Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിരുദവും ഡിപ്ളമോയും മറ്റും ക്യാൻസൽ ചെയ്യുന്നതിന് ഗവർണറുടെ അനുമതി ആവശ്യം; അത് കൂടാതെയാണ് മാർക്ക് ദാനത്തിലൂടെ നൽകിയ ബിരുദങ്ങൾ ക്യാൻസൽ ചെയ്യാൻ സർവ്വകലാശാലാ സിന്റിക്കേറ്റ് തീരുമാനം; എംജി സർവ്വകലാശാലയിലെ മാർക്ക്ദാന ബിരുദം പിൻവലിക്കുന്നതിൽ കള്ളക്കളി: ഗവർണക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

ബിരുദവും ഡിപ്ളമോയും മറ്റും ക്യാൻസൽ ചെയ്യുന്നതിന് ഗവർണറുടെ അനുമതി ആവശ്യം; അത് കൂടാതെയാണ് മാർക്ക് ദാനത്തിലൂടെ നൽകിയ ബിരുദങ്ങൾ ക്യാൻസൽ ചെയ്യാൻ സർവ്വകലാശാലാ സിന്റിക്കേറ്റ് തീരുമാനം; എംജി സർവ്വകലാശാലയിലെ മാർക്ക്ദാന ബിരുദം പിൻവലിക്കുന്നതിൽ കള്ളക്കളി: ഗവർണക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എം.ജി സർവ്വകലാശാല നിയമവിരുദ്ധമായി നടത്തിയ മാർക്ക് ദാനം പിൻവലിക്കാൻ സർവ്വകലാശാലാ സിന്റിക്കേറ്റ് എടുത്ത തീരുമാനം നിയമാനുസൃതമല്ലാത്തതിനാൽ നിലനിൽക്കുകയില്ലെന്നും ഇത് കള്ളക്കളിയാണെന്നും കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചാൻസലർ കൂടിയായ ഗവർണർക്ക് കത്ത് നൽകി.

സർവ്വകലാശാല ഒരിക്കൽ നൽകിയ ബിരുദവും ഡിപ്ളമോയും പിൻവലിക്കാനുള്ള അധികാരം ഗവണർക്കാണ്. ഗവർണറുടെ അനുമതിയില്ലാതെ സിന്റിക്കേറ്റ് അങ്ങനെ തീരുമാനിച്ചാൽ അത് നിയമാനുസൃതമല്ലെന്ന് കാണിച്ച് കുട്ടികൾക്ക് കോടതിയിൽ പോകാനും തീരുമാനം റദ്ദാക്കിക്കാനും കഴിയും. സർവ്വകലാശാല വളഞ്ഞ വഴിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് അത് തന്നെയാണെന്നാണ് കരുതേണ്ടത്.

1985 ലെ എം.ജി സർവ്വകലാശാലാ ആക്ട് സെക്ഷൻ 23 ൽ സ്റ്റാറ്റിയൂട്ട് അനുസരിച്ച് മാത്രമേ ബിരുദവും ഡിപ്ളമോയും മറ്റും ക്യാൻസൽ ചെയ്യാൻ പാടുള്ളൂ എന്ന് വ്യവസ്ഥ ചെയ്യുന്നു. 1997 ലെ സ്റ്റാറ്റിയൂട്ടിലാകട്ടെ ബിരുദവും ഡിപ്ളമോയും മറ്റും ക്യാൻസൽ ചെയ്യുന്നതിന് ഗവർണറുടെ അനുമതി ആവശ്യമാണെന്നും പറയുന്നു. ഇവിടെ അത് കൂടാതെയാണ് മാർക്ക് ദാനത്തിലൂടെ നൽകിയ ബിരുദങ്ങൾ ക്യാൻസൽ ചെയ്യാൻ സർവ്വകലാശാലാ സിന്റിക്കേറ്റ് തീരുമാനിച്ചത്. അതിനാൽ ഇത് സംബന്ധിച്ച് സർവ്വകലാശാല പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ കത്തിൽ ഗവർണറോട് ആവശ്യപ്പെട്ടു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ സർവ്വകലാശാലകളിൽ പങ്കെടുക്കുകുയും ഫയലുകൾ വിളിച്ചു വരുത്തുകയും ചെയ്തതിന്റെ തെളിവായി ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറും പ്രതിപക്ഷ നേതാവ് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. സർവ്വകലാശാലയിൽ നിശ്ചിത സമയക്രമം നിശ്ചയിച്ച് ആ തീയതികളിൽ അദാലത്തുകൾ നടത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ സെക്രട്ടറി സംസ്ഥാനത്തെ സർവ്വകലാശാലാ രജിസ്ര്ടാർമാർക്ക് നൽകിയ സർക്കുലറിൽ പറയുന്നു.

അദാലത്തുകളിൽ മന്ത്രി പങ്കെടുക്കുമെന്നും മന്ത്രിയുടെ ഇടപെടൽ ആവശ്യമുള്ള ഫയലുകൾ മന്ത്രുയുടെ പരിഗണനയ്ക്ക് അദാലത്ത് ദിവസം നൽകാവുന്നതാണെന്നും സർക്കുലറിൽ പറയുന്ന വിവരവും രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP