Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദഗ്ധ ചികിത്സക്കായി ആറു മാസത്തേക്ക് കൂടി പാർട്ടി ചുമതലയിൽ നിന്നും ഒഴിവാക്കി നിർത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; കോടിയേരി ബാലകൃഷ്ണന്റെ അവധി അപേക്ഷ പരിഗണിക്കുക വെള്ളിയാഴ്‌ച്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്; പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എം എ ബേബിയും എം വി ഗോവിന്ദൻ മാസ്റ്ററും മുതൽ എ വിജയരാഘവൻ വരെയുള്ള നേതാക്കളെ; സെക്രട്ടറി മന്ത്രിസഭയിൽ നിന്നായാൽ പുനഃസംഘടനക്കും സാധ്യത

വിദഗ്ധ ചികിത്സക്കായി ആറു മാസത്തേക്ക് കൂടി പാർട്ടി ചുമതലയിൽ നിന്നും ഒഴിവാക്കി നിർത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; കോടിയേരി ബാലകൃഷ്ണന്റെ അവധി അപേക്ഷ പരിഗണിക്കുക വെള്ളിയാഴ്‌ച്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്; പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എം എ ബേബിയും എം വി ഗോവിന്ദൻ മാസ്റ്ററും മുതൽ എ വിജയരാഘവൻ വരെയുള്ള നേതാക്കളെ; സെക്രട്ടറി മന്ത്രിസഭയിൽ നിന്നായാൽ പുനഃസംഘടനക്കും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധി കാലാവധി ദീർഘിപ്പിക്കുന്നു. നിലവിൽ ചികിത്സക്കായി അവധി എടുത്തിരിക്കുന്ന കോടിയേരി ദീർഘനാളത്തേക്ക് പാർട്ടി ചുമതലകളിൽ നിന്നും വിട്ടുനിൽക്കും. ഇനിയും ചികിത്സ തുടരേണ്ടത് ആവശ്യമായതിനാലാണ് കോടിയേരി ഇപ്പോൾ അവധിക്ക് അപേക്ഷ നൽകിയിരിക്കുന്നത്. കോടിയേരിയുടെ അപേക്ഷയിൽ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമതീരുമാനമെടുക്കും.

കോടിയേരി ബാലകൃഷ്ണൻ നീണ്ട അവധിയിൽ പ്രവേശിക്കുന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയായി മറ്റൊരാളെ നിയമിക്കും. കോടിയേരി അവധിയിൽ പോകുന്നതോടെ മുതിർന്ന നേതാവായ എം.എ.ബേബിയെ സംസ്ഥാന സെക്രട്ടറിയായി നിയമിക്കാനാണ് സാധ്യത. എം.എ. ബേബിയെ പരിഗണിച്ചില്ലെങ്കിൽ ഇ.പി.ജയരാജൻ,എം വിഗോവിന്ദൻ,എ.വിജയരാഘവൻ തുടങ്ങിയവർക്കും സാധ്യതയുണ്ട്. ചികിത്സയുടെ

അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി സജീവപാർട്ടി പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ അഭാവത്തിൽ സംസ്ഥാന സെന്ററിന്റെ നേതൃത്വത്തിലാണ് പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. അടുത്തിടെ വിദഗ്ധ ചികിത്സക്കായി അദ്ദേഹം വിദേശത്തേക്കും പോയിരുന്നു. തുടർ ചികിത്സകൾക്കായി ഇനിയും ആറ് മാസത്തേക്ക് കൂടിയാണ് കോടിയേരി ചുമതലകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുക.

പുതിയ സെക്രട്ടറിയെ മന്ത്രിസഭയിൽനിന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ മന്ത്രിസഭാ പുനഃസംഘടനയുമുണ്ടാകും. ഇ പി ജയരാജനെയടക്കം ഈ സ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉണ്ടായേ തീരൂ. അങ്ങനെയെങ്കിൽ സുപ്രധാനമായ അഴിച്ചുപണി പാർട്ടി നേതൃത്വത്തിലും മന്ത്രിസഭയിലുമുണ്ടാകും. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശപര്യടനം പൂർത്തിയാക്കി തിരികെയെത്തുക. ഇതിന് ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെയും ദേശീയ നേതൃത്വത്തിന്റെയും നിലപാടുകൾ ഇക്കാര്യത്തിൽ നിർണായകമാകുമെന്നും സൂചനയുണ്ട്.

കോടിയേരി കഴിഞ്ഞ ഒന്നരമാസമായി സജീവപാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ആരോഗ്യകാരണങ്ങളാലാണിത്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കോടിയേരിയുടെ അവധി. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരിക്കുകയാണ് അദ്ദേഹം. ഈ അവധി കൂടുതൽ കാലം നീട്ടാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഒക്ടോബർ 28-ാം തീയതിയാണ് കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളിൽ വിദഗ്ധ പരിശോധനകൾക്കായാണ് കോടിയേരി ഹൂസ്റ്റണിലേക്ക് പോയത്. ഭാര്യ വിനോദിനിയും കൂടെയുണ്ട്. ഒരു മാസത്തേക്കുള്ള അമേരിക്കൻ യാത്രയുടെ സമയപരിധി ഇപ്പോൾ നീട്ടിയിരിക്കുകയാണ്. രണ്ടാഴ്ചത്തേക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുന്നു എന്നാണ് അന്ന് കോടിയേരിയോട് അടുത്ത വൃത്തങ്ങൾ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നത്.

എന്നാൽ വിദഗ്ധ പരിശോധക്ക് ശേഷം തുടർ ചികിത്സ ആവശ്യമെങ്കിൽ അവധി നീട്ടാൻ അന്നേ ആലോചനയുണ്ടായിരുന്നു. രണ്ടാഴ്ചത്തെ മാത്രം അവധിയായതുകൊണ്ട് പാർട്ടി ചുമതലകൾക്ക് പകരം ആളെ നിയോഗിച്ചിരുന്നില്ല. ഇപ്പോൾ കൂടുതൽ കാലം ചികിത്സാർത്ഥം തനിക്ക് ചുമതലയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് കോടിയേരി അറിയിച്ചിരിക്കുന്നതിനാൽ, പകരം ആളെ കണ്ടെത്തേണ്ട സാഹചര്യമാണ് പാർട്ടിക്ക് മുന്നിലുള്ളത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP