Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെക്രട്ടറിയായി കോടിയേരി തുടരും; കാര്യങ്ങളെല്ലാം പാർട്ടി സെന്റർ നിയന്ത്രിക്കും; ഏകോപനത്തിനുള്ള ചുമതല എംവി ഗോവിന്ദനും; കോടിയേരിയുടെ ചികിൽസ തുടരുക തിരുവനന്തപുരത്ത് തന്നെ; അമേരിക്കൻ യാത്രയിൽ തീരുമാനം രണ്ട് മാസത്തിന് ശേഷം മാത്രം; സെക്രട്ടറിയുടെ അസുഖം പൂർണ്ണമായും ഭേദമാകുമെന്ന് റിപ്പോർട്ടുകളിൽ ആശ്വാസം കണ്ട് സിപിഎം; കോടിയേരി അവധിയെടുത്ത് മാറേണ്ടതില്ലെന്ന തീരുമാനം എടുത്തത് പിണറായി തന്നെ

സെക്രട്ടറിയായി കോടിയേരി തുടരും; കാര്യങ്ങളെല്ലാം പാർട്ടി സെന്റർ നിയന്ത്രിക്കും; ഏകോപനത്തിനുള്ള ചുമതല എംവി ഗോവിന്ദനും; കോടിയേരിയുടെ ചികിൽസ തുടരുക തിരുവനന്തപുരത്ത് തന്നെ; അമേരിക്കൻ യാത്രയിൽ തീരുമാനം രണ്ട് മാസത്തിന് ശേഷം മാത്രം; സെക്രട്ടറിയുടെ അസുഖം പൂർണ്ണമായും ഭേദമാകുമെന്ന് റിപ്പോർട്ടുകളിൽ ആശ്വാസം കണ്ട് സിപിഎം; കോടിയേരി അവധിയെടുത്ത് മാറേണ്ടതില്ലെന്ന തീരുമാനം എടുത്തത് പിണറായി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉടൻ അമേരിക്കയിൽ ചികിൽസയ്ക്ക് പോകില്ല. രണ്ട് മാസം തിരുവനന്തപുരത്ത് തന്നെയാകും തുടർ ചികിൽസ. മറ്റെന്തെങ്കിലും പ്രശ്‌നം തോന്നിയാൽ മാത്രമേ അമേരിക്കയിലേക്ക് ഇതിനിടെയ്ക്ക് പോകൂ. ഈ സാഹച്യത്തിൽ കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്ത് മാറിനിൽക്കേണ്ടതില്ലെന്ന് സിപിഎം നേതൃതലത്തിൽ ധാരണയുണ്ടായി. എന്നാൽ, ചികിത്സ തുടരുന്നതുവരെ അദ്ദേഹത്തിന് വിശ്രമം നൽകും.

പാർട്ടി സെക്രട്ടറിയുടെ അസാന്നിധ്യത്തിൽ ദൈനംദിന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ആർക്കെങ്കിലും ഏകോപനച്ചുമതല നൽകിയേക്കും. ഇപ്പോൾ പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എം വി ഗോവിന്ദന് ചുമതലനൽകും. എ.കെ.ജി. സെന്ററിലെത്തിയ കോടിയേരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. മന്ത്രി എ.കെ. ബാലനും ഒപ്പമുണ്ടായിരുന്നു. ഡൽഹിയിൽ അവെയ്ലബിൾ പൊളിറ്റ് ബ്യൂറോയും എ.കെ.ജി. സെന്ററിൽ ഹാജരായ സെക്രട്ടേറിയറ്റ് അംഗങ്ങളും ഇക്കാര്യം ചർച്ചചെയ്തു. കോടിയേരിക്ക് ചികിത്സയ്ക്കാവശ്യമായ സൗകര്യം ഉറപ്പാക്കിയുള്ള ക്രമീകരണം മതിയെന്ന ധാരണയാണ് നേതൃതലത്തിലുണ്ടായത്.

ചികിത്സയ്ക്കുവേണ്ടി സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിക്ക് അപേക്ഷ നൽകിയെന്നും താത്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുള്ള മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നേരത്തെ സിപിഎം പ്രതികരിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അമേരിക്കയിൽ ചികിത്സയ്ക്ക് പോകുമ്പോൾ പകരം ആർക്കും പ്രത്യേക ചുമതലയില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പാർട്ടി നിലവിലുള്ളത് പോലെ പ്രവർത്തിക്കും. പാർട്ടി സെന്റർ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതിനിടെയാണ് ഏകോപന ചുമതല ഗോവിന്ദന് നൽകുമെന്ന സൂചന പുറത്തു വരുന്നത്.

കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുമെന്ന വാർത്തയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. ഈ മാസം 30ന് അമേരിക്കയിലേക്ക് വീണ്ടും ചികിത്സയ്ക്ക് പോകാനായാണ് കോടിയേരി അവധിയെടുക്കുന്നതെന്നും പകരം ചുമതല എം വി ഗോവിന്ദന് കൈമാറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടേറിയറ്റും നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എം വി ഗോവിന്ദൻ മാസ്റ്ററുടെയും പ്രതികരണം വന്നിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം മന്ത്രിമാർ വിദേശസന്ദർശനം കഴിഞ്ഞെത്തിയ ശേഷം ആദ്യത്തെ സെക്രട്ടറിയേറ്റ് യോഗമാണ് ഇന്നത്തേത്.

പാർട്ടിയുടെ കര്യങ്ങളിൽ സജീവമായിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം മുതൽ ഓഫീസ് കാര്യങ്ങളിൽ ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിൽ ചേർന്ന അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ കോടിയേരി പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി. ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടിക്ക് അവധി അപേക്ഷ നൽകിയെന്നും പാർട്ടിക്ക് പുതിയ താത്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുമുള്ള മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ അസുഖം പൂർണ്ണമായും ചികിൽസിച്ച് മാറ്റാവുന്നതാണ്. കോടിയേരിയുടെ അസുഖ വിവരത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പാർട്ടി വൃത്തങ്ങളിലും ആശങ്ക ഉയർത്തിയിരുന്നു. രണ്ടുമാസത്തെ വിശ്രമത്തിനുശേഷം കോടിയേരി എകെജി സെന്റിൽ തിരിച്ചെത്തും. അതുകൊണ്ടുതന്നെ പാർട്ടി സെക്രട്ടറിയുടെ ചുമതല സിപിഎം ആർക്കും നൽകിയിട്ടില്ല. രണ്ടുമാസത്തെ സമ്പൂർണ്ണ വിശ്രമമാണ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെൻഡേഴ്സൺ കാൻസർ സെന്ററിൽ ഡോക്ടർമാർ കോടിയേരിക്ക് നിർദ്ദേശിച്ചത്. ഈ സമയത്ത് യാതൊരുതരത്തിലുള്ള ഇൻഫെക്ക്ഷനും ഉണ്ടാവാൻ പാടില്ല. അതിനാൽ വീട്ടിലും സന്ദർശക്ക്ര്ക് വിലക്കുണ്ട്. ഇന്ന് അടക്കം രണ്ടു തവണ പാർട്ടി ഓഫീസിൽ എത്തിയപ്പോഴും കോടിയേരി മാസ്‌ക്ക് ധരിച്ചിരുന്നു. കീമോതെറാപ്പിക്ക് ശേഷമുള്ള അസ്വസഥതകൾ അൽപ്പം ഉണ്ടെങ്കിലും അദ്ദേഹം ഇ്‌പ്പോഴും പൂർണ്ണമായും ആരോഗ്യവാനാണ്്. ഒക്ടോബർ 28നാണ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെൻഡേഴ്സൺ കാൻസർ സെന്ററിൽ അടിയന്തര ചികിൽസയ്ക്കായി കോടിയേരി പോയത്. .

കോടിയേരി ചികിൽസയ്ക്കായി വിദേശത്തുപോയപ്പോൾ ചുമതലകൾ നിർവഹിച്ചിരുന്നത് പാർട്ടി സെന്ററായിരുന്നു. എം വി ഗോവിന്ദനായിരുന്നു ചുമതലകൾ ഒക്കെ വഹിച്ചത്. ഇപ്പോഴത്തെ നിലയിൽ കോടിയേരിയുടെ ചികിത്സ കഴിയുന്നത് വരെ ഇപ്പോഴത്തെ കാര്യങ്ങൾ പോട്ടെ എന്നാണ് പാർട്ടിയുടെ നിർദ്ദേശം. ദീർഘകാലം അവധിയിൽ പ്രവേശിക്കേണ്ട സാഹചര്യമുണ്ടായാൽ മാത്രം പുതിയൊരാൾക്ക് സെക്രട്ടറിയുടെ ചുമതല നൽകുന്ന കാര്യം പാർട്ടി പരിഗണിക്കും. പുതിയൊരാളെ സെക്രട്ടറിയായി നിയമിക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ചർച്ചകൾ നടന്നില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ. കോടിയേരിയുമായി പിണറായി ആരോഗ്യ കാര്യങ്ങൾ ചർച്ച നടത്തിയെന്നാണ് സൂചന. ചികിൽസ ശരിയായ ദിശയിലാണെന്ന് കോടിയേരി പിണറായിയെ അറിയിച്ചിട്ടുണ്ട്. കൂടുതൽ സമയവും ഇനി ഫ്‌ളാറ്റിൽ ഇരുന്നാകും കോടിയേരി പാർട്ടിയെ നിയന്ത്രിക്കുക.

കോടിയേരി അവധിയിൽ പോകുന്ന സാഹചര്യമുണ്ടായാൽ കേന്ദ്ര കമ്മറ്റി അംഗങ്ങളായ എം വിഗേവിന്ദൻ, എളമരം കരീം എന്നിവരെ താൽക്കാലിക സെക്രട്ടറിയുടെ ചുമതലയിലേക്കു പരിഗണിക്കാനിടയുണ്ട്. മന്ത്രി ഇ.പി.ജയരാജൻ, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ തുടങ്ങിയവരേയും പരിഗണിച്ചേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP