം കാര്യങ്ങളും ആർക്കും വിശദീകരിക്കാൻ കഴിയില്ല. പക്ഷെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാവുന്ന അവസരങ്ങൾ, വെല്ലു വിളികൾ ഇവയെ കുറിച്ച് 80-90% ധാരണ തരാൻ അസ്ട്രോളജിക്ക് കഴിയും എന്ന് മാത്രം. അത്ര കൃത്യമായി പറയാൻ വേറൊരു ശാഖയ്ക്കും കഴിയുകയും ഇല്ല.
വേദനകളും, വെല്ലുവിളികളും ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ ഉള്ളതാണ്. പക്ഷെ ചിലരുടെ ജീവിതത്തിൽ അതീവ വേദനാജനകമായ വിഷയങ്ങൾ പ്രപഞ്ചം ചേർത്ത് വച്ചിരിക്കുന്നു. അവയെ കുറിച്ച് ദുഃഖത്തോടെ നമുക്ക് കേട്ടിരിക്കാൻ കഴിയില്ല. വർഷങ്ങൾക്ക് മുന്പ് ഒരു സെക്സ് വർക്കറിനൊപ്പം കുറെ ദിവസങ്ങൾ ചിലവഴിക്കുകയുണ്ടായി. അധികം പ്രായം ഒന്നുമില്ല, എങ്കിലും ഇത്രയും നാൾക്കുള്ളിൽ അവർ കടന്നു പോയ അനുഭവങ്ങൾ, എത്ര വേദനാജനകമാണെന്ന് നാം കേട്ടറിയുക തന്നെ വേണം. ആ ജീവിതത്തിൽ നിന്ന് അവർക്ക് തിരിച്ചു വരാൻ വളരെ പ്രയാസമാണ്. കുറച്ച നാൾ കഴിഞ്ഞപ്പോൾ, ഒരു കടത്തിണ്ണയിൽ ദേഹം മൊത്തം ചൊറി പിടിച്ചു ആ വൃണങ്ങളിൽ നിന്ന് ചോരയും ഒലിപ്പിച്ചു കിടക്കുന്നത് കാണാൻ സാധിച്ചു. ഒരു പക്ഷെ അവരുടെ ജോലിയിൽ നിന്ന് ലഭിച്ച സമ്പാദ്യം ആയിരിക്കും. പല തവണ വിലക്കിയിട്ടും അവർക്ക് അവരുടെ ജീവിത രീതികളിൽ നിന്ന് മാറാൻ കഴിയാഞ്ഞത് എന്തുകൊണ്ട് എന്നെനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. അവർക്ക് ലഭിക്കേണ്ട ഏറ്റവും നല്ല, റീ ഹാബ് സപ്പോർട്ട് ആയിരുന്നു ഞങ്ങൾ നൽകിയത്. ഇതെല്ലം pre destined ആണെന്ന വിചാരിക്കുക പ്രയാസമാണ്.
ഹൈദരബാദിൽ നടന്ന സംഭവത്തെ കുറിച്ച് വേദനയോടെ അല്ലാതെ നമുക്ക് ചിന്തിക്കാൻ കഴിയുകയില്ല, അതിനെ കുരിചിട്റ്റ് വായിച്ചിട്ടാണ് ഇതെഴുതാൻ തോന്നിയത്. . പ്രത്യേകിച്ചും പെൺകുട്ടികൾ ഉള്ളവർക്ക് പരിഭ്രമവും ആശങ്കയും വര്ധിക്കതക്ക വിധം ഉള്ള നിരവധി വാർത്തകൾ ആണ് ദിവസം തോറും കേൾക്കാൻ കഴിയുന്നത്. Forceful sexual relationship എന്നതല്ല പുരുഷന്മാരിൽ നിന്നും, എങ്ങനത്തെ സമീപനം ആയിരിക്കും സ്ത്രീക് ലഭിക്കുക എന്നത് ചാർട്ടിൽ നിന്നും വ്യക്തം ആകുന്ന സംഗതിയാണ്. ഈ ലേഖനത്തിൽ റേപ്പിനെ കുറിച്ച് ഞാൻ പ്ന്നും പറയുന്നില്ല, അതുകൊണ്ട് വരികൾക്ക് ഇടയിലൂടെ വായിച്ചു നിങ്ങൾ പരിഭ്രാമിക്കതിരിക്കുക. ഈ ലേഖനം പൂർണമായും പുരുഷന്മാരെ കുറിച്ചുള്ളതാണ്, അവരുടെ സെക്ഷ്വൽ എനെർജിയെ കുറിച്ച് ഉള്ളതാണ്.
ചൊവ്വ ആണ് സെക്ഷ്വൽ മോഹങ്ങളേ എടുത്തു കാണിക്കുന്ന ഗ്രഹം , ശുക്രൻ രാഹു എന്നിവ ഈ കാര്യത്തിൽ ചോവക്ക് പിന്നിൽ ആയി നിൽക്കും. ഒരാളുടെ ജാതകത്തിൽ, ചൊവ്വയുടെ സ്ഥിതി വളരെ പ്രധാനമാണ്. ചൊവ്വ സെക്ഷ്വൽ മോഹങ്ങളെയും, ശുക്രൻ സെക്സ് എന്നാ കർമത്തെയും സൂചിപ്പിക്കുന്നു. ഈ രണ്ടു ഗ്രഹങ്ങളും അവക്ക് താല്പര്യം ഇല്ലാത്ത രാശികളിൽ, അവസ്ഥയിൽ നിന്നാൽ ഒരു വ്യക്തിക്ക് തന്റെ സെക്ഷ്വൽ മോഹങ്ങളിൽ നിന്നുള്ള തിരിച്ചടികൾ ഉണ്ടാകാം എന്നതാണ്. ചൊവ്വയുടെ ഇങ്ങനത്തെ അവസ്ഥ സെക്സ് മാനിയാക്കുകളുടെ ചാർട്ടിൽ കാണാൻ സാധിക്കും. ചൊവ്വയും ശുക്രനും ഒന്നിച്ചു നിന്നാൽ, ദൃഷ്ടി ചെയ്താൽ, പരസ്പരം രാശി മാറി നിന്ന് പരിവര്തന യോഗം സൃഷ്ടിച്ചാലും, സെക്ഷ്വൽ എനെർജിയെ നിയന്ത്രിക്കണം എന്നാ സൂചനയാണ് ലഭിക്കുക. 2, 3, 5, 7 8, 12 എന്നാ ഭാവങ്ങൾ സെക്സ് എന്നാ കർമത്തിന്റെ ഭാവം ആണ്. ഇവയിൽ 2, 8, 12 എന്നിവ ഡ്രഗ് അഡിക്ഷൻ, മദ്യപാനം എന്നിവയുടെയും ഭാവം ആണ്. ഇവയിൽ നെഗറ്റീവ് ഗ്രഹങ്ങൾ നിന്നാൽ ഈ വ്യക്തിക്ക് എന്തെങ്കിലും അഡിക്ഷൻ ഉണ്ടാകും എന്ന് മനസിലാക്കാൻ സാധിക്കും.
6,8, 12 എന്നിവയാണ്, ഒരു ചര്ട്ടിലെ നെഗറ്റീവ് ഭാവങ്ങൾ, ഇവയെ ദുർ സ്ഥാന എന്ന് പറയും. ഇവയിൽ ചൊവ്വ, ശുക്രൻ , രാഹു എന്നിവയുടെ സാന്നിധ്യം, PAC , placement, aspect and conjunction, എന്നാ രീതിയിൽ വന്നാൽ നിങ്ങളുടെ സെക്ഷ്വൽ എനെർജിയെ നിയന്ത്രിക്കുക. അത് ഫ്രാങ്കോ ആണെങ്കിലും, എത്ര വലിയ സൈനൈഡ് കുപ്പി കൊണ്ട് നടക്കുന്ന പെൺകുട്ടി ആണെങ്കിലും. ഇവയിൽ എട്ടാം ഭാവം വളരെ മോശം ആണ്.
ഇനി സ്ത്രീകളോടും പുരുഷന്മാരോടും കൂടി പറയട്ടെ. നിങ്ങളുടെ ലഗ്ന അധിപൻ എട്ടിൽ ആണെങ്കിൽ അത് സൂചിപ്പിക്കുന്നത്, നിങ്ങൾ അപമാനകരമായ കൃത്യങ്ങളിൽ നിന്ന് മാറി നിൽക്കണം എന്നാണ്. ഒരു പക്ഷെ നിങ്ങളുടെ ഇമേജിന് കോട്ടം തട്ടുന്ന രീതിയിലുള്ള സംഭവങ്ങൾ നിങ്ങൾ മിണ്ടാതിരുന്നാലും നിങ്ങളെ തേടി വരാം എന്നാണ്. അതെ സമയം, നിഗൂഡ ശാസ്ത്രങ്ങൾ പഠിക്കാൻ ഏറ്റവും നല്ല ഒരു കോമ്പിനേഷൻ ആണ് ഒന്നാം ഭാവാധിപൻ, അല്ലെങ്കിൽ ലഗ്നാധിപൻ എട്ടിൽ നിൽക്കുക എന്നുള്ളത്.
ചന്ദ്രൻ എന്നത് മനസിനെ സൂചിപ്പിക്കുന്നു. ചന്ദ്രന്റെ മേൽ ചൊവ്വയുടേയും, ശുക്രന്റെയും , രാഹുവിന്റെയും ഒക്കെ നെഗറ്റീവ് സാന്നിധ്യം സെക്ഷ്വൽ എനെർജി കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളെ സൂചിപ്പിക്കുന്നു. ചന്ദ്ര – മംഗല യോഗം, ചന്ദ്രന്റെയും ചൊവ്വയുടേയും യുതിയെ ഏറ്റവും അശ്ലീലകരമായി വിശദീകരിക്കാൻ കഴിയും എന്നുള്ളതാണ്, അതും ഒരു പുരുഷന്റെ ചാർട്ടിൽ ആണെങ്കിൽ.
എന്തുകൊണ്ടാണ് എന്നറിയില്ല, ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുമോ എന്ന് ചാർട്ട് നോക്കി പറയാൻ കഴിയില്ല. പക്ഷെ അവളുടെ ജീവിതത്തിൽ അവൾക് പുരുഷന്മാരിൽ നിന്ന് ശല്യം ഉണ്ടാകുമോ എന്ന് പറയാൻ കഴിയും. വ്യാഴം, അസ്തം വക്രി, നീചം എന്നാ അവസ്ഥയിൽ സ്ത്രീകളുടെ ചാർട്ടിൽ ഉണ്ടെങ്കിൽ പുരുഷന്മാരോട് ഈഗോ ക്ലാഷ് ഉണ്ടാകും എന്നാണ്. അതിനു സെക്ഷ്വൽ അബ്യൂസ് ഉണ്ടാകും എന്ന് ഒരു അർത്ഥവും ഇല്ല.
അപകടകരമായ സാഹചര്യങ്ങളിൽ അകപ്പെടാതെ നോക്കുക എന്നതാണ് പ്രധാനം. ആ ഡോക്ക്ടർ എങ്ങനെ ആ പുരുഷന്മാരെ വിശ്വസിച്ചു എന്നെനിക്ക് ഇത് വരെ മനസിലക്കാൻ കഴിഞ്ഞിട്ടില്ല. അവർ വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകാമായിരുന്നു. പൊലീസിനെ കുറ്റം പറഞ്ഞിട്ട കാര്യമില്ല, അവർ എന്തുകൊണ്ട് നൂറിൽ വിളിച്ചില്ല എന്നത് ഒരു ചോദ്യം തന്നെയാണ്... ഇതെല്ലാം വിധി ആണെന്നൊന്നും നമുക്ക് പറയാൻ കഴിയില്ല. ഇത് ഏതായാലും അവസാന പീഡന കഥയും ആകാൻ പോകുന്നില്ല.
ഒരു പെൺകുട്ടിക്ക് അസമയം എപ്പോൾ ആണെന്നൊക്കെ സിനിമയിൽ കയ്യടി കിട്ടാൻ വേണ്ടി പറയാൻ കഴിയും, പക്ഷെ, പകൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല. വർഷങ്ങൾക്ക് മുന്പ്, ഞാൻ ഇന്ഫോപർക്കിലെ ഒരു ആസ്ട്രേലിയൻ കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത്., ടെക്ക്നിക്കൽ ഡിപ്പാർട്ട്മെന്റിൽ ഉള്ളവർക്ക് രാവിലെ 7-4 വരെ ആണ് സമയം. 6; 45 നു ലോഗ് ഇൻ ചെയ്യണമെങ്കിൽ വെളുപ്പിനെ 4;30 ന്റെ ആദ്യ ബസിൽ കോട്ടയത്ത് നിന്ന് പുറപ്പെടണം മൂന്ന് മണിക്ക് എഴുനെക്കണം, മിക്കവാറും ദിവസം ബസ് സ്റ്റോപ്പിൽ എന്റെ പിതാവാണ് കൊണ്ട് വിടുക നാല് മണി ആകുമ്പോൾ, അദ്ദേഹത്തിന് വയ്യാതെ വരുമ്പോൾ തന്നെ ആകും. കയ്യിൽ കത്തിയും കരുതും. ആ കത്തിയെടുത് വീശാൻ ഒരു അവസരവും ദൈവം എനിക്ക് തന്നു എന്നുള്ളതാണ്. സോളോ ട്രിപ്പ് ഒക്കെ പോകുമ്പോൾ, ഈ കത്തി കയ്യിൽ തന്നെ കാണും. ചൊവ്വ ഒരു വല്ലാത്ത സ്ഥിതിയിലാണ് എന്റെ ചാർട്ടിലും. അപ്പോൾ ഞാനും ഒന്ന് ശ്രദ്ധിക്കണമല്ലോ. ദൈവത്തിന്റെ ശക്തമായ അനുഗ്രഹം കൊണ്ട് എനിക്ക് പുരുഷ സുഹൃത്തുക്കൾ പോലും ഇല്ല. I never fit into the world of Men. അത് അറിഞ്ഞു വച്ച് കൊണ്ട് റിസ്ക് എടുക്കേണ്ട എന്നതാണ് എന്റെ തീരുമാനം. അത് പോലെ, ഈ നെഗറ്റീവ് അവസ്ഥകൾ നമ്മുടെ ചാർട്ടിൽ ഉണ്ടെങ്കിൽ, ഒന്ന് കരുതി ഇരിക്കുക നല്ലതാണ്.
പക്ഷെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ ജ്യോത്സ്യം പഠിക്കാവുന്ന ഒരു ചാനൽ ഉണ്ട്:- https://www.youtube.com/channel/UCVmw14SaWirMDLdpEU7Gk_A
ഇതെന്റെ പേജ് ആണ്, https://www.facebook.com/JayAstrogospel/?modal=admin_todo_tour
എന്റെ ബ്ലോഗിൽ ഞാൻ അസ്ട്രോലോജി, തിയോളജി, മിസ്ടിസിസം എന്നിവയെ കുറിച്ചൊക്കെ എഴുതാറുണ്ട്. എഴുതുന്നത് മനസിലാകാറില്ല എന്ന് ചിലർ പറയാറുണ്ട്. എല്ലാവര്ക്കും മനസിലാകുന്ന പോലെ ജ്യോത്സ്യം എഴുതാൻ കഴിയില്ല. അതിനു വായനക്കാർ തന്നെ ശ്രമിക്കണം.
വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി സ്ഥലത്ത് നിന്നുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള സപ്പോർട്ട് എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, പല തരം റിയാൽ എസ്റ്റേറ്റ് ദീലുകൾ, വീട് മോടി പിടിപ്പിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകാം. വീട്ടു കാര്യങ്ങളെ കുറിച്ചുള്ള തർക്കം, എന്നിവയും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകുംചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള നിരവധി അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം, എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക. വളരെ അധികം ആശയ വിനിമയങ്ങൾ ഈ അവസരം ഉണ്ടാകാം. സഹോദരങ്ങൾ സഹോദര തുല്യർ ആയവരോടുള്ള ആശയ വിനിമയം., എഴുത്ത്, എഡിറ്റിങ്, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.. ഈ അവസരം ശാരീരിരിക അസ്വസ്ഥകളും ഉണ്ടാകാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക ദൂര യാത്രകൾ, വിദേശ സമ്പർക്കം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. മീഡിയ , മാസ് കമ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ വസരം പല ജോലികളും ലഭിക്കാം. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം വര്ധിക്കുന്നതാണ്. ഉപരി പഠനം, കരിയർ ഡെവലപ്മെന്റ് കോഴ്സുകൾ എന്നിവ ചെയ്യാനുള്ള അവസരവും ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച വളരെ പ്രധാനം ആണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട പല സാഹചര്യങ്ങളും ഉണ്ടാകും./ ലോണുകൾ നൽകാനും ലഭിക്കാനും, ഉള്ള അവസ്ഥ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ , സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള വാക്ക് തർക്കം, എന്നിവയെല്ലാം ഈ ആഴ്ചയും പ്രതീക്ഷിക്കുക ,ബന്ധങ്ങളിൽ, പ്രകടമായ മാറ്റങ്ങൾ ഈ അവസരം ഉണ്ടാകാം, ചില എഗ്രീമ്ന്റുകളിൽ പൂർത്തീകരണം സംഭവിക്കാം.,ബന്ധങ്ങളിൽ അവസാന തീരുമാനമെടുക്കുന്നത്, നിരവധി ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കണം. ഈ ബന്ധങ്ങളെ പുരോഗതിയിലേക്ക് നയിക്കാൻ ഉള്ള ശ്രമം, നമ്മുടെ ഭാഗത്തുനിന്ന്, ഉണ്ടാകണം. പുതിയ, എഗ്രിമെന്റുകളിൽ, അവസരങ്ങൾ ഉണ്ടാകും. പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവയ്ക്കും ഇതേസമയം സാധ്യതയുണ്ട്. പുതിയ ജോലിക്കുള്ള അവസരങ്ങളും ഈ അവസരം ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു, മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം, ബാധ്യതകൾ , വെല്ലുവിളികൾ എന്നാ വിഷയങ്ങൾ ഈ ആഴ്ച വളരെ പ്രധാനം ആണ്. സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക.,ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകൾ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഇനി ഉള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ എത്റെടുക്കാതിരിക്കുക. നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള കടുതൽ ആലോചന ഉണ്ടാകാം. നിലവിൽ ഉള്ള വ്യക്തി, ഔദ്യോഗിക , സാമൂഹിക ബന്ധങ്ങളിലും, നടക്കുന്ന നീക്കങ്ങളിൽ നിങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള കഠിന ശ്രമം, പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നടതുന്ന പലതരം നീക്കങ്ങൾ , ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ജോബ് ഓഫറുകൾ ലഭിക്കാൻ വേണ്ടി നടത്തുന്ന നീക്കങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്ക് വേണ്ടിയും ഉള്ള നീക്കങ്ങൾ ഈ അവസരം ഉണ്ടാകും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളെ എന്നാ വിഷയങ്ങളെ സൂര്യൻ സ്വാധീനിക്കും.. ബൗദ്ധികമായ, പ്രോജക്ടുകൾ ഉണ്ടാകും. പുതിയ പ്രേമം നിലവിലുള്ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക., കുട്ടികൾ ഗ്രൂപ്പുകൾ, എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം, ക്രിയേറ്റീവ് കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ,,സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള കൂട്ടുകെട്ടുകളിൽ ചില വെല്ലുവിളികൾ എന്നിവയും പ്രതീക്ഷിക്കുക . നിങ്ങളുടെ ജോലി സ്ഥലത്തിന്റെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകാം. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ കൂട്ടിചേർക്കലുകൾ എന്നിവ ഈ അവസരം ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധം സന്കീർണമാകാം . ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ അൽപ കാലത്തേക്ക് കൂടി നാം തുടരുന്നതാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടുന്നതാണ്. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ള ചർച്ചകൾ, പൂർവിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക. പ്രേമ ബന്ധങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരങ്ങൾ പ്രതീക്ഷിക്കിക . പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടാനുള്ള സാഹചര്യങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാനുള്ള ശ്രമവും ഉണ്ടാകും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച ചെറുയാത്രകൾ യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക നിങ്ങളുടെ വിനിമയങ്ങളിൽ കൂടുതൽ വൈകാരികത എന്നിവ ഉണ്ടാകാം. സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും. കുടുംബം, വ്യക്തി ജീവിതം എന്നീ വിഷയങ്ങളിൽ പല വിധ മാറ്റങ്ങളും ഉണ്ടാകാം കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന, മാറ്റം, എന്നിവയ്ക്കുള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ, , ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, ജോലിയും വീടുമായുള്ള ബാലൻസിങ് എന്നിവയും ആവശ്യമായി വരും.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികൾ ഈ ആഴ്ച ഉണ്ടാകാം. സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകാം. പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ എന്നിവയ്ക്കുള്ള അവസരങ്ങളും ഒരുങ്ങി വന്നേക്കാം, അതോടൊപ്പം ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധ്യമാണ്. ധനം, , വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളിൽ എന്നാ വിഷയങ്ങളും ഈ അവസരം പ്രധാനമാണ്. പുതിയ,സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,,കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്. കഴിവുകൾ വികസിപ്പിക്കാനും അതുവഴി കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തിൽ വ്യക്തത പാലിച്ചില്ല എങ്കിൽ തർക്കങ്ങളും ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വ്യക്തി ജീവിതം വളരെ ശ്രദ്ധ നേടുന്ന സാഹചര്യം ആണ് കാണാൻ കഴിയുക. വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക . പുതിയ വ്യക്തികൾ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, ശാരീരിക സ്വസ്ഥതകൾ, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.സാമ്പത്തിക വിഷയങ്ങളുടെ മേൽ ഈ ആഴ്ച വളരെ അധികം ശ്രദ്ധ ഉണ്ടാകാം. പെട്ടന്നുള്ള ചെലവ് വന്നു ചേരാം. പല വിധ കാര്യങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം , ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം, ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ, ജോലിയിൽ പുതിയ അവസരങ്ങൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക ബാധ്യതകളുടെ മേലുള്ള കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകൾ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, ട്രെയിനിങ്ങുകൾ, ആശയ വിനിമയം കൊണ്ടുള്ള പുതിയ ജോലികൾ, എന്നിവ പ്രതീക്ഷിക്കുക .ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പുതിയ തുടക്കങ്ങളെ ഈ അവസരം പ്രതീക്ഷിക്കുക, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാറ്റങ്ങൾ വരാം. ശാരീരിരിക അസ്വസ്ഥകൾ, സൗന്ദര്യ സംരക്ഷണം, പുതിയ ജോബ് ഓഫർ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാവുന്ന അവസരങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ട ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ മാനസികമായ വൈഷമ്യങ്ങൾ ഈ അവസരം കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, ട്രെയിനിങ്ങുകൾ, ആശയ വിനിമയം കൊണ്ടുള്ള പുതിയ ജോലികൾ, എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക .ഭാവി ജീവിതത്തെ കുറിച്ചുള്ള പുതിയ പ്ലാനുകൾ ഈ ആഴ്ച ഉണ്ടാകാം. പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ഇവയിൽ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങൾക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ജോലിയിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക, പുതിയ അവസരങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കുന്ന സാഹചര്യം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , ജോലി സ്ഥലത്തുള്ള ചർച്ചകൾ, എഴുത്ത്, ആശയ വിനിമയം, അനാലിസിസ്, അക്കൗണ്ടിങ് എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . ഇവയിൽ എല്ലാം തിരുത്തലുകളും ഉണ്ടാകും.
- jayashreeforecast@gmail. com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക
- വെബ് സൈറ്റ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്