Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്ത് മണിക്കൂറിനുള്ളിൽ നിന്ന് ഇഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കാം; ബാക്കി 14 മണിക്കൂർ ഉപവസിക്കണം: ഒരു വിധപ്പെട്ട ജീവിത ശൈലി രോഗങ്ങളെല്ലാം ഇല്ലാതാക്കാൻ ഉപവാസം നല്ലതെന്ന് പഠനം  

പത്ത് മണിക്കൂറിനുള്ളിൽ നിന്ന് ഇഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കാം; ബാക്കി 14 മണിക്കൂർ ഉപവസിക്കണം: ഒരു വിധപ്പെട്ട ജീവിത ശൈലി രോഗങ്ങളെല്ലാം ഇല്ലാതാക്കാൻ ഉപവാസം നല്ലതെന്ന് പഠനം   

സ്വന്തം ലേഖകൻ

ദിവസം 14 മണിക്കൂർ ഉപവസിക്കുന്നതും പത്തു മണിക്കൂറിനുള്ളിൽ നിന്ന് മാത്രം ഭക്ഷണം കഴിക്കുന്നതും പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. വിവിധ ഭക്ഷണ ക്രമങ്ങളിൽ ഇടയ്ക്കിടെയുള്ള ഉപവാസം ട്രെൻഡായി മാറിയിരിക്കുകയാണ്. നിരവധി സെലിബ്രേറ്റികളും ഇത്തരത്തിൽ ഉപവസിക്കാറുണ്ട്. ഇത്തരത്തിൽ ദീർഘ നേരമുള്ള ഉപവാസം ഇവരെ കാഴ്ചയ്ക്ക് നല്ലതാക്കുകയും മുൻപുള്ളതിനേക്കാളും ശാരീരിക അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കാലിഫോർണിയാ യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോർട്ട് അനുനസരിച്ച് പത്ത് മണിക്കൂറിനുള്ളിൽ നിന്ന് മാത്രം ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും കൊളസ്‌ട്രോൾ മെച്ചപ്പെടാനും സഹായിക്കും. വെറും 12 ആഴ്ചകൊണ്ട് 19 പേരിൽ നടത്തിയ പരീക്ഷണത്തിൽ ഇഴരിൽ തടി കുറഞ്ഞതായും ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞതായും പലരിലും ബ്ലഡ് പ്രഷറും ബ്ലഡ് ഷുഗറും കുറഞ്ഞതായി കണ്ടെത്തി. കൂടുതലും അമിത വണ്ണമുള്ളവരിലാണ് പരീക്ഷണം നടത്തിയത്.

പഠനത്തിന് വിധേയരാക്കുന്നതിന് മുമ്പ് ഇവരിൽ പലർക്കും പ്രമേഹം ഉണ്ടായിരുന്നു. എന്നാൽ ഗവേഷകർ പറയുന്നത് ഇനിയൊരിക്കലും അവർക്ക് പ്രമേഹം ഉണ്ടാവാൻ സാധ്യത ഇല്ല എന്നാണ്. മിക്കവർക്കും അമിത വണ്ണമുള്ളവരായിരുന്നു. പഠന വിധേയരായവരിൽ 84 ശതമാനം പേരും ഒരു അസുഖമെങ്കിലും ഉള്ളവരും ആയിരുന്നു. 12 ആഴ്ാചയും ഇവരോട് 14 മണിക്കൂർ ഒന്നും കഴിക്കാൻ പാടില്ലെന്ന് നിർദേശിച്ചു. ബാക്കി പത്ത് മണിക്കൂറും അവർക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാൻ നിർദേശവും നൽകി.

പത്ത് മണിക്കൂറിനുള്ളിൽ എപ്പോൾ വേണമെങ്കിലും യഥേഷ്ടം എന്തും കഴിക്കാം. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ്അ രണ്ട് മണിക്കൂർ ശേഷമായിരുന്നു ബ്രേക്ക് ഫാസ്റ്റ്. ഇതിനു ശേഷം ഡിന്നറും സപ്പറുമെല്ലാം നേരത്തെ ആക്കി പത്ത് മണിക്കൂറിനുള്ളിൽ ക്രമീകരിച്ചു. 12 ആഴ്ച കഴിഞ്ഞപ്പോൾ അവരുടെ ശരീരത്തിലെ കൊഴുപ്പും വണ്ണവും മൂന്ന് ശതമാനം കുറഞ്ഞു. കൊളസ്‌ട്രോൾ, ബ്ലഡ് ഷുഗർ, എന്നിവയും കുറഞ്ഞു. 70 ശതമനാനം പേരും സുഖ നിദ്ര ലഭിക്കുന്നതായും അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP