Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്ത് പ്രസ് ക്ലബ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സദാചാര ഗുണ്ടായിസം! വനിതാ മാധ്യമ പ്രവർത്തകയുടെ വീട്ടിൽ നിന്ന് ആൺ സുഹൃത്ത് ഇറങ്ങിയ ഉടനെ വീട് കയറി ആക്രമണം; പത്ര പ്രവർത്തക യൂണിയൻ തെരഞ്ഞെുടുപ്പുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാട് സ്വീകരിച്ചതിന്റെ പ്രതികാരമെന്ന് പരാതിക്കാരി; 'നീലൻ' സംഭവത്തിന് ശേഷം തിരുവനന്തപുരം പ്രസ്‌ക്ലബിന് നാണക്കേടായി പുതിയ വിവാദം: കേരള കൗമുദിയിലെ രാധാകൃഷ്ണനെതിരെ കേസ്

തിരുവനന്തപുരത്ത് പ്രസ് ക്ലബ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സദാചാര ഗുണ്ടായിസം! വനിതാ മാധ്യമ പ്രവർത്തകയുടെ വീട്ടിൽ നിന്ന് ആൺ സുഹൃത്ത് ഇറങ്ങിയ ഉടനെ വീട് കയറി ആക്രമണം; പത്ര പ്രവർത്തക യൂണിയൻ തെരഞ്ഞെുടുപ്പുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാട് സ്വീകരിച്ചതിന്റെ പ്രതികാരമെന്ന് പരാതിക്കാരി; 'നീലൻ' സംഭവത്തിന് ശേഷം തിരുവനന്തപുരം പ്രസ്‌ക്ലബിന് നാണക്കേടായി പുതിയ വിവാദം: കേരള കൗമുദിയിലെ രാധാകൃഷ്ണനെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി സദാചാരാക്രമണം നടത്തിയെന്നാരോപിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ വനിതാ മാധ്യമപ്രവർത്തക നൽകിയ പരാതിയിൽ  കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പേട്ട പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്.

കേരളകൗമുദിക്കാരനാണ് പ്രസ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണൻ. രാധാകൃഷ്ണനെതിരെ പരാതി നൽകിയതും അതേ സ്ഥാപനത്തിലെ വനിതാ ജേർലിസ്റ്റാണ്. ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷം നടന്ന സംഭവത്തിലാണ് ഇന്ന് പരാതി എത്തുന്നത്. പരാതിക്കാരിയെ കാണാൻ വന്ന സുഹൃത്ത് വീട്ടിൽ നിന്നും ഇറങ്ങിയതും പ്രസ്‌ക്ലബ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കുറച്ചാളുകൾ സുഹൃത്തിനെ തിരികെ പരാതിക്കാരിയുടെ വീട്ടിലേക്ക് തന്നെ കൊണ്ടുവരികയായിരുന്നു. ഇവർ വീടിനകത്തേക്ക് അനുവാദമില്ലാതെ കയറി സദാചാര ഗുണ്ടായിസം കാട്ടിയെന്നാണ് ആരോപണം.

എന്തിനാണ് ഈ ആൺ സുഹൃത്ത് വീട്ടിലേക്ക് വരുന്നത് എന്ന് ചോദിച്ച് തന്നോട് മോശമായി സംസാരിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. തുടർന്ന് തന്നെയും മക്കളേയും രാധാകൃഷ്ണൻ റൂമിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും ഇവർ ആരോപിച്ചു. .ഭർത്താവിനെ വിളിക്കാം എന്നു പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്നും, നിങ്ങൾ സമ്മതിച്ചാൽ ആരും അറിയാതെ പ്രശ്നം ഒതുക്കിത്തീർക്കാം എന്നും രാധാകൃഷ്ണൻ പറഞ്ഞെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. ഇതിനിടയിൽ രാധാകൃഷ്ണനും സംഘവും ഇവരുടെ സുഹൃത്തിനെ തല്ലുകയും ചെയ്തു.

യുവതിയുടെ ഭർത്താവും മാധ്യമ പ്രവർത്തകനാണ്. ഇയാൾ മറ്റൊരു പത്രത്തിലാണ് ജോലിചെയ്യുന്നത്. പ്രസ്‌ക്ലബ് തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണനെ തോൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നടത്തിയ ഒരു വോയ്‌സ് മെസേ്ജ് പുറത്തായതാണ് പ്രതികാരത്തിന് കാരണമായി യുവതി പറയുന്നത്. യുവതിയും ഭർത്താവും ചേർന്ന് പേട്ട പൊലീസിൽ എത്തി പരാതി നൽകിയിട്ടുണ്ട്. ഈ സംഭവം പദ്ധതിയിട്ട് നടപ്പിലാക്കിയതാണെന്നതിനുള്ള മറ്റൊരു തെളിവ് പരാതിക്കാരിയുടെ ഭർത്താവിന് ലഭിച്ചിട്ടുണ്ട്.

രാധാകൃഷ്ണനോടൊപ്പമുണ്ടായിരുന്ന ഒരാൾ ഭർത്താവിനോട് പറഞ്ഞത്, എന്തിനാണ് പോകുന്നതെന്ന് പറയാതെയാണ് രാധാകൃഷ്ണൻ അയാളെ സംഭവ സ്ഥലത്തേക്ക് കൊണ്ടുപോയത് എന്നാണ്. കൂടാതെ ഈ ആൺ സുഹൃത്ത് വീട്ടിൽ വരുമ്പോൾ അറിയിക്കാനായി ചിലരോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടതായി അറിയാമെന്നും പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു.

പ്രസ്‌ക്ലബ് ജേർണലിസം കോഴ്‌സിലെ വിദ്യാർത്ഥിനിക്ക് അശ്‌ളീല സന്ദേശം അയച്ചതിനെ തുടർന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ നീലൻ പ്രേംജിയെ അദ്ധ്യാപകസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് ഈയിടെയായിരുന്നു. ഇതിനു പിന്നാലെയാണ് തിരുവനന്തപുരത്തെ പിടിച്ചുലച്ച് പുതിയ വിവാദവും എത്തുന്നത്. വനിതാ മാധ്യമ പ്രവർത്തകർ അതിശക്തമായാണ് ഇതിൽ പ്രതിഷേധവുമായി രംഗത്ത് വരുന്നത്.

kuwj തിരുവനന്തപുരം ജില്ലയിലെ രണ്ട് വനിതാ അംഗങ്ങളും NWMI യും മറ്റൊരംഗമായ എം രാധാകൃഷ്ണനെതിരെ നല്കിയ പരാതിയിൽ ആരോപണ വിധേയനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റിയുടെ തീരുമാനം. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയമിക്കാനും തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP