Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

"നെഹ്‌റു കുടുംബം പരമ്പരാഗതമായി മോഷ്ടാക്കൾ": വിവാദ പരാമർശത്തിൽ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെതിരെ അന്വേഷണം: മൂന്നാർ പൊലീസിനോട് അന്വേഷണം നടത്താൻ നിർദ്ദേശിച്ച് ഡി.വൈ.എസ്‌പി; എംഎൽഎയ്ക്ക് അനുകൂല സാഹചര്യമാണ് മൂന്നാർ പൊലീസ് സ്വീകരിക്കുന്നതെന്ന ആരോപണം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: പൊതുയോഗത്തിലെ പ്രസംഗത്തിനിടെ നെഹ്റു കുടുംബത്തെ അവഹേളിച്ച ദേവികുളം എംഎ‍ൽഎ എസ്. രാജേന്ദ്രനെതിരെ നടപടിയാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ജോബി ചെമ്മല നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി മൂന്നാർ ഡി.വൈ.എസ്‌പി. ദേവികുളം എംഎ‍ൽഎ എസ് രാജേന്ദ്രൻ ഈ മാസം 1-ന് മൂന്നാറിൽ നടന്ന സി പി.എം വിശദീകരണ യോഗത്തിൽ സംസാരിക്കവേ നെഹ്റു കുടുംബം പരമ്പരാഗതമായി മോഷ്ടാക്കളാണെന്നും ഗാന്ധിയുടെ പേര് അടിച്ചുമാറ്റിയതാണെന്നും ഉള്ള ആരോപണമുന്നയിച്ചത് ഇത് വിവാദമായിരുന്നു.

കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ മൂന്നാറിൽ ഇതിനെതിരെ പ്രകടനവും നടന്നിരുന്നു. രാജ്യത്തിന് നിരവധി പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത നെഹ്റുകുടുംബത്തിനെതിരെ അപവാദപ്രചരണം നടത്തിയെന്നും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ ഉന്നയിച്ചതായും കാണിച്ചാണ് ജോബി ചെമ്മല ഡി വൈ എസ് പിക്ക് രാതി നൽകിയത്. രാജേന്ദ്രൻ നെഹ്റു കുടുംബത്തിനെതിരെ സംസാരിച്ചതിനെതിരായി ഫെയസ്ബുക്കിൽ പ്രതികരിച്ച കോൺഗ്രസ് നേതാവും സൈബർ പോരാളിയുമായ ആനച്ചാൽ സ്വദേശി ബിനോയ് സെബാസ്ററ്യനെതിരെ മൂന്നാർ പൊലീസ് കേസെടുത്തിരുന്നു.

ഈ സാഹചര്യം നിലനിൽക്കെ എംഎൽഎയ്ക്ക് എതിരായ പരാതിയിൽ പൊലീസ് അന്വേഷണം കാര്യക്ഷമല്ലന്ന് പരാതിക്കാരനുൾപ്പെടെ കോൺഗ്രസ്സ് പ്രവർത്തകരും നേതാക്കളും ആരോപിച്ചിരുന്നു. പരാതിയിൽ അന്വേഷണം വൈകുന്നതിന്റെ കാരണമന്വേഷിച്ചവരോട് നെഹ്റുകുടുംമ്പത്തിൽ നിന്ന് ആരെങ്കിലും നേരിട്ട് പരാതി ൽകിയാൽ നടപടിയെടുക്കാം എന്ന് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചതായുള്ള വിവരവും പുറത്തുവന്നിരുന്നു.

കെ എസ് ഇ ബി ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്ന എസ്.രാജേന്ദ്രൻ എംഎ‍ൽഎ ക്ക് അനുകൂലമായ സമീപനമാണ് മൂന്നാർ പൊലീസ് സ്വീകരിച്ചിട്ടുള്ളത് എന്ന ആരോപണവും ശക്തമായിരുന്നു. ഇതിനിടെയാണ് ഡി വൈ എസ് പി ഈ വിഷയത്തിൽ മറുനാടനോട് പ്രതികരിച്ചത്. മൂന്നാർ പൊലീസിനോട് ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നതിനാണ് താൻ നിർദ്ദേശിച്ചിട്ടുള്ളതെന്ന് ഡി വൈ എസ് പി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP