Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സീത ചുട്ടെരിയുകയാണെ'ന്ന് അധീർ ചൗധരി; ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ ജാമ്യത്തിലിറങ്ങി തീവെച്ച സംഭവം സഭയിൽ ഉന്നയിച്ചു കോൺഗ്രസ് നേതാവ്; സ്ത്രീകൾക്കെതിരായ അക്രമം രാഷ്ട്രീയവത്കരിക്കരുതെന്ന് സ്മൃതിയും: പാർലമെന്റിൽ ബഹളം

'സീത ചുട്ടെരിയുകയാണെ'ന്ന് അധീർ ചൗധരി; ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ ജാമ്യത്തിലിറങ്ങി തീവെച്ച സംഭവം സഭയിൽ ഉന്നയിച്ചു കോൺഗ്രസ് നേതാവ്; സ്ത്രീകൾക്കെതിരായ അക്രമം രാഷ്ട്രീയവത്കരിക്കരുതെന്ന് സ്മൃതിയും: പാർലമെന്റിൽ ബഹളം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉന്നാവോ ബലാത്സാഗം കേസിനെ ചൊല്ലി പാർലമെന്റിൽ ബഹളം. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ചർച്ച ചെയ്യവെ, ലോക്‌സഭയിലെ കോൺഗ്രസ് പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ പരാമർശത്തെ തുടർന്നാണ് സഭയിൽ ബഹളം ഉണ്ടായത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുമ്പോൾ മറുവശത്ത് സീത ചുട്ടെരിയുകയാണ് എന്നായിരുന്നു അധീർ രഞ്ജൻ പറഞ്ഞത്. ലോക്‌സഭയിലെ ശൂന്യവേളയിൽ, ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ ജാമ്യത്തിലിറങ്ങി തീവെച്ച സംഭവം സഭയിൽ ഉന്നയിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്. ഉത്തർ പ്രദേശ് അധർമ പ്രദേശ് ആയെന്നും അദ്ദേഹം പരിഹസിച്ചു.

ഇതോടെ സഭയിൽ ബിജെപി അംഗങ്ങൾ പ്രതിഷേധമുയർത്തി. വിഷയം കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ച് വനിത-ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് മറുപടി നൽകിയത്. സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമവും സ്ത്രീകൾ കൊല്ലപ്പെടുന്നതും രാഷ്ട്രീയവത്കരിക്കുകയും വർഗീയവത്കരിക്കുകയും ചെയ്യുന്നത് നിർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പശ്ചിമ ബംഗാളിലെ മാൾഡയിൽ സമാന സംഭവം ഉണ്ടായത് പ്രതിപക്ഷം പരാമർശിക്കുന്നില്ല. രാഷ്ട്രീയ പാർട്ടികൾ പോലും പക വീട്ടാൻ സ്ത്രീകളെ ഉപയോഗിക്കുകയാണെന്നും സ്മൃതി പറഞ്ഞു. ഇതോടെ സഭ പ്രക്ഷുബ്ദമാകുകയും അരമണിക്കൂർ നിർത്തിവെക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP