Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ മകളെ ചുട്ടുകൊന്ന നരാധന്മാരെയും വെടിവച്ചുകൊല്ലണം; ഹൈദരാബാദ് ഏറ്റുമുട്ടൽ സംഭവം സ്ത്രീകളെ പിച്ചിച്ചീന്തുന്ന കൊടുംക്രൂരന്മാർക്കുള്ള മുന്നറിയിപ്പ്; എന്നെ രക്ഷിക്കൂ..എനിക്കവരുടെ മരണം കാണണം എന്നാണ് അവൾ ഒടുവിൽ പറഞ്ഞത്; ഉന്നാവോ പെൺകുട്ടിയെ ചുട്ടുകൊന്ന അഞ്ചുപ്രതികളുടെയും വധശിക്ഷ നടപ്പാക്കണമെന്ന് പിതാവ്; വിചാരണയ്ക്കായി അതിവേഗക്കോടതി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്

എന്റെ മകളെ ചുട്ടുകൊന്ന നരാധന്മാരെയും വെടിവച്ചുകൊല്ലണം; ഹൈദരാബാദ് ഏറ്റുമുട്ടൽ സംഭവം സ്ത്രീകളെ പിച്ചിച്ചീന്തുന്ന കൊടുംക്രൂരന്മാർക്കുള്ള മുന്നറിയിപ്പ്; എന്നെ രക്ഷിക്കൂ..എനിക്കവരുടെ മരണം കാണണം എന്നാണ് അവൾ ഒടുവിൽ പറഞ്ഞത്; ഉന്നാവോ പെൺകുട്ടിയെ ചുട്ടുകൊന്ന അഞ്ചുപ്രതികളുടെയും വധശിക്ഷ നടപ്പാക്കണമെന്ന് പിതാവ്; വിചാരണയ്ക്കായി അതിവേഗക്കോടതി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്

മറുനാടൻ ഡെസ്‌ക്‌

ഉന്നാവോ: ഹൈദരാബാദിൽ നടന്ന പൊലീസ് നടപടിയെ വാഴ്‌ത്തി ഉന്നാവോ ബലാൽസംഗക്കേസിൽ ഇരയായി മരണമടഞ്ഞ പെൺകുട്ടിയുടെ പിതാവ്. ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ചുകൊന്ന സംഭവമാണ് അദ്ദേഹം സൂചിപ്പിച്ചത്. ഹൈദരാബാദ് സംഭവത്തിൽ നീതി വളരെ വേഗം കിട്ടി. ഇത് ശരിയായ നീക്കമാണ്. എന്റെ മകളുടെ കാര്യത്തിലും അത്തരത്തിൽ വേഗത്തിൽ നീതി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അക്രമികളെ വെടിവച്ചുകൊല്ലണം. ഇത്തരം കൊടുംക്രൂരതകൾ ചെയ്യുന്നവർക്കുള്ള ശക്തമായ സന്ദേശമാണിത്. ശിവത്തെ പോലെയുള്ള ഭീകരന്മാർ കുറ്റം ചെയ്ത ശേഷം ജാമ്യവും നേടി വീണ്ടും അക്രമം കാട്ടുന്നത് അവസാനിപ്പിക്കാം.

ഹൈദരാബാദ് സംഭവത്തിൽ അക്രമികൾ രക്ഷപ്പെട്ടിരുന്നെങ്കിൽ നമ്മുടെ സഹോദരിമാരും മക്കളും എത്ര അരക്ഷിതരായേനെ. ഉടനടി നീതി കിട്ടുമെന്ന് തിരിച്ചറിയാൻ ഇതൊരു നല്ല കീഴ് വഴക്കമായി മാറും. ജനങ്ങൾക്ക് നീതിന്യായ സംവിധാനത്തിൽ വിശ്വാസം നഷ്ടമായി കഴിഞ്ഞു. നിയമനടപടികൾ ഒച്ചിന്റെ വേഗത്തിലാണ നീങ്ങുന്നത്. മകൾക്കൊപ്പം കഴിഞ്ഞ വർഷം കോടതികൾ കയറിയിറങ്ങുമ്പോൾ ഞാൻ കണ്ടതാണ് പലരും നീതി തേടി നെട്ടോട്ടമോടുന്നത്. ഇത്തരം അക്രമക്കേസുകളിൽ പൊലീസ് സമയപരിധി നിശ്ചയിച്ച് വളരെ വേഗം കുറ്റപത്രം സമർപ്പിക്കണം- പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

പ്രതികളുടെ മരണം കാണാൻ അവൾ ആഗ്രഹിച്ചിരുന്നതായാണ് പെൺകുട്ടിയുടെ സഹോദരന്റെ പ്രതികരണം. 'എന്നെ രക്ഷിക്കൂ, എനിക്കവരുടെ മരണം കാണണം എന്നായിരുന്നു അവൾ പറഞ്ഞത്'. പെൺകുട്ടിയുടെ സഹോദരൻ വ്യക്തമാക്കി. ' അവളെ മരണത്തിനു വിട്ടുകൊടുക്കില്ലെന്ന് ഞാൻ ഉറപ്പു നൽകി. പക്ഷേ, ഞങ്ങൾക്ക് അതിനു കഴിഞ്ഞില്ല. അവൾ പോയി. അവളെ ഇല്ലാതാക്കിയ ആ അഞ്ചു പ്രതികളുടെയും വധശിക്ഷ നടപ്പാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.' പെൺകുട്ടിയുടെ സഹോദരന്റെ വാക്കുകൾ.

ഇതേ അഭിപ്രായം തന്നെയാണ് ഉന്നാനോയിലെ ഗ്രാമീണരും പറയുന്നത്. പൊലീസ് ഏറ്റുമുട്ടൽ കൊല ഭാവിയിൽ സ്ത്രീകൾക്കെതിരെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശക്തമായ സന്ദേശം തന്നെ നൽകും. പീഡനവും ആക്രമണങ്ങളുമൊക്കെ തടയാൻ സഹായിക്കും, ഗ്രാമീണർ പറയുന്നു.

ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ തന്നെ തീ കൊളുത്തി ചുട്ടുകൊന്ന സംഭവത്തിൽ വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസ് അതിവേഗ കോടതി പരിഗണിക്കുകയും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുകയും ചെയ്യുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു

വ്യാഴാഴ്ചയാണ് യുവതി ആക്രമണത്തിന് ഇരയായത്. ബലാത്സംഗ കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകും വഴിയാണ് ജാമ്യത്തിലിറങ്ങിയ പ്രതികളും സംഘവും യുവതിയെ ആക്രമിച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. വെള്ളിയാഴ്ച രാത്രി 11.40ഓടുകൂടി യുവതി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിക്കുകയായിരുന്നു.

90 ശതമാനം പൊള്ളലേറ്റ യുവതിയെ ആദ്യം ലക്നൗ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് വിമാനമാർഗം ഡൽഹിയിൽ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച മജിസ്ട്രേറ്റിന് യുവതി മൊഴി നൽകിയിരുന്നു. തന്നെ ആക്രമിച്ച അഞ്ച് പേരുടെയും പേരുകൾ യുവതി മൊഴി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP