Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ വെള്ളം ചോദിച്ചെത്തി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത് കരിമ്പുകയം സ്വദേശി അരുൺ സുരേഷ്; ക്രിമിനൽ പശ്ചാതലമുള്ള പ്രിതി മുമ്പ് മോഷണ കേസിലും പിടിയിലായ വ്യക്തി; ഇന്ന് പുലർച്ചെ അരുണിനെ പൊലീസ് പൊക്കിയത് കാഞ്ഞിരപ്പള്ളിയിലെ ഒരു റബ്ബർ തോട്ടത്തിൽ നിന്നും; ഇയാൾ പലപ്പോഴും പെൺകുട്ടിയുടെ വീടിന്റെ പരിസരത്തു കൂടി ബൈക്കിൽ പോകുന്നത് കണ്ടിട്ടുണ്ടെന്ന് പെൺകുട്ടിയും വീട്ടുകാരും മൊഴി നൽകിയത് നിർണായകമായി

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ വെള്ളം ചോദിച്ചെത്തി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത് കരിമ്പുകയം സ്വദേശി അരുൺ സുരേഷ്; ക്രിമിനൽ പശ്ചാതലമുള്ള പ്രിതി മുമ്പ് മോഷണ കേസിലും പിടിയിലായ വ്യക്തി; ഇന്ന് പുലർച്ചെ അരുണിനെ പൊലീസ് പൊക്കിയത് കാഞ്ഞിരപ്പള്ളിയിലെ ഒരു റബ്ബർ തോട്ടത്തിൽ നിന്നും; ഇയാൾ പലപ്പോഴും പെൺകുട്ടിയുടെ വീടിന്റെ പരിസരത്തു കൂടി ബൈക്കിൽ പോകുന്നത് കണ്ടിട്ടുണ്ടെന്ന് പെൺകുട്ടിയും വീട്ടുകാരും മൊഴി നൽകിയത് നിർണായകമായി

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിലെ വെള്ളം ചൊദിച്ചെത്തിയ ശേഷം വീട്ടിൽ കയറി എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് പൊക്കി. കരിമ്പുകയം സ്വദേശി അരുൺ സുരേഷാണ് പൊലീസ് പിടിയിലായത്. ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിൽ കയറി വെള്ളം ചോദിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ ഇന്ന് പുലർച്ചെയാണ് പൊലീസ് പിടികൂടിയത്.

ഇന്നലെ വൈകുന്നേരത്തോടെ തന്നെ പൊലീസ് തിരയുന്നുണ്ടെന്ന വാർത്തയറിഞ്ഞ പ്രതി ഒളിവിൽ പോകുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ഒരു റബ്ബർ തോട്ടത്തിലാണ് ഇയാൾ ഒളിച്ചിരുന്നത്. എന്നാൽ, രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ സ്ഥാലത്തെത്തി പൊക്കുകയായിരുന്നു. പിടിയിലായ പ്രതി മുൻപ് ക്രിമിനൽ കേസിൽ പെട്ട വ്യക്തിയാണ്. അതുകൊണ്ട് തന്നെ പ്രതിയെ ചോദ്യംചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം നടക്കുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി സ്‌കൂൾവിട്ടെത്തിയപ്പോൾ വീട്ടിലാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കും രണ്ടു സഹോദരങ്ങളിൽ ഒരാൾ സ്‌കൂളിലും മറ്റൊരാൾ ജോലിക്കും പോയിരുന്നു. ഈ സമയത്ത് വീട്ടിലെത്തിയ അരുൺ സുരേഷ് പെൺകുട്ടിയോട് വെള്ളം ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

സ്‌കൂൾ വിട്ട് പെൺകുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു യുവാവ് വെള്ളം ആവശ്യപ്പെട്ടത്. ഈ സമയത്ത് ഇവിടെ പെൺകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഇയാൾ വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു. പീഡിപ്പിച്ച ശേഷം ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിയോടി. ഉടൻ തന്നെ പെൺകുട്ടി വീട്ടുകാരെ ഫോൺ ചെയ്ത് കാര്യം പറഞ്ഞു. ഇതോടെ വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തമ്പലക്കാട് സ്വദേശിയാണ് പ്രതിയായ യുവാവ്.

ഇയാൾക്കെതിരെ ഐപിസി 376 അടക്കമുള്ള വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ പലപ്പോഴും പെൺകുട്ടിയുടെ വീടിന്റെ പരിസരത്തുകൂടി ബൈക്കിൽ പോകുന്നത് കണ്ടിട്ടുണ്ടെന്ന് പെൺകുട്ടിയും വീട്ടുകാരും പൊലീസിന് മൊഴി നൽകി. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിയിരിക്കുന്നത്. പ്രതി അരുൺ സുരേഷ് വിവാഹിതനാണ്. ക്രമിനൽ പശ്ചാതലമുള്ള പ്രതി മുമ്പ് മോഷണ കേസിൽ പിടിയിലായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP