Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജ്യം കിണഞ്ഞ് ശ്രമിച്ചിട്ടും ഉന്നാവോയിലെ പെൺകുട്ടിയുടെ ജീവൻ കാക്കാനായില്ല: ബലാത്സം​ഗത്തിന് ഇരയായതിനെതിരെ പരാതി നൽകിയപ്പോൾ പ്രതികൾ തീയിട്ട് കൊല്ലാൻ ശ്രമിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം; ഡൽഹി ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി മലാഖ; ഉന്നാവോയിലെ പെൺകുട്ടിയുടെ ജീവൻ എടുക്കുന്ന കാപാലികന്മാർക്കെതിരെ ആദിത്യനാഥ് ഇനിയെങ്കിലും കണ്ണ് തുറക്കുമോ?

രാജ്യം കിണഞ്ഞ് ശ്രമിച്ചിട്ടും ഉന്നാവോയിലെ പെൺകുട്ടിയുടെ ജീവൻ കാക്കാനായില്ല: ബലാത്സം​ഗത്തിന് ഇരയായതിനെതിരെ പരാതി നൽകിയപ്പോൾ പ്രതികൾ തീയിട്ട് കൊല്ലാൻ ശ്രമിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം; ഡൽഹി ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി മലാഖ; ഉന്നാവോയിലെ പെൺകുട്ടിയുടെ ജീവൻ എടുക്കുന്ന കാപാലികന്മാർക്കെതിരെ ആദിത്യനാഥ് ഇനിയെങ്കിലും കണ്ണ് തുറക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തെലുങ്കാനയിൽ വെറ്റനറി ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറും മുന്നേ ഉന്നവോയിൽ ക്രൂര ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികളുൾപ്പെട്ട സംഘം തീകൊളുത്തികൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് മരണം. 11.10ന് യുവതിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും പരമാവധി ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും സഫ്ദാർജങ് ആശുപത്രി അധികൃതർ അറിയിച്ചു.

11.10 നാണ് പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്ന് പൊള്ളൽ ചികിത്സാവിഭാഗത്തിലെ തലവൻ ഡോ.ശലഭ് കുമാർ അറിയിച്ചു. ഹൃദയാഘാതത്തിനുള്ള ചികിൽസ നൽകിയെങ്കിലും 11.40 ഓടെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ ലഭ്യമാകാൻ വൈകിയതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു.

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം 23കാരിയായ യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകൾ യുവതി പറഞ്ഞിരുന്നു. തീകൊളുത്തും മുമ്പേ സംഘം തന്നെ മർദിച്ചെന്നും കുത്തിപ്പരിക്കേൽപ്പിച്ചെന്നും യുവതി മൊഴി നൽകിയിരുന്നു.

അതേസമയം, സംഭവത്തിനു പിന്നാലെ പ്രതികളുടെ കുടുംബം തങ്ങളെ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ അമ്മാവൻ ആരോപിച്ചു. പ്രതികളുടെ കുടുംബാംഗം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായാണ് അമ്മാവന്റെ പരാതി. പരാതിക്കാരന്റെ കട കത്തിക്കുമെന്നും ജീവനോടെ വിടില്ലെന്നും പ്രതിയുടെ ബന്ധുവായ ശിവം ഭീഷണിപ്പെടുത്തിയതായാണ് പരാതി.

കേസിൽ അറസ്റ്റിലായ ഏക പ്രതി കഴിഞ്ഞയിടെ ജാമ്യത്തിലിറങ്ങിയിരുന്നു. ഇയാൾ പ്രതികളായ സുഹൃത്തുക്കളുമായി ചേർന്നാണ് പെൺകുട്ടിയെ വധിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം  കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് പെൺകുട്ടി കോടതിയിലേക്ക് പോയത്. നേരത്തെ ബിജെപി എംഎ‍ൽഎ കുൽദീപ് സിങ് സെംഗാറിനെതിരെ ബലാത്സംഗ പരാതി നൽകിയ ഉന്നാവിലെ പെൺകുട്ടിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് ഈ വർഷമാണ്.

2017 ജൂൺ നാലിനാണ് 17കാരിയെ എംഎ‍ൽഎയും കൂട്ടരും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പരാതി നൽകിയതിന് കുടുംബത്തിനു മേൽ കടുത്ത സമ്മർദ്ദം ഉണ്ടാവുകയും പെൺകുട്ടിയുടെ പിതാവിനെ മറ്റൊരു കേസിൽ കുടുക്കി പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ അമ്മാവനെ മറ്റൊരു കേസിൽ കുടുക്കി ജയിലിലടച്ചു.

ഇദ്ദേഹത്തെ കാണാൻ പോകുന്നതിനിടെ 2019 ജൂലായ് 28ന് പെൺകുട്ടിയും കുടുംവും സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിച്ച് രണ്ട് ബന്ധുക്കൾ കൊല്ലപ്പെടുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് പെൺകുട്ടി സുപ്രീം കോടതിക്ക് പരാതി അയച്ചെങ്കിലും അത് കോടതിയുടെ പരിഗണനയിൽ വന്നിരുന്നില്ല. ഈ വിഷയം അറിഞ്ഞതോടെ ചീഫ് ജസ്റ്റീസായിരുന്ന രഞ്ജൻ ഗൊഗോയ് വിഷയത്തിൽ ഇടപെടുകയും പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

കേസിന്റെ വിചാരണയും ഡൽഹിയിലേക്ക് മാറ്റിയിരുന്നു. ഉന്നാവിലേക്ക് പോകാൻ ഭയക്കുന്ന പെൺകുട്ടി ഇപ്പോഴും ഡൽഹിയിൽ സുരക്ഷാസേനയുടെ കാവലിലാണ് കഴിഞ്ഞിരുന്നത് .ഹൈദരാബാദിൽ വനിതാ മൃഗഡോക്ടറെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ചുട്ടുകൊന്നതിന്റെ ഞെട്ടലിൽ നിന്ന് രാജ്യം മുക്തമാകുന്നതിന് മുൻപാണ് ഉത്തർപ്രദേശിലും സമാനമായ സംഭവം നടക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP