Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഭർത്താവും വീട്ടുകാരുമറിയണ്ട, പ്രസവമൊന്നു നിർത്തിത്തരുമോ' എന്ന് നാലാമത്തെ പ്രസവത്തിനു ശേഷം കരഞ്ഞ് ഡോക്ടറോടു പറഞ്ഞ ഒരമ്മയെക്കുറിച്ച് എന്നോട് ഒരു ഗൈനക്കോളജിസ്റ്റ് പറഞ്ഞതാണ്; പ്രസവം നിർത്താൻ ഭർത്താവിന്റെ ഒപ്പുവേണമെന്നത് സാക്ഷര കേരളത്തെ അമ്പരപ്പിക്കുന്നു; ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ഇക്കാര്യത്തിൽ ഇടപെട്ട് മാതൃക കാട്ടണം; എസ്.ശാരദക്കുട്ടി എഴുതുന്നു

'ഭർത്താവും വീട്ടുകാരുമറിയണ്ട, പ്രസവമൊന്നു നിർത്തിത്തരുമോ' എന്ന് നാലാമത്തെ പ്രസവത്തിനു ശേഷം കരഞ്ഞ് ഡോക്ടറോടു പറഞ്ഞ ഒരമ്മയെക്കുറിച്ച് എന്നോട് ഒരു ഗൈനക്കോളജിസ്റ്റ് പറഞ്ഞതാണ്; പ്രസവം നിർത്താൻ ഭർത്താവിന്റെ ഒപ്പുവേണമെന്നത് സാക്ഷര കേരളത്തെ അമ്പരപ്പിക്കുന്നു; ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ഇക്കാര്യത്തിൽ ഇടപെട്ട് മാതൃക കാട്ടണം; എസ്.ശാരദക്കുട്ടി എഴുതുന്നു

എസ്.ശാരദക്കുട്ടി

 പെറ്റുപെറ്റു സഹികെട്ട അമ്മമാരുള്ള നാടാണ് കേരളവും.'ഭർത്താവും വീട്ടുകാരുമറിയണ്ട, പ്രസവമൊന്നു നിർത്തിത്തരുമോ' എന്ന് നാലാമത്തെ പ്രസവത്തിനു ശേഷം കരഞ്ഞ് ഡോക്ടറോടു പറഞ്ഞ ഒരമ്മയെക്കുറിച്ച് എന്നോട് ഒരു ഗൈനക്കോളജിസ്റ്റ് പറഞ്ഞതാണ്. 'എനിക്കു വയ്യാതായി, അവരാരും സമ്മതിച്ചിട്ടതു നടക്കില്ല' എന്നാണത്രേ ആ 24 കാരി കരഞ്ഞുപറഞ്ഞത്. ഭർത്താവിന്റെ ഒപ്പു വേണമത്രേ പ്രസവം നിർത്തുവാൻ.

എപ്പോൾ പ്രസവിക്കണമെന്നും എപ്പോൾ പ്രസവം നിർത്തണമെന്നും സ്ത്രീകൾക്കു തീരുമാനിക്കാനാവില്ല ഇന്നും ഈ സാക്ഷരകേരളത്തിലും എന്നത് നമ്മെ അമ്പരപ്പിച്ചു തുടങ്ങിയിട്ടില്ല ഇനിയും. ആരോഗ്യമന്ത്രി ശൈലജ ടീച്ചർ അവകാശബോധ്യങ്ങളുള്ള ഒരു സ്ത്രീയായതുകൊണ്ടു വേദനയോടെ പറയുകയാണ്, നമ്മൾ ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാകണം ടീച്ചർ.

മദ്യപാനവും അജ്ഞതയും ലഹരിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒരു പാടാണ് കേരളത്തിലും. മണ്ണുതിന്നുന്ന ഉണ്ണിയുടെ വായിൽ ആ 'അത്ഭുതങ്ങൾ' ആദ്യമെന്നതു പോലെ കണ്ട് ഇന്ന് ഞെട്ടി നാളെ പെട്ടെന്ന് നാം തിരിഞ്ഞു നടക്കും. നാലു പെട്ടി ലാക്ടജനല്ല പരിഹാരം. വലിയ വിഷയങ്ങളാണതെല്ലാം.

ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികളാവിഷ്‌കരിക്കണം. ഭരണത്തിൽ മാറി മാറി സുഖിച്ച മുഖ്യധാരാ കക്ഷികളും വലിയ സദാചാരം പ്രസംഗിച്ചു നടക്കുന്ന രാഷ്ട്രീയ കക്ഷികളുമെല്ലാം ഒരേ പോലെ ഉത്തരവാദികളാണ്. കുറ്റവാളികളുമാണ്.

കവികൾ ധർമ്മശാസ്ത്രക്കുറിമാനങ്ങൾ തെല്ലിട നിർത്തുക.മാതൃമാഹാത്മ്യം ഒത്തിരിയൊന്നും കവിതയിലാക്കണ്ട. പത്രങ്ങൾ കണ്ണീരും മുലപ്പാലും ചേർത്ത് വാർത്തകൾ ചാലിക്കയുമരുത്. ക്രൂരമാണതൊക്കെ.

( ലേഖിക ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP