Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരത്തിൽ കയർ കെട്ടി കഴുത്തിൽ കുരുക്കി 20 അടി താഴ്ചയിലേക്ക് ചാടി; പെരുമ്പാവൂരിലെ സുഭാഷ് മൈതാനിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ചത് ശുചീകരണ തൊഴിലാളികൾ; കടുംകൈക്ക് മുതിർന്നത് മദ്യത്തിന്റെ പിൻബലത്തിൽ

മരത്തിൽ കയർ കെട്ടി കഴുത്തിൽ കുരുക്കി 20 അടി താഴ്ചയിലേക്ക് ചാടി; പെരുമ്പാവൂരിലെ സുഭാഷ് മൈതാനിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ചത് ശുചീകരണ തൊഴിലാളികൾ; കടുംകൈക്ക് മുതിർന്നത് മദ്യത്തിന്റെ പിൻബലത്തിൽ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയുടെ സുഭാഷ് മൈതാനിയിൽ ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം സ്വദേശിയെ നഗരസഭ ശുചീകരണ തൊഴിലാളികൾ രക്ഷപെടുത്തി. സുഭാഷ് മൈതാനത്തിൽ നിൽക്കുന്ന മരത്തിൽ കയർ കെട്ടി കഴുത്തിൽ ചുറ്റി കൊല്ലം സ്വദേശി ചാടുകയായിരുന്നുസമീപത്തെ യാത്രിനിവാസ് കെട്ടിടത്തിന്റെ പിറകിലെ ഓടയുടെ ഭാഗത്തേക്കാണ് ചാടിയത്. ഇന്ന് നാലുമണിയോടെയാണ് സംഭവം. കൊല്ലം അഞ്ചു കല്ലുമൂട് രാധാലയം വീട്ടിൽ ബാബു (55) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. 20 അടി താഴ്ചയിലേയ്ക്കാണ് യുവാവ് പതിച്ചത്.

ഈ സമയം താഴെ യാത്രി നിവാസിന് പുറകിലെ ഓട ശുചീകരിച്ചു കൊണ്ടിരിക്കുകയായിരുന്ന സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാർ ശബ്ദം കേട്ട് ഓടിയെത്തുകയായിരുന്നു. അതിലൊരാൾ പിടയുന്ന ആളെ പൊക്കി പിടിച്ച് ഉടൻ കഴുത്തിലെ കെട്ടഴിച്ചതാണ് രക്ഷപെടുത്താനായത്. കുറച്ചു ദിവസമായി നഗരത്തിൽ അലയുന്നയാളാണ് ബാബു. കൈവശമുണ്ടായിരുന്ന രേഖകളനുസരിച്ച് രോഗബാധിതനാണ്. സുഭാഷ് മൈതാനത്തിരുന്ന് കഴിച്ചതിന്റെ ബാക്കി മദ്യം കുപ്പിയിൽ ഉണ്ടായിരുന്നു. തുടന്ന് ഫയർഫോഴ്‌സ് യൂണീറ്റെത്തിയാണ് നെറ്റിൽ കെട്ടി മുകളിലെത്തിച്ച് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP