Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറ്റുമുട്ടൽ നടന്നതിലും പ്രതികളെ കൊന്നതിലും സന്തുഷ്ടരാണ്; ഇപ്പോൾ അവളുടെ ആത്മാവിന് ശാന്തി ലഭിച്ചിട്ടുണ്ടാകും; കുറ്റവാളികൾ അർഹിച്ച ശിക്ഷയാണ് ലഭിച്ചത്; പൊലീസിനും മാധ്യമങ്ങൾക്കും പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ദിശയുടെ കുടുംബം; നിർഭയയുടെ അമ്മയ്ക്കും സന്തോഷം: ചർച്ചയാകുന്നത് ജനക്കൂട്ടം ശിക്ഷ നടപ്പാക്കുമെന്ന ജയാ ബച്ചന്റെ പ്രസംഗം; പ്രതികളുടെ കൊല ചർച്ചയാക്കുന്നത് ആൾക്കൂട്ട നീതിക്ക് ഇരയാക്കണമെന്നും ഷണ്ഡീകരിക്കണമെന്നുമുള്ള പാർലമെന്റിലെ വികാരം

ഏറ്റുമുട്ടൽ നടന്നതിലും പ്രതികളെ കൊന്നതിലും സന്തുഷ്ടരാണ്; ഇപ്പോൾ അവളുടെ ആത്മാവിന് ശാന്തി ലഭിച്ചിട്ടുണ്ടാകും; കുറ്റവാളികൾ അർഹിച്ച ശിക്ഷയാണ് ലഭിച്ചത്; പൊലീസിനും മാധ്യമങ്ങൾക്കും പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ദിശയുടെ കുടുംബം; നിർഭയയുടെ അമ്മയ്ക്കും സന്തോഷം: ചർച്ചയാകുന്നത് ജനക്കൂട്ടം ശിക്ഷ നടപ്പാക്കുമെന്ന ജയാ ബച്ചന്റെ പ്രസംഗം; പ്രതികളുടെ കൊല ചർച്ചയാക്കുന്നത് ആൾക്കൂട്ട നീതിക്ക് ഇരയാക്കണമെന്നും ഷണ്ഡീകരിക്കണമെന്നുമുള്ള പാർലമെന്റിലെ വികാരം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: 'ഞങ്ങളുടെ മകൾക്ക് നീതി കിട്ടി'- പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ഏറ്റുമുട്ടൽ നടന്നതിലും പ്രതികളെ കൊന്നതിലും സന്തുഷ്ടരാണ്. ഇപ്പോൾ അവളുടെ ആത്മാവിന് ശാന്തി ലഭിച്ചിട്ടുണ്ടാകും. കുറ്റവാളികൾ അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും അവർ പ്രതികരിച്ചു. പ്രതികൾ അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറഞ്ഞു. പൊലീസിനും മാധ്യമങ്ങൾക്കും പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അവർ പറഞ്ഞു.

ഡൽഹിയിലെ നിർഭയ പെൺകുട്ടിയുടെ അമ്മയും സന്തോഷം അറിയിച്ചു. സോഷ്യൽ മീഡിയയയും പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടിയെന്ന വികാരമാണ് പങ്കുവയ്ക്കുന്നത്. ഹൈദരാബാദിൽ വനിതാ വെറ്റിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവം പാർലമെന്റിൽ വൻ ഒച്ചപ്പാടായിരുന്നു. പ്രതികളെ ആൾക്കൂട്ടത്തിന് വിട്ടുനൽകണമെന്നാണ് നടിയും സമാജ് വാദി പാർട്ടി അംഗവുമായ ജയാബച്ചൻ എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടത് വലിയ ചർച്ചയായി. ജനക്കൂട്ടം ശിക്ഷ നടപ്പാക്കിക്കൊള്ളുമെന്നും അവർ പറഞ്ഞിരുന്നു. നിർഭയ കേസിൽ ഇതുവരെ നീതി ലഭിച്ചിട്ടില്ല. ഇത്തരം ആളുകളെ തല്ലിക്കൊല്ലണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. തെളിവെടുപ്പിനിടെ രക്ഷപെടാൻ ശ്രമിച്ച നാലു പ്രതികളെ ഇന്ന് പുലർച്ചെ പൊലീസ് ഏറ്റുമുട്ടലിൽ വെടിവച്ചു കൊല്ലുമ്പോൾ ഈ ചർച്ചകൾ പുതിയ തലത്തിലെത്തുകയാണ്.

പാർലമന്റിൽ പ്രതികളെ ഷണ്ഡീകരിക്കണമെന്നാണ് ഡിഎംകെ അംഗം പി. വിൽസൻ ആവശ്യപ്പെട്ടത്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതുകൊണ്ടുതന്നെ കടുത്ത ശിക്ഷയാണ് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 31ന് മുമ്പ് എല്ലാ പ്രതികളെയും തൂക്കികൊല്ലണമെന്നാണ് എഐഎഡിഎംകെ അംഗം വിജില സത്യനാഥ് ആവശ്യപ്പെട്ടത്. കൊലപാതകത്തെ രാജ്യസഭയും ലോക്‌സഭയും ഒന്നടങ്കം അപലപിച്ചു. ഹൈദരാബാദ് സംഭവം സമൂഹത്തിനും മൂല്യവ്യവസ്ഥയ്ക്കും അപമാനമാണെന്നായിരുന്നു രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു പറഞ്ഞത്. ഇന്ന് പുലർച്ചെ 3.30ഓടെയാണ് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ പ്രതികളെ തെളിവെടുപ്പിനിടെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചത്. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ 3.30ഓടെയാണ് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ പ്രതികളെ തെളിവെടുപ്പിനിടെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചത്. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബർ 28 ന് രാത്രിയാണ് ഷംഷാബാദിനടുത്തുള്ള തോഡുപള്ളി ടോൾ ഗേറ്റിന് സമീപംവെച്ച് വനിതാ വെറ്റിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തി. മൃതദേഹം ലോറിയിൽ കൊണ്ടുപോയി ഷാദ്നഗറിനടുത്തുള്ള ചതൻ പല്ലി അണ്ടർ ബ്രിഡ്ജിൽവെച്ച് കത്തിക്കുകയായിരുന്നു. ഈ സംഭവം തെലങ്കാനയിലും രാജ്യത്തുടനീളവും വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP