Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെലുങ്കാനയിൽ ഇനിയൊരു പെൺകുട്ടിയുടെ ദേഹത്ത് കൈ വെക്കുന്നതിന് മുൻപ് ഏതവനും ഒന്ന് മടിക്കും; കർത്താവു വരെ ചാട്ടയെടുത്തു എന്നോർമ്മിപ്പിച്ച് സംവിധായകൻ ജൂഡ് ആന്റണി

തെലുങ്കാനയിൽ ഇനിയൊരു പെൺകുട്ടിയുടെ ദേഹത്ത് കൈ വെക്കുന്നതിന് മുൻപ് ഏതവനും ഒന്ന് മടിക്കും; കർത്താവു വരെ ചാട്ടയെടുത്തു എന്നോർമ്മിപ്പിച്ച് സംവിധായകൻ ജൂഡ് ആന്റണി

മറുനാടൻ ഡെസ്‌ക്‌

ഹൈദരബാദിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന് കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയെ ന്യായീകരിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. പൊലീസ് നടപടിയെ വിമർശിക്കുന്നവർ ഗൾഫ് രാജ്യങ്ങളെ നോക്കിയാൽ മതിയെന്ന് ജൂഡ് ആന്റണി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. നിയമത്തെ ഭയം വേണം. പ്രത്യേകിച്ച് കുറ്റവാസനയുള്ളവർക്കു. തെലങ്കാനയിൽ ഇനിയൊരു പെൺകുട്ടിയുടെ ദേഹത്ത് കൈ വെക്കുന്നതിന് മുൻപ് ഏതവനും ഒന്ന് മടിക്കുമെന്നും സംവിധായകൻ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

നിയമത്തെ ഭയം വേണം . പ്രത്യേകിച്ച് കുറ്റവാസനയുള്ളവർക്കു. തെലുങ്കാനയിൽ ഇനിയൊരു പെൺകുട്ടിയുടെ ദേഹത്ത് കൈ വെക്കുന്നതിന് മുൻപ് ഏതവനും ഒന്ന് മടിക്കും. വിചാരണയും ശിക്ഷയും നമ്മൾ കുറെ കണ്ടിട്ടുള്ളതുകൊണ്ട് ആ ചീട്ടു ഇറക്കുന്നവരോട് കഠിന ശിക്ഷകൾ നടപ്പാക്കുന്ന ഗൾഫ് രാജ്യങ്ങളെ നോക്കാൻ പറഞ്ഞാ മതി. ഏതു പാതി രാത്രിയിലും ഏതു സ്ത്രീക്കും അവിടെയൊക്കെ സ്വസ്ഥമായി സഞ്ചരിക്കാം. അതാണ് വേണ്ടത് . ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്നാണ് ഗാന്ധിജി പോലും പറഞ്ഞിട്ടുള്ളത് . കർത്താവു വരെ ചാട്ടയെടുത്തു. Salute Telungana police

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP