Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരികെ സാന്ത്വനപരിചരണ പുരസ്‌കാരസന്ധ്യ അവാർഡ് വിതരണവും കുട്ടികൾക്കായി ചിത്രരചനാ മത്സരവും ഇന്ന്

അരികെ സാന്ത്വനപരിചരണ പുരസ്‌കാരസന്ധ്യ അവാർഡ് വിതരണവും കുട്ടികൾക്കായി ചിത്രരചനാ മത്സരവും ഇന്ന്

സ്വന്തം ലേഖകൻ

ജില്ലയിലെ 2018-19 കാലത്ത് സാന്ത്വന പരിചരണ രംഗത്ത് മികവ് തെളിയിച്ചവർക്കായി 'അരികെ ' സാന്ത്വനപരിചരണ പുരസ്‌കാരസന്ധ്യ എന്ന പേരിൽ അവാർഡ് വിതരണവും കുട്ടികൾക്കായി ചിത്രരചനാ മത്സരവും ശനിയാഴ്ച ഉച്ച തിരിഞ്ഞ് വെള്ളയമ്പലം ബിഷപ്പ് ഹൗസിന് സമീപമുള്ള T.S.S.S ഹാളിൽ വെച്ച് നടക്കുന്നു .

ചിത്രരചനാ മത്സരം 2മണിക്ക് കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും .തുടർന്ന് വൈകുന്നേരം നാല് മണിക്ക് പുരസ്‌കാരസന്ധ്യ ദേവസ്വം ,ടുറിസം, സഹകണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.സമ്മാന വിതരണവും അദേദ്ഹം നിർവ്വഹിക്കും. വട്ടിയൂർക്കാവ് എം .എൽ.എ വി.കെ. പ്രശാന്ത് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌വീ.കെ മധു മുഖ്യപ്രഭാഷണം നടത്തും.ഡി.എം.ഒ (ആരോഗ്യം) ഡോ.പി.പി.പ്രീത സ്വാഗതവും ഡി.പി.എം ഡോ: അരുൺ പി.വി റിപ്പോർട്ട് അവതരണവും നടത്തും

തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു , ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ .വി.രഞ്ജിത്, ഹോമിയോ ഡി.എം.ഒ ഡോ.പ്രദീപ് സി.എസ്. ആയുർവേദ ഡി.എം.ഒ ഡോ.റോബർട്ട് , ഡോ.സുകേശ് രാജ് (ഡെപ്യൂട്ടി DM0 ) സിനി ആർട്ടിസ്റ്റ് സോണിയാ മൽഹാർ,സുചിത്ര നായർ (വാനമ്പാടി ഫൈം) എന്നിവർ ആശംസകൾ അറിയിക്കുന്നു. പാലിയേറ്റീവ് കോഡിനേറ്റർ റോയ് ജോസ് നന്ദിയും രേഖപ്പെടുത്തും പഞ്ചായത്ത് ,മുൻസിപാലിറ്റി ,കോർപ്പറേഷൻ, സന്നദ്ധ പ്രവർത്തകർ, സംഘടനകൾ ഇവരെല്ലാം പ്രോഗ്രാമിൽ പങ്കെടുക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP