Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെമ്മറീസ് 94, എവർഗ്രീൻ, കെപിഎസ് ഗോൾഡ്, കേരറാണി, കേര ക്രിസ്റ്റൽ ഈ ബ്രാൻഡ് വെളിച്ചെണ്ണകൾ വാങ്ങരുത്; ഗുണനിലവാരം ഇല്ലെന്ന് കണ്ട് അഞ്ച് വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവ്

മെമ്മറീസ് 94, എവർഗ്രീൻ, കെപിഎസ് ഗോൾഡ്, കേരറാണി, കേര ക്രിസ്റ്റൽ ഈ ബ്രാൻഡ് വെളിച്ചെണ്ണകൾ വാങ്ങരുത്; ഗുണനിലവാരം ഇല്ലെന്ന് കണ്ട് അഞ്ച് വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ച് വെളിച്ചെണ്ണ ബ്രാൻഡുകൾക്ക് കൂടി നിരോധനം ഏർപ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഗുണനിലവാരം ഇല്ലെന്ന് കണ്ടാണ് നടപടി സ്വീകരിച്ചത്. മെമ്മറീസ് 94, എവർഗ്രീൻ, കെപിഎസ് ഗോൾഡ്, കേരറാണി, കേര ക്രിസ്റ്റൽ എന്നീ ബ്രാൻഡുകളാണ് നിരോധിച്ചത്. കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

അതേസമയം ഇന്നലെ കൊല്ലം മുഖത്തലയിൽ വ്യാജ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷവിഭാഗം പൂട്ടിച്ചു. വ്യാജ വെളിച്ചെണ്ണ നിർമ്മാണത്തിന് വേണ്ടി സൂക്ഷിച്ചിരുന്ന അയ്യായിരം ലിറ്റർ പാമോലിനും വെജിറ്റബിൾ ഓയിലും ഭക്ഷ്യസുരക്ഷ വിഭാഗം ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു.

ചക്കിൽ ആട്ടിയ വെളിച്ചണ്ണ എന്നപേരിൽ പത്ത് ബ്രാന്റുകളാണ് മുഖത്തലയിലെ നിർമ്മാണ യുണിറ്റിൽ നിന്നും ചില്ലറ വിൽപ്പന നടത്തിയിരുന്നത്. മുഖത്തല സ്വദേശികളായ രണ്ടുപേർ ചേർന്നാണ് യുണിറ്റ് നടത്തിയിരുന്നത്. പരിശോധനയിൽ വെള്ളിച്ചെണ്ണ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 5000 ലിറ്റർ പാമോലിനും 500 ലിറ്ററിൽ അധികം വെജിറ്റബിൾ ഓയിലും ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP