Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൈബോസ് ഇനി ജീവിതത്തിൽ എന്റെ ബോസ്! ഇൻഫോസിസ് സ്ഥാപക ചെയർമാന്റെ മരുമകളായി എത്തിയതുകൊച്ചിക്കാരൻ റിട്ടേഡ് നാവികസേന കമാൻഡറുടെ മകൾ; റോഹന്മൂർത്തിയുടേയും അപർണാ കൃഷ്ണന്റേയും താലികെട്ട് നടന്നത് അടുത്ത സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിൽ; റോഹന്റെ ഐ.ടി കമ്പനിയിൽ ഓപ്പറേഷൻ വിഭാഗം മനേജരിൽ നിന്ന് ജീവിത പങ്കാളിയായി മലയാളി എത്തുമ്പോൾ

മൈബോസ് ഇനി ജീവിതത്തിൽ എന്റെ ബോസ്! ഇൻഫോസിസ് സ്ഥാപക ചെയർമാന്റെ മരുമകളായി എത്തിയതുകൊച്ചിക്കാരൻ റിട്ടേഡ് നാവികസേന കമാൻഡറുടെ മകൾ; റോഹന്മൂർത്തിയുടേയും അപർണാ കൃഷ്ണന്റേയും താലികെട്ട് നടന്നത് അടുത്ത സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിൽ; റോഹന്റെ ഐ.ടി കമ്പനിയിൽ ഓപ്പറേഷൻ വിഭാഗം മനേജരിൽ നിന്ന് ജീവിത പങ്കാളിയായി മലയാളി എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെയും സുധാമൂർത്തിയുടെയും മകൻ റോഹന്മൂർത്തിയും കൊച്ചി സ്വദേശിനി അപർണ കൃഷ്ണനും ബെംഗളൂരുവിൽ വിവാഹിതരായി.നാവികസേനാ റിട്ട. കമാൻഡർ കെ.ആർ. കൃഷ്ണന്റെയും എസ്.ബി.ഐ. ജീവനക്കാരി സാവിത്രി കൃഷ്ണന്റെയും മകളാണ് അപർണ. റോഹന്റെ ഉടമസ്ഥതയിലുള്ള ഐ.ടി. കമ്പനിയായ സോറോക്കോയുടെ ഓപ്പറേഷൻസ് വിഭാഗം ജനറൽമാനേജരാണ് അപർണ.

ഹാർവാഡ് സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി.യുള്ള റോഹൻ അവിടത്തെ ജൂനിയർഫെലോയുമാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

വിവാഹ ആഘോഷങ്ങൾ നവംബർ 29-ന് തുടങ്ങിയിരുന്നു. ബെംഗലൂരിൽ നടന്നവിവാഹത്തിന് ശേഷം വൈകീട്ട് പഞ്ചനക്ഷത്ര ഹോട്ടലിൽ സത്കാരം ഒരുക്കിയിയിരുന്നു, മൂന്നുവർഷം മുമ്പ് ഒരു പൊതുസുഹൃത്തുവഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. കൊച്ചി നേവൽ പബ്ലിക് സ്‌കൂൾ, ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അപർണ, സ്‌കോളർഷിപ്പോടെ കാനഡയിലെ യൂണൈറ്റഡ് വേൾഡ് കോളേജിൽനിന്ന് ഹയർ സെക്കൻഡറിയും യു.എസിലെ ഡാർട്ട്മൗത്ത് കോളേജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദവും നേടിയിട്ടുണ്ട്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ഉപരിപഠനവും നടത്തി.

പിന്നീട് യു.എസിൽ മാനേജ്മെന്റ് കൺസൾട്ടൻസി കമ്പനിയായ 'മെക്കൻസി'യിലും ഇന്ത്യയിൽ പ്രമുഖ നിക്ഷേപക സ്ഥാപനമായ 'സെക്വയ ക്യാപ്പിറ്റലി'ലും ജോലിചെയ്തു. 29-കാരിയായ അപർണ ഇപ്പോൾ ബെംഗളൂരുവിൽ ഒരു ടെക് സ്റ്റാർട്ടപ്പിലാണ് പ്രവർത്തിക്കുന്നത്.
36-കാരനായ രോഹൻ ഹാർവാഡ് സൊസൈറ്റി ഓഫ് ഫെലോസിൽ ജൂനിയർ ഫെലോയും 'മൂർത്തി ക്ലാസിക്കൽ ലൈബ്രറി ഓഫ് ഇന്ത്യ'യുടെ സ്ഥാപകനുമാണ്. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ പി.എച്ച്.ഡി. നേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP