Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഋഷഭ് പന്തിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് കോലി'; കോലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പന്ത് ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നുപോട്ടെ എന്നു കരുതും; ആലോചിക്കേണ്ട ഒരു കാര്യമുണ്ട്, എപ്പോഴും നമുക്ക് എം.എസ് ധോനിമാരെ ലഭിക്കില്ല: കോലിയെ തിരുത്തി ​ഗാം​ഗുലി

'ഋഷഭ് പന്തിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് കോലി'; കോലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പന്ത് ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നുപോട്ടെ എന്നു കരുതും; ആലോചിക്കേണ്ട ഒരു കാര്യമുണ്ട്, എപ്പോഴും നമുക്ക് എം.എസ് ധോനിമാരെ ലഭിക്കില്ല: കോലിയെ തിരുത്തി ​ഗാം​ഗുലി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കരിയറിൽ മോശം ഫോമിന്റെ പേരിൽ ഏറെ പഴികേൾക്കുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ തിരുത്തി ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ പന്ത് ആ കളിയാക്കലുകളെല്ലാം കേൾക്കട്ടെ എന്ന് വെയ്ക്കുമായിരുന്നുവെന്നാണ് കോലിയെ തിരുത്തി രം​ഗത്തെതിയത്.

കോലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പന്ത് ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നുപോട്ടെ എന്നു കരുതും. എല്ലാവരും ആലോചിക്കേണ്ട ഒരു കാര്യമുണ്ട്, എപ്പോഴും നമുക്ക് എം.എസ് ധോനിമാരെ ലഭിക്കില്ല. ഒരു തലമുറയിൽ ഒരിക്കൽ മാത്രം കാണുന്ന അപൂർവ ക്രിക്കറ്റർമാരിൽ ഒരാളാണ് അദ്ദേഹം'', ഗാംഗുലി പറഞ്ഞു ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോൺക്ലേവിലാണ് കോലിയെ തിരുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസി‍ഡന്റുമായ ​ഗാം​ഗുലി രം​ഗത്തെത്തിയത്.

വിമർശനങ്ങൾക്ക് നടുവിൽ നിൽക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് പൂർണ പിന്തുണയുമായി ക്യാപ്റ്റൻ വിരാട് കോലി കഴിഞ്ഞ ​ദിവസം വന്നിരുന്നു. ഋഷഭ് പന്തിന്റെ കഴിവിൽ ടീമിന് പൂർണ വിശ്വാസമുണ്ടെന്നും പന്തിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ താൻ ആരെയും അനുവദിക്കില്ലെന്നും വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്കു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ കോലി വ്യക്തമാക്കിയിരുന്നു.

കളിക്കാരനെന്ന നിലയിൽ മികച്ച പ്രകടനം നടത്തുക എന്നത് ഋഷഭ് പന്തിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ അതുപോലെ, സമ്മർദ്ദമില്ലാതെ കളിക്കാനുള്ള അവസരം നൽകുകയും പിന്തുണക്കുകയും ചെയ്യുക എന്നത് ടീമിന്റെയും ഉത്തരവാദിത്തമാണ്. പിഴവുകൾ വരുത്തുമ്പോൾ സ്റ്റേഡിയത്തിലരുന്ന് ധോണി,ധോണി എന്ന് ആരാധകർ ഉറക്കെ വിളിക്കുന്നത് ഋഷഭ് പന്തിനെ അപമാനിക്കുന്നതിന് തുല്യമാണ്. അങ്ങനെയൊരു സാഹചര്യം ഒരു കളിക്കാരനും ആഗ്രഹിക്കില്ലെന്നും കോലി രം​ഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP