Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന വിവാദ പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ലക്ഷ്യമിടുന്നത് ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈൻ, ബുദ്ധ, പാഴ്‌സി മതക്കാർക്ക് പൗരത്വം നൽകുകയെന്ന്; ആറു വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്കാണ് പൗരത്വം ലഭിക്കുക; ബിൽ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന് പ്രതിപക്ഷം

മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന വിവാദ പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ലക്ഷ്യമിടുന്നത് ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈൻ, ബുദ്ധ, പാഴ്‌സി മതക്കാർക്ക് പൗരത്വം നൽകുകയെന്ന്; ആറു വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്കാണ് പൗരത്വം ലഭിക്കുക; ബിൽ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന് പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വഭേദഗതി ബില്ലിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി. അടുത്ത ആഴ്ച ഈ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ആറു വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്കാണ് പൗരത്വം നൽകുക.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് എടുത്ത് കളഞ്ഞത് പോലെ തന്നെ ഏറെ പ്രധാന്യമർഹിക്കുന്ന ഒന്നാണ് പൗരത്വഭേദഗതി ബില്ലെന്ന് കഴിഞ്ഞ ദിവസം രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ഹിന്ദു, കൃസ്ത്യൻ, സിഖ്, ജൈൻ, ബുദ്ധ,പാഴ്‌സി മതക്കാർക്ക് പൗരത്വം നൽകുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാർക്ക് ഇളവുകൾ നൽകുന്നതിന് നിലവിലുള്ള നിയമങ്ങളിൽ ബിൽ ഭേദഗതി ചെയ്യുന്നു.

ബിൽ പാർലമെന്റിലെത്തുമ്പോൾ ബിജെപി എംപിമാരെല്ലാവരും ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിങ്ങളെ മാത്രം ഇതിൽ നിന്ന് ഒഴിവാക്കുന്നത് മതേതര തത്വങ്ങൾക്ക് എതിരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ല് പാസാക്കുന്നതിനായി ഈ ആഴ്ച തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.മുസ്ലിം ഇതര സമുദായത്തിലുള്ളവർക്ക് പൗരത്വം നൽകാനുള്ള ഭേദഗതി ബില്ല് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന് ശശി തരൂർ എംപി പ്രതികരിച്ചു. 2016ൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിനെതിരെ അസമിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കടുത്ത എതിർപ്പ് ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP