Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരുതലും കൈത്താങ്ങുമായി എന്റെ നാട് കൂട്ടായ്മ "നാം പദ്ധതി"; രണ്ടാം വാർഷിക ആഘോഷങ്ങൾക്ക് ഡിസംബർ എട്ടിന് തുടക്കം; നടി മഞ്ജു വാര്യർ ചടങ്ങ് ഉദ്ഘാടനം ചെയ്യും; താരത്തെ വരവേൽക്കാനൊരുങ്ങി കോതമംഗലം

കരുതലും കൈത്താങ്ങുമായി എന്റെ നാട് കൂട്ടായ്മ

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം; ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ 8-ന് കോതമംഗലത്ത്. എന്റെ നാട് വനിത കൂട്ടായ്മയായ നാമിന്റെ രണ്ടാമത് വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനാണ് താരം കോതമംഗലത്തെത്തുന്നത്. മഞജുവാര്യർ ആദ്യമായിട്ടാണ് കോതമംഗലത്തെത്തുന്നതെന്നും അതുകൊണ്ട് തന്നെ ചടങ്ങ് മികവുറ്റതാക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചതായും എന്റെനാട് കൂട്ടായ്മയുടെ ചെയർമാൻ ഷിബുതെക്കുംപുറം അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെയും സംരംഭകവികസനത്തിന്റെയും മാതൃകയാണ് നാം പദ്ധതി.

സ്ത്രീകളുടെ സമ്പൂർണ്ണ സാമ്പത്തിക സാമൂഹ്യ സ്വതന്ത്ര്യമാണ് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്നും അതുകൊണ്ട് തന്നെ എന്റെ നാടിന്റെ വനിതകൂട്ടായ്മയായ നാം സ്ത്രീ മുന്നേറ്റത്തിന്റെ വിളംബരമായി മാറികഴിഞ്ഞെന്നും സംഘാടകർ വ്യക്തമാക്കി. കഴിഞ്ഞ വർഷം വനിതകളെ മുൻനിർത്തി പലിശരഹിത വിദ്യാഭ്യാസവായ്പ, വിദേശത്ത് ജോലിക്ക് പോകുന്നവർക്ക് സാമ്പത്തിക സഹായം, സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിന് മൈക്രോഫിനാൻസ്, പെൺകുട്ടികൾക്ക് സൈക്കിൾ, ലാപ്‌ടോപ്പ്, സ്വയം തൊഴിൽ പരിശീലനം എന്നീ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതായും ഭാരവാഹികൾ അറിയിച്ചു.

കോതമംഗലം മലയിൻകീഴ് ബൈപ്പാസ് റോഡിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പെൺമ നടക്കുന്നത്. സുരക്ഷ സംബന്ധിച്ച് ക്ലാസ്, വനിതശാക്തീകരണ സെമിനാർ, തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. മഞ്ജു വാര്യർ പരിപാടികൾ ഉദ്ഘാടനം ചെയ്യും. എന്റെ നാട് വനിത ക്ഷേമം മുൻനിർത്തി നടപ്പിലാക്കുന്ന 10 പദ്ധതികൾ ചെയർമാൻ ഷിബു തെക്കുംപുറം നാടിന് സമർപ്പിക്കും.10000 അംഗങ്ങൾ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം, താലൂക്കുതല വൈസ് ചെയർപേഴ്‌സൺ ഫേബ ബെന്നി, പഞ്ചായത്തുതല ചെയർപേഴ്‌സൺമാരായ രമ്യ രാജിമോൻ, അശ്വതി അജിത്ത്, ഷൈബി ഏലിയാസ്, സുധ സോമൻ, സോഫി പൗലോസ്, ഷീബ നൗഷാദ്, മിനി സജീവ്, കെസിയ ജോമോൻ, മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ സജിത ശശി എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP