Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബൈ കെ.എം.സി.സി തലമുറ സംഗമം നാളെ

ദുബൈ കെ.എം.സി.സി തലമുറ സംഗമം നാളെ

സ്വന്തം ലേഖകൻ

ദുബൈ:പ്രവാസ ജീവിതത്തിന്റെ തീക്ഷ്ണാനുഭവങ്ങൾ പറയാൻ കഴിയുന്ന നാലര പതിറ്റാണ്ടിന്റെ ഓർമകൾ മനസിൽ കൊണ്ടു നടക്കുന്നവരെ ഒരുമിച്ചിരുത്തി അനുഭവങ്ങൾ അയവിറക്കാൻ അവസരമൊരുക്കുകയാണ് ദുബൈ കെ.എം.സി.സി.

പുതിയ തലമുറക്ക് അതിജീവനത്തിന്റെ രസതന്ത്രം പകർന്ന് നൽകാൻ കഴിയുന്ന വേറിട്ടൊരു പരിപാടിയാണ് ഒരുങ്ങുന്നത്. നാൽപ്പത്തിയെട്ടാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെയും ദുബൈ കെ.എം.സി.സിയുടെ നാൽപ്പത്തിയഞ്ചാം വാർഷികത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന തലമുറ സംഗമം നാളെ 05/12/2019 വ്യാഴാഴ്ച രാത്രി 8 മണിക്ക് അൽ ബറാഹയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടക്കും.40 വർഷം പിന്നിട്ട പ്രവാസികളെ ചടങ്ങിൽ ആദരിക്കും.45 വർഷം പിന്നിട്ടവർക്ക് പ്രത്യേക ഉപഹാരവും സമ്മാനിക്കും. ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ സബ് കമ്മറ്റി ചെയർമാൻ ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു.ഹംസ തൊട്ടി,ഒ.കെ.ഇബ്രാഹിം, റഈസ് തലശ്ശേരി, ഹനീഫ് ചെർക്കള, ഇസ്മായിൽ ഏറാമല, നാസർ മുല്ലക്കൽ, മൊയ്തീൻ പൊന്നാനി, മൊയ്തു അരൂർ, തെക്കയിൽ മുഹമ്മദ് പ്രസംഗിച്ചു. ജനറൽ കൺവീനർ പി.വി.ഇബ്രാഹിം കുട്ടി സ്വാഗതം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP