Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ട പുനപരിശോധന ഹർജി സ്റ്റേ അല്ലായെന്ന് വാദിച്ചവർ ഒക്കെ ഇവിടെ വന്ന് ഹാജർ വയ്ക്കട്ടെ; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത് ശ്രദ്ധിച്ച് വായിച്ചാട്ടെ; ഭക്തരുടെ വിലാപം ഭഗവാൻ കേട്ടുവെന്ന് വിശ്വസിക്കാത്തവരും കണ്ട് വിശ്വസിക്കട്ടെ; എന്തുകൊണ്ട് ഭക്തരുടെ പ്രതീക്ഷ വീണ്ടും തളിർത്തു?

ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ട പുനപരിശോധന ഹർജി സ്റ്റേ അല്ലായെന്ന് വാദിച്ചവർ ഒക്കെ ഇവിടെ വന്ന് ഹാജർ വയ്ക്കട്ടെ; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത് ശ്രദ്ധിച്ച് വായിച്ചാട്ടെ; ഭക്തരുടെ വിലാപം ഭഗവാൻ കേട്ടുവെന്ന് വിശ്വസിക്കാത്തവരും കണ്ട് വിശ്വസിക്കട്ടെ; എന്തുകൊണ്ട് ഭക്തരുടെ പ്രതീക്ഷ വീണ്ടും തളിർത്തു?

മറുനാടൻ ഡെസ്‌ക്‌

ശബരിമല യുവതീപ്രവേശന വിഷയം കേരളത്തിലെ അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം ഒരിക്കലും അവസാനിക്കാത്ത ഒരു ആശങ്കയായി തുടരുകയാണ്. അവരെ സംബന്ധിച്ചിടത്തോളം സുപ്രീംകോടതിയുടെ അന്തിമവിധിയായി 2018 സെപ്റ്റംബർ 28ന് കിട്ടിയ വെള്ളിടി മാറിയ സന്തോഷമായിരുന്നു കഴിഞ്ഞ മാസം സുപ്രീംകോടതി പുനപരിശോധനാ ഹർജി സ്വീകരിച്ചപ്പോൾ. പുനപരിശോധനാ ഹർജി തള്ളപ്പെടും എന്നായിരുന്നു ചാനൽ തൊഴിലാളികൾ പ്രഘോഷിച്ചുകൊണ്ടിരുന്നത്. എന്നാൽ, സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി തിരുത്തിക്കൊണ്ട് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പുനപരിശോധിക്കാൻ തീരുമാനിക്കുമ്പോൾ ഭക്തർ ആദ്യമായി അവരുടെ സമരത്തിനും പ്രതിഷേധത്തിനും ശേഷം വെടിപൊട്ടിച്ചു.

സന്തോഷത്തിന്റെ വെടിപൊട്ടിക്കൽ. എന്നാൽ, അവരെ ആശങ്കപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പുനപരിശോധനാ ഹർജി സ്വീകരിക്കാൻ തീരുമാനിച്ച അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന് കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ച് കഴിയുമ്പോൾ അന്തിമ വിധിക്കായി ചേരുന്ന അഞ്ചംഗ ബെഞ്ചിൽ നിർണായകമായ നിലപാടെടുത്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഇല്ല എന്നുള്ളത്. രണ്ട് ജഡ്ജിമാർ രാവും പകലും പല്ലും നഖവും ഉപയോഗിച്ചുകൊണ്ട് യുവതികളെ പ്രവേശിപ്പിക്കും എന്ന് വാശിയുള്ളവരാണ്. അവർ കോടതിക്ക് പുറത്തും ഇത് പലവട്ടം പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും.

ആ രണ്ടുപേർക്കൊപ്പം ഒരാൾ കൂടി നിലപാടെടുത്താൽ യുവതികളെ പ്രവേശിപ്പിക്കട്ടെ എന്ന വിധി വീണ്ടും സജീവമാകും. അതുകൊണ്ടാണ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് പകരം എത്തിയ ജസ്റ്റിസ് ബോബ്‌ഡെയുടെ നിലപാട് ആകാംക്ഷയോടെ ഭക്തർ കാത്തിരുന്നത്. ഇന്ന് ശബരിമലയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ജസ്റ്റിസ് ബോബ്‌ഡെ നടത്തിയ നിരീക്ഷണങ്ങൾ അതുകൊണ്ട് തന്നെ വലിയ ആവേശപൂർവം അയ്യപ്പ ഭക്തർ ഏറ്റെടുക്കുകയാണ്. ബിന്ദു അമ്മിണി എന്ന ആക്ടിവിസ്റ്റ് കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീംകോടതിയിൽ ചെന്നപ്പോൾ ആ കേസ് പരിഗണിക്കുന്നത് നീട്ടിവെച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ശ്രദ്ധേയമാണ്.

കോടതിയലക്ഷ്യം എങ്ങനെ നിലനിൽക്കും എന്ന സുപ്രധാനമായ ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ശബരിമലയിൽ യുവതികൾ പ്രവേശിക്കട്ടെ എന്ന സുപ്രീംകോടതി വിധി ഇപ്പോൾ പരിഗണിക്കുന്നത് ഏഴംഗ വിശാല ബെഞ്ചായതുകൊണ്ടുതന്നെ വിധി നിലവിലില്ല എന്ന സുപ്രധാന നിരീക്ഷണം ജസ്റ്റിസ് ബോബ്‌ഡെ നടത്തിയിരിക്കുന്നു. ഇത് തന്നെയായിരുന്നു മറുനാടനെ പോലുള്ള മാധ്യമങ്ങളും എന്നെ പോലുള്ള വ്യക്തികളും അന്ന് മുതൽ പറഞ്ഞുകൊണ്ടിരുന്നത്. സുപ്രീംകോടതിയുടെ ഒരു വിധി വരികയും ആ വിധി പുനപരിശോധിക്കാൻ തീരുമാനിക്കുകയും ചെയ്താൽ തന്നെ ആ വിധി പ്രായോഗികമായി സ്‌റ്റേ ലഭിച്ചതിന് തുല്യമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP