Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹപാർട്ടിക്കിടെ നൃത്തം ചെയ്യുന്നത് നിറുത്തി; നൃത്തം ചെയ്തില്ലെങ്കിൽ വെടി വെയ്ക്കുമെന്ന് ഭീഷണി; യുവതിയുടെ മുഖത്തേക്ക് വെടിവെച്ച് അജ്ഞാതൻ: യുവതി ഗുരുതരാവസ്ഥയിൽ

വിവാഹപാർട്ടിക്കിടെ നൃത്തം ചെയ്യുന്നത് നിറുത്തി; നൃത്തം ചെയ്തില്ലെങ്കിൽ വെടി വെയ്ക്കുമെന്ന് ഭീഷണി; യുവതിയുടെ മുഖത്തേക്ക് വെടിവെച്ച് അജ്ഞാതൻ: യുവതി ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: വിവാഹ പാർട്ടിക്കിടെ നൃത്തം ചെയ്യുന്നത് നിർത്തിയെന്ന് ആരോപിച്ച് യുവതിയുടെ മുഖത്തേക്ക് വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉത്തർപ്രദേശിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൃത്തസംഘത്തിന്റെ ഭാഗമായിരുന്ന യുവതിയെ വേദിയിലിരുന്ന യുവാവാണ് വെടിവെച്ചതെന്ന് ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഉത്തർപ്രദേശിലെ ചിത്രകൂടത്തിൽ ഡിസംബർ ഒന്നിന് ഗ്രാമത്തലവൻ സുധീർ സിങ് പട്ടേലിന്റെ മകളുടെ വിവാഹത്തിനിടെയാണ് യുവതിയെ വെടിവെച്ച് കൊലപ്പെടുത്താനുള്ള ശ്രമമുണ്ടായത്. സംഭവത്തിൽ ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യത്തിൽ, മദ്യപിച്ച് ലക്കുകെട്ട യുവാവ്് നൃത്തം നിറുത്തിയാൽ വെടിവെയ്ക്കും എന്ന ഭീഷണി മുഴക്കുന്നത് വീഡിയോയിൽ വ്യക്തമാണ്്. അവളെ വെടിവെക്കു സഹോദര എന്ന് കൂടെയുള്ള സുഹൃത്തും പറഞ്ഞു. പെട്ടന്നാണ് യുവതിയുടെ മുഖത്തേക്ക് യുവാവ് നിറയൊഴിച്ചത്. വെടിവയ്പിന് ശേഷം വരന്റെ മാതൃ അമ്മാവന്മാരായ മിഥിലേഷ്, അഖിലേഷ് എന്നിവരെയും ഇയാൾ മർദ്ദിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിന് ശേഷം യുവാവ് അവിടെ നിന്നും കടന്നുകളയുകയായിരുന്നു.

ഗ്രാമത്തലവന്റെ കുടുംബാംഗങ്ങളിലൊരാളാണ് യുവതിയെ വെടിവെച്ചതെന്ന് സൂചന. കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെന്നും. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും. കുറ്റവാളിയെ നീതിപീഠത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അങ്കിത് മിത്തൽ പറഞ്ഞു. കാൺപൂരിലെ ആശുപത്രിയിൽ യുവതി സുഖം പ്രാപിച്ചുവരികയാണെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2016 ൽ പഞ്ചാബിലെ ബതിന്ദയിൽ നടന്ന വിവാഹത്തിനിടെ 25 കാരിയായ നർത്തകിയെ ആഘോഷവേളയിൽ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
ഇത്തരം നിരവധി സംഭവങ്ങൾ ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഡൽഹിയിലെ ഒരു ബാറിൽ ജന്മദിനം ആഘോഷിക്കുന്ന ഒരു യുവാവ് ഒരു പാട്ട് അഭ്യർത്ഥനയെച്ചൊല്ലി ഡിജെയുമായുള്ള തർക്കത്തെ തുടർന്ന് കൊലപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP