Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്.ബി.ഐ യോനോ ഷോപ്പിങ് ഫെസ്റ്റിവൽ 2.0 പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: എസ്‌ബിഐ ഡിജിറ്റൽ ആപ്ലിക്കേഷനായ യോനോയിൽ എക്സ്‌ക്ലൂസീവ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ എഡിഷൻ 2.0 പ്രഖ്യാപിച്ചു. ഡിസംബർ 10 മുതൽ 2019 വരെയാണ് യോനോ ഷോപ്പിങ് ഫെസ്റ്റിവൽ. പർച്ചേസ് നടത്തുമ്പോൾ 17 വ്യാപാര പങ്കാളികളിൽ നിന്ന് 50% വരെ ഡിസ്‌കൗണ്ട് ഉപഭോക്താക്കൾക്ക് ലഭിക്കും. ഈ ഓഫറിന് പുറമെ, എല്ലാ എസ്‌ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്കും മാത്രമായി 10% അധിക ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. നിലവിൽ നൂറിലേറെ വ്യാപാരികൾ യോനോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴിൽ കഴിഞ്ഞ വർഷം നടത്തിയ യോനോ ഷോപ്പിങ് ഫെസ്റ്റിവലിന്റെ വിജയത്തെ തുടർന്ന്, രണ്ടാം പതിപ്പ് നടത്തുന്നു. വമ്പിച്ച ഡിസ്‌കൗണ്ടുകളും, ക്യാഷ് ബാക്ക് ഓഫറുകളുമാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഡിസംബർ 10 മുതൽ 14 വരെയുള്ള ഫെസ്റ്റിവലിൽ എസ്‌ബിഐ അതിന്റെ 17 ഇ-കൊമേഴ്സ് വ്യാപാരികൾക്ക് പുറമേ ആമസോൺ, ലൈഫ് സ്റ്റൈൽ സ്റ്റോറുകൾ, തോമസ് കുക്ക്, ഈസിമൈട്രിപ്പ്, ഓയോ, പെപ്പർഫ്രൈ, കൂടാതെ ഹോം, ഓട്ടോ ലോണുകൾ എന്നിവയും ഭാഗമാകുന്നു. ഡിസംബർ 31 വരെ വാഹന വായ്പകൾക്ക് സീറോ പ്രോസസ്സിങ് ഫീസ് ആയിരിക്കും. മാത്രമല്ല, ഭാവന വായ്പകൾക്ക് തൽക്ഷണ അംഗീകാരവും ഏകീകൃത പ്രോസസ്സിങ് ഫീസിലെ 50% കിഴിവും ലഭ്യമാക്കും.

യോനോ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പ്രമുഖ വിഭാഗങ്ങളിൽ ഇലക്ട്രോണിക്സ്, ഫാഷൻ, ഗിഫ്റ്റിങ്, ജൂവലറി, ഫർണിച്ചർ, യാത്ര, ഹോസ്പിറ്റാലിറ്റി, പങ്കെടുക്കുന്ന എല്ലാ വ്യാപാരികളും 5% മുതൽ 50% വരെ ഡിസ്‌കൗണ്ട് നൽകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP