Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സ്ഥിതിഗതികൾ ഗുരതരമാണെന്നും അടിയന്തരമായി സൈന്യത്തെ രംഗത്തിറക്കണമെന്നും ഐ കെ ഗുജ്റാൾ ഉപദേശിച്ചു; എന്നാൽ അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന നരസിംഹറാവു അത് കേട്ടില്ല; ഇതു ചെവിക്കൊണ്ടിരുന്നെങ്കിൽ 1984ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാൻ കഴിഞ്ഞേനെ'; നൂറാം ജന്മവാർഷിക ദിനത്തിൽ മുൻ പ്രധാനമന്ത്രി ഗുജ്റാളിന്റെ അനുസ്മരിച്ച് മന്മോഹൻസിങ്

'സ്ഥിതിഗതികൾ ഗുരതരമാണെന്നും അടിയന്തരമായി സൈന്യത്തെ രംഗത്തിറക്കണമെന്നും ഐ കെ ഗുജ്റാൾ ഉപദേശിച്ചു; എന്നാൽ അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന നരസിംഹറാവു അത് കേട്ടില്ല; ഇതു ചെവിക്കൊണ്ടിരുന്നെങ്കിൽ 1984ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാൻ കഴിഞ്ഞേനെ'; നൂറാം ജന്മവാർഷിക ദിനത്തിൽ മുൻ പ്രധാനമന്ത്രി ഗുജ്റാളിന്റെ അനുസ്മരിച്ച് മന്മോഹൻസിങ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തെയും മായത്ത മുറിപ്പാടുകളകിൽ ഒന്നാണ് ഇന്ദിരാഗാന്ധി വധത്തെ തുടർന്ന് ഉണ്ടായ 1984ലെ സിഖ് വിരുദ്ധകലാപം. അത് തടയാൻ കഴിയുമായിരുന്ന ഒന്നായിരുന്നെന്നാണ് മുൻ പ്രധാനമന്ത്രി ഡോ മന്മോഹൻസിങ് പറയുന്നത്.

മുൻ പ്രധാനമന്ത്രി ഐ.കെ.ഗുജ്റാൾ നൽകിയ ഉപദേശം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി.വി.നരസിംഹറാവു ചെവിക്കൊണ്ടിരുന്നെങ്കിൽ സിഖ് വിരുദ്ധ കലാപം ഒഴിവാക്കാൻ കഴിയുമായിരുന്നു. ഗുജ്റാളിന്റെ നൂറാം ജന്മവാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു മന്മോഹൻ സിങ്.1984ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കലാപത്തിൽ നിരവധി പേരാണു മരിച്ചത്.

'അന്നു ദൗർഭാഗ്യകരമായ കലാപം അരങ്ങേറിയ സായാഹ്നത്തിൽ, ആഭ്യന്തരമന്ത്രി പി.വി. നരസിംഹ റാവുമായി ചർച്ച നടത്തിയിരുന്നു. സ്ഥിതിഗതികൾ ഗുരതരമാണെന്നും അടിയന്തരമായി സൈന്യത്തെ രംഗത്തിറക്കണമെന്നും കോൺഗ്രസ് വിട്ട് ജനതാദളിലെത്തിയ ഐ.കെ.ഗുജ്റാൾ ഉപദേശിച്ചു. ഇതു ചെവിക്കൊണ്ടിരുന്നെങ്കിൽ കൂട്ടക്കൊല ഒഴിവാക്കാൻ കഴിഞ്ഞേനെ' - മന്മോഹൻ സിങ് പറഞ്ഞു.ഇന്ത്യയുടെ പ്രധാനമന്ത്രിമാരാകാൻ കഴിഞ്ഞ പാക്ക് അഭയാർഥികളാണു താനും ഗുജ്റാളുമെന്ന് മന്മോഹൻ സിങ് പറഞ്ഞു. പാക്കിസ്ഥാനിലെ ഝലം ജില്ലയിലാണ് ഗുജ്റാളും താനും ജനിച്ചതെന്ന് സിങ് ഓർമിച്ചു. അനുസ്മരണ ചടങ്ങിൽ എൻസിപി നേതാവ് ശരദ് പവാർ ഉൾപ്പെടെ നിരവധി പ്രമുഖർ ഗുജ്റാളിന് ആദരവ് അർപ്പിച്ചു. 1997 ഏപ്രിൽ 21 മുതൽ 1998 മാർച്ച് 19 വരെയാണ് ഗുജ്റാൾ പ്രധാനമന്ത്രി പദവി വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP