Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികളെ നിങ്ങൾ മരങ്ങൾ നടണം! മുഖ്യമന്ത്രി ഇത്രയും പറഞ്ഞതിന് ഖജനാവിന് നഷ്ടം 61 ലക്ഷം രൂപ; പ്രകൃതി സ്‌നേഹികൾ കടലാസുകൾ ഒഴിവാക്കുമ്പോൾ പ്രകൃതി സ്‌നേഹത്തിന്റെ പേരിൽ മുഖ്യമന്ത്രി അയച്ചത് 42 ലക്ഷം കത്തുകൾ: ലക്ഷങ്ങൾക്കൊക്കെ തെല്ലും വിലയില്ലാത്ത പിണറായിക്കാലത്ത് പ്രകൃതി സംരക്ഷണവും തമാശയാക്കുന്ന വിധം

കുട്ടികളെ നിങ്ങൾ മരങ്ങൾ നടണം! മുഖ്യമന്ത്രി ഇത്രയും പറഞ്ഞതിന് ഖജനാവിന് നഷ്ടം 61 ലക്ഷം രൂപ; പ്രകൃതി സ്‌നേഹികൾ കടലാസുകൾ ഒഴിവാക്കുമ്പോൾ പ്രകൃതി സ്‌നേഹത്തിന്റെ പേരിൽ മുഖ്യമന്ത്രി അയച്ചത് 42 ലക്ഷം കത്തുകൾ: ലക്ഷങ്ങൾക്കൊക്കെ തെല്ലും വിലയില്ലാത്ത പിണറായിക്കാലത്ത് പ്രകൃതി സംരക്ഷണവും തമാശയാക്കുന്ന വിധം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മരം ഒരുവരമാണെന്ന് പഠിപ്പിക്കാൻ എളുപ്പമാണ്. അത് നടപ്പാക്കാനാണ് വലിയ ബുദ്ധിമുട്ട്. ലോക പരിസ്ഥിതി ദിനത്തിൽ ഒരുകോടി മരം നടാൻ പത്രങ്ങളുടെ ഒന്നാം പേജിൽ ഫുൾ പേജ് പരസ്യം കൊടുത്താണ് രണ്ടുവർഷം മുമ്പ് കേരള സർക്കാർ ആഘോഷിച്ചത്. അന്ന് ഉയർന്ന മുഖ്യ ചോദ്യം മരത്തെ കൊന്നാണോ മരം നടുന്നത് എന്ന ചോദ്യമായിരുന്നു. ഒരുകോടി മരം നടാൻ പരസ്യഇനത്തിൽ സർക്കാർ എത്ര ചെലവഴിച്ചുവെന്ന ചോദ്യവും അന്ന് ഉയർന്നിരുന്നു. ഇത്തരം വിഡ്ഢിത്തങ്ങൾ ആവർത്തിക്കരുതെന്ന് പലരും മുന്നറിയിപ്പ് നൽകിയിട്ടും ഫലമൊന്നുമില്ലെന്നാണ് കഴിഞ്ഞ ദിവസത്ത സംഭവം തെളിയിക്കുന്നത്. മരങ്ങൾ വച്ചു പിടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കു നൽകിയ കത്തുകൾ അച്ചടിക്കാൻ ചെലവായത് 61 ലക്ഷം രൂപ.

മരങ്ങളെ സംരക്ഷിക്കാനായി എല്ലാ രാജ്യങ്ങളും കടലാസുരഹിത സന്ദേശങ്ങളിലേക്കു മാറുമ്പോൾ മരങ്ങൾ വച്ചു പിടിപ്പിക്കണമെന്ന സന്ദേശമെത്തിക്കാൻ സംസ്ഥാന സർക്കാർ 42 ലക്ഷം കടലാസുകളാണ് ചെലവിട്ടത്. 28 സെന്റീമീറ്റർ വീതിയും 21 സെന്റീമീറ്റർ നീളവുമുള്ള കത്തിന്റെ 23 ലക്ഷം കോപ്പിയും 9.3 സെ.മീ. വീതിയും 21 സെ.മീ. നീളവുമുള്ള കത്തിന്റെ 19.55 ലക്ഷം കോപ്പിയുമാണ് അച്ചടിച്ചത്. 'പ്രിയപ്പെട്ട കുട്ടികൾക്ക് മുഖ്യമന്ത്രി എഴുതുന്ന കത്ത്' എന്ന തലക്കെട്ടോടെയായിരുന്നു കത്തുകൾ. എഴുതിയ ആശംസയുടെ 40 ലക്ഷം കോപ്പികളാണു കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് അച്ചടിച്ചത്.

പ്രവേശനോൽസവത്തിന്റെ ഭാഗമായി കുട്ടികൾക്കു കത്തു നൽകാനായിരുന്നു നിർദ്ദേശമെങ്കിലും ഒട്ടേറെ സ്‌കൂളുകളിൽ കത്ത് സമയത്തിന് എത്തിക്കാനുമായില്ല. എന്നാൽ, അച്ചടിച്ച കത്തിന്റെ ബില്ലു മാത്രം കൃത്യമായി കഴിഞ്ഞ ദിവസം സർക്കാരിനു മുന്നിലെത്തി. ആവശ്യപ്പെട്ട 61 ലക്ഷവും സർക്കാർ പാസാക്കി നൽകുകയും ചെയ്തു.

രണ്ടുവർഷം മുമ്പ് ഒരു കോടി മരം മരം നടാൻ പരസ്യ ഇനത്തിൽ കോടികൾ പൊടിക്കുകയായിരുന്നു ഹരിത കേരള മിഷനും പിആർഡിയും സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ഫുൾ പേജ് പരസ്യം സകല പത്രത്തിലും നൽകിയിരുന്നു. അതിന് പിന്നാലെയായിരുന്നു പരസ്യമാമാങ്കം. സിനിമാ താരങ്ങളടക്കമുള്ള സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള പരസ്യവും ഉണ്ടായിരുന്നു.

നവകേരളത്തിന്റെ ഒന്നാം വർഷം എന്ന പ്രഖ്യാപനത്തിൽ തുടങ്ങുന്ന പരസ്യത്തിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ട് കേരളം ചരിത്രം കുറിക്കുന്നു എന്നായിരുന്നു അന്നത്തെ അറിയിപ്പ്. മൂന്നു കോടിയിലേറെ ജനങ്ങളിൽ മൂന്നു പേരിൽ ഒരാൾക്ക് ഒരു വൃക്ഷത്തൈ എന്ന നിരക്കിലാണ് മരം നടുന്നതെന്നും ഒരുപക്ഷെ, ഇത്തരം ഒരു സംരഭം ലോകത്തിൽ ആദ്യമായിരിക്കാമെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു. 2017 ൽ ഇത്തരത്തിൽ പരസ്യത്തിനായി ചെലവഴിച്ചതിന്റെ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും ചുരുങ്ങിയത് 10 കോടിയെങ്കിലും ചെലവഴിച്ചിട്ടുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP