Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെട്ടിട നിർമ്മാണ ചട്ടത്തിലെ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത് നഗര വനവത്ക്കരണവും; പുതിയ കെട്ടിടം പണിയുമ്പോൾ നടേണ്ടത് 10 സെന്റിൽ ഒരു മരമെങ്കിലും

കെട്ടിട നിർമ്മാണ ചട്ടത്തിലെ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത് നഗര വനവത്ക്കരണവും; പുതിയ കെട്ടിടം പണിയുമ്പോൾ നടേണ്ടത് 10 സെന്റിൽ ഒരു മരമെങ്കിലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെട്ടിട നിർമ്മാണ ചട്ടത്തിലെ ഭേദഗതിയിൽ ലക്ഷ്യമിടുന്നത് നഗര വനവത്ക്കരണത്തിന്റെ പ്രോത്സാഹനവും. പുതിയ കെട്ടിടം നിർമ്മിക്കുമ്പോൾ കെട്ടിടം കഴിഞ്ഞു ബാക്കിയുള്ള സ്ഥലത്തു 10 സെന്റിന് ഒരു മരമെങ്കിലും നടണമെന്നാണു ഭേദഗതി ചെയ്ത കെട്ടിടനിർമ്മാണ ചട്ടത്തിലെ 76ാം വകുപ്പിലെ വ്യവസ്ഥ. ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ച് ഒരു വർഷത്തിനകമാണു മരം നടേണ്ടത്. സ്ഥലത്തു നിലവിൽ മരമുണ്ടെങ്കിൽ അതും കണക്കിലെടുക്കും. ഒറ്റ കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമല്ല.

തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ മരം നടാൻ കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്താം. കെട്ടിടങ്ങൾക്കു നമ്പർ നൽകി 2 വർഷത്തിനു ശേഷം തദ്ദേശസ്ഥാപന സെക്രട്ടറി ഓഡിറ്റ് പരിശോധന നടത്തണം. പ്ലാനിൽ പറഞ്ഞതിൽ നിന്നു വ്യത്യസ്തമായി നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനാണിത്. വ്യവസായങ്ങൾ, വീടുകൾ, മതസ്ഥാപനങ്ങൾ എന്നിവയെ ഈ ചട്ടത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭേദഗതി ചെയ്ത ചട്ടങ്ങൾ നവംബർ 8 മുതലാണു പ്രാബല്യത്തിൽ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP