Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

12 കീമോ കഴിഞ്ഞു ക്യാൻസറിനെ ആട്ടിപ്പായിച്ച് തിരികെ വന്നത് സ്‌നേഹപൂർണ്ണമായ ജീവിതത്തിലേക്ക്; കീമോയെക്കാളും വലിയ മരുന്നാണ് സ്‌നേഹം എന്ന് ഇവർ വീണ്ടും വീണ്ടും തെളിയിക്കുന്നു... ബാദുഷയും ശ്രുതിയും കാൻസറിനെ തോൽപ്പിച്ച കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നന്ദു മഹാദേവ

12 കീമോ കഴിഞ്ഞു ക്യാൻസറിനെ ആട്ടിപ്പായിച്ച് തിരികെ വന്നത് സ്‌നേഹപൂർണ്ണമായ ജീവിതത്തിലേക്ക്; കീമോയെക്കാളും വലിയ മരുന്നാണ് സ്‌നേഹം എന്ന് ഇവർ വീണ്ടും വീണ്ടും തെളിയിക്കുന്നു... ബാദുഷയും ശ്രുതിയും കാൻസറിനെ തോൽപ്പിച്ച കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നന്ദു മഹാദേവ

മറുനാടൻ ഡെസ്‌ക്‌

ബാദുഷയേയും ചെമ്പൂവ് ശ്രുതിയേയും മലയാളികൾക്ക് പരിചിതമാണ്. പഠന നാളുകളിൽ മൊട്ടിട്ട പ്രണയം പിന്നീട് ജാതിയേയും മതത്തിനേയും അതിജീവിച്ച് വിവാഹത്തിലെത്തിയതായിരുന്നില്ല വാർത്ത. കാൻസർ ബാധിതയായ ശ്രുതിയെ സ്‌നേഹത്തോടെ ഒപ്പം ചേർത്ത് നിർത്തിയ ബാദുഷയെയും സ്‌നേഹത്തിന്റെ തണലിൽ കാൻസറിനോട് പൊരുതാൻ ശ്രമിച്ച ശ്രുതിയേയും സോഷ്യൽ മീഡിയ ഹൃദയംകൊണ്ട് ഏറ്റെടുക്കുകയായിരുന്നു.

സോഷ്യൽമീഡിയ ഹൃദയം കൊണ്ട് ഏറ്റെടുത്ത ദമ്പതികൾ ആശ്വാസമുള്ളൊരു വാർത്തയുമായാണ് എത്തുന്നത്. 12 കീമോയ്‌ക്കൊടുവിൽ കാൻസറിനെ ആട്ടിപ്പായിച്ച വിവരമാണ് ഇവർക്ക് പറയാനുള്ളത്. ഈ നല്ല വാർത്ത നന്ദു മഹാദേവയാണ് കാൻസർ അതിജീവിച്ചവരുടെ കൂട്ടായ്മയായ അതിജീവനത്തിൽ പങ്കുവച്ചിരിക്കുന്നത്.

നന്ദുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

ഇവരുടെ മുഖം കണ്ടാൽ ഇവരിൽ ആർക്കാണ് ട്രീറ്റ്‌മെന്റ് ചെയ്യുന്നത് എന്ന് മനസ്സിലാകുന്നുണ്ടോ ?

ഇല്ല അല്ലേ !

അതാണ് അവരുടെ വിജയവും..

12 കീമോ കഴിഞ്ഞു ക്യാൻസറിനെ ശരീരത്തിൽ നിന്ന് ആട്ടിപ്പായിച്ച് സുന്ദരമായ സ്‌നേഹപൂർണ്ണമായ ജീവിതത്തിലേക്ക് തിരികെ വന്ന ചങ്കുകൾക്ക് ആശംസകൾ...

കീമോയെക്കാളും വലിയ മരുന്നാണ് സ്‌നേഹം എന്ന് ഇവർ വീണ്ടും വീണ്ടും തെളിയിക്കുന്നു...

ഈ സ്‌നേഹത്തിന്റെ കഥ എല്ലാവരും അറിയണം.. മാതൃകയാക്കണം..

ഇവരുടെ കഥ വായിച്ചവർ ഈ സ്‌നേഹപൂർണ്ണമായ അതിജീവനത്തിന്റെ കഥ മറ്റുള്ളവരുമായി പങ്ക് വയ്ക്കൂ..

ബാദുഷയുടെയും ശ്രുതിയുടെയും പ്രണയത്തിന് മുന്നിൽ കാഞ്ചനമാലയും മൊയ്തീനും പോലും ചിലപ്പോൾ തോറ്റ് പോയേക്കാം...

ഈ ഫോട്ടോ കാണുമ്പോൾ സല്യൂട്ട് ചെയ്യാൻ തോന്നുന്നു... അതിജീവനത്തിന്റെ ഇണക്കുരുവികൾ

അതിജീവനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP