Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതിയുടെ കണ്ണിനും മൂക്കിനുമിടയിൽ നൂൽപ്പുഴു കഴിഞ്ഞത് ആറ് മാസത്തോളം; അര സെന്റിമീറ്റർ നീളമുള്ള പുഴുവിനെ അതിസൂക്ഷ്മ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് നേത്രരോഗ വിദഗ്ധൻ ഡോ. പോൾ എബ്രഹാം; വളർത്തുമൃഗങ്ങളുമായുള്ള ഇടപഴകലിൽ നിന്നോ മുഖം കഴുകിയപ്പോൾ വെള്ളത്തിൽ നിന്നോ കണ്ണിൽ കടന്നുകൂടിയതാണ് പുഴുവെന്ന് നിഗമനം; ഡൈറോഫിലേറിയാസിസ് എന്ന അപൂർവ രോഗം ബാധിച്ച യുവതിക്ക് ഓപ്പറേഷനിലൂടെ മോചനം

യുവതിയുടെ കണ്ണിനും മൂക്കിനുമിടയിൽ നൂൽപ്പുഴു കഴിഞ്ഞത് ആറ് മാസത്തോളം; അര സെന്റിമീറ്റർ നീളമുള്ള പുഴുവിനെ അതിസൂക്ഷ്മ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് നേത്രരോഗ വിദഗ്ധൻ ഡോ. പോൾ എബ്രഹാം; വളർത്തുമൃഗങ്ങളുമായുള്ള ഇടപഴകലിൽ നിന്നോ മുഖം കഴുകിയപ്പോൾ വെള്ളത്തിൽ നിന്നോ കണ്ണിൽ കടന്നുകൂടിയതാണ് പുഴുവെന്ന് നിഗമനം; ഡൈറോഫിലേറിയാസിസ് എന്ന അപൂർവ രോഗം ബാധിച്ച യുവതിക്ക് ഓപ്പറേഷനിലൂടെ മോചനം

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: ഡൈറോഫിലേറിയാസിസ് എന്ന അപൂർവ രോഗം ബാധിച്ച യുവതിക്ക് ശസ്ത്രക്രിയയിലൂടെ മോചനം. യുവതിയുടെ കണ്ണിനും മൂക്കിനുമിടയിൽ ആറ് മാസത്തിലധികം കഴിഞ്ഞ നൂൽപുഴുവിനെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധൻ ഡോ. പോൾ എബ്രഹാമാണ് കരിമണ്ണൂർ പാറയ്ക്കൽ ബിനോയുടെ ഭാര്യ ധന്യയുടെ (36) ഇടത് കണ്ണിനടിയിൽ നിന്ന് പുഴുവിനെ പുറത്തെടുത്തത്.

മെയ്‌ മാസത്തിലാണ് യുവതി കണ്ണിനും മൂക്കിനും ഇടയ്ക്ക് നീരുമായി ആശുപത്രിയിലെത്തുന്നത്. അന്ന് നൽകിയ തുള്ളിമരുന്ന് ഉപയോഗിച്ചിട്ടും മാറാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സ്‌കാനിങ് നടത്തിയിട്ടും രോഗം കണ്ടെത്താനായില്ല. യുവതി വീണ്ടും ചാഴിക്കാട്ട് ആശുപത്രിയിൽ തന്നെയെത്തി. വർഷങ്ങൾക്ക് മുമ്പ് സമാനമായ രോഗം ചികിത്സിച്ചിട്ടുള്ള ഡോ. പോളിന് ഡൈറോഫിലേറിയാസിസ് എന്ന അപൂർവ രോഗമാണിതെന്ന് മനസിലായി.

വളർത്തുമൃഗങ്ങളുമായുള്ള ഇടപഴകലിൽ നിന്നോ മുഖം കഴുകിയപ്പോൾ വെള്ളത്തിൽ നിന്നോ മറ്റോ യുവതിയുടെ കണ്ണിൽ കടന്നുകൂടിയതാണ് പുഴുവെന്നാണ് നിഗമനം. മാസങ്ങൾ കഴിഞ്ഞതോടെ കൺപോളയ്ക്കുള്ളിലൂടെ മൂക്കിന്റെ ഭാഗത്തേക്ക് നീങ്ങിയതാകാമെന്നാണ് കരുതുന്നത്.

തീരെ ചെറുതായ ഇവയെ സ്‌കാനിംഗിൽ കണ്ടെത്താനാകില്ല. കണ്ണിനും മൂക്കിനുമിടയിൽ നടത്തിയ അതിസൂക്ഷ്മ ശസ്ത്രക്രിയയിലൂടെ അര സെന്റിമീറ്റർ നീളമുള്ള നൂൽപുഴുവിനെ പുറത്തെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP